സമ്പാദ്യം സൃഷ്ടിക്കുന്നത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ മാത്രമല്ല സാമ്പത്തിക അച്ചടക്കം നിലനിർത്തുന്നതിനും ഒരാളെ സഹായിക്കുന്നു. അതായത് വ്യക്തമായ സാമ്പത്തിക ആസൂത്രണവും കൃത്യമായ സാമ്പത്തിക അച്ചടക്കവുമാണ് സമ്പാദ്യത്തിലേക്ക് വഴിതെളിക്കുന്നത്. നിങ്ങളുടെ വരുമാനം എത്രയാണെങ്കിലും നിങ്ങൾക്ക് മുന്നിൽ ഒരു സാമ്പത്തിക ലക്ഷ്യമുണ്ടെങ്കിൽ അതിലേക്ക് എത്താൻ നിങ്ങൾ നിരന്തരം ശ്രമിക്കുമെങ്കിൽ സമ്പാദ്യം സൃഷ്ടിക്കുക സാധ്യമാണ്. നിങ്ങളുടെ വരുമാനം എത്ര തന്നെയാണെങ്കിലും അതനുസരിച്ച് നിക്ഷേപം നടത്താൻ സാധിക്കും. 25,000 രൂപ ശമ്പളമുള്ള ഒരാൾക്ക് 1 കോടി രൂപ സമ്പാദിക്കാൻ പറ്റുമോ? പറ്റുമെന്നാണ് ഉത്തരം. എങ്ങനെയെന്ന് നോക്കാം.
വിദഗ്ധർ പലപ്പോഴും പറയുന്നത്, വ്യക്തിഗത സാമ്പത്തിക കാര്യങ്ങളിൽ ഒരു സാമ്പത്തിക ലക്ഷ്യം നിശ്ചയിക്കുന്നതാണ് ആദ്യ പടിയെന്നാണ്. ഇവിടെ ലക്ഷ്യം വ്യക്തമാണ്, ഒരു കോടി രൂപ സമ്പാദിക്കണം. ഇനി ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിക്ഷേപിക്കാൻ ശരിയായ ഉൽപ്പന്നം കണ്ടെത്തുകയാണ് നിങ്ങൾ ചെയ്യേണ്ട അടുത്ത കാര്യം. ഇക്വിറ്റി നിക്ഷേപത്തിൽ നിന്നുള്ള വരുമാനം സാധാരണ നിക്ഷേപങ്ങളിൽ നിന്നും പല മടങ്ങ് കൂടുതലാണ്. ഇക്വിറ്റികൾ കൂടുതൽ അപകടസാധ്യതയുള്ളതാണെന്ന് അറിയാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ അവ പ്രതിഫലദായകവും ഉയർന്ന വരുമാനം സൃഷ്ടിക്കാൻ പ്രാപ്തവുമാണെന്ന് വിപണി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഒരു കോടി പോലെ വലിയൊരു ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച മാർഗം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവ എസ്.ഐ.പിയാണ്. ഒരു മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ, നിങ്ങൾ പതിവായി ഒരു തുക നിക്ഷേപിക്കുന്നു. അത് മാസത്തിലോ ആഴ്ചയിലോ രണ്ടാഴ്ച കൂടുമ്പോഴോ ആകാം. പ്രാരംഭ നിക്ഷേപ തുക ചെറുതാണെങ്കിൽ പോലും, ദീർഘകാലാടിസ്ഥാനത്തിൽ ഒരു തുക ലാഭിക്കാൻ എസ്.ഐ.പി നിങ്ങളെ സഹായിക്കുന്നു. കോമ്പൗണ്ടിംഗാണ് ഇവിടെ നിങ്ങളുടെ നിക്ഷേപത്തിൽ കൂടുതൽ റിട്ടേൺസ് കണ്ടെത്താൻ കാരണ ശക്തിയായി നിലനിൽക്കുന്നത്.
നിങ്ങളുടെ ശമ്പളം പ്രതിമാസം 25,000 രൂപയായതിനാൽ, അതിൽ നിന്നും വലിയൊരു ഭാഗം എസ്.ഐ.പിയിൽ നിക്ഷേപിക്കുന്നത് പ്രായോഗികമല്ല. പക്ഷേ, നിങ്ങളുടെ ശമ്പളത്തിന്റെ 15-20 ശതമാനം എല്ലാ മാസവും ദീർഘകാല ലക്ഷ്യങ്ങൾക്കായി നീക്കിവയ്ക്കുക. നിങ്ങൾ താരതമ്യേന ചെറിയ തുക നിക്ഷേപിക്കുന്നതിനാൽ, നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് കൂടുതൽ സമയമെടുക്കും. 12 ശതമാനം വാർഷിക റിട്ടേൺ വാഗ്ദാനം ചെയ്യുന്ന ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമിൽ നിങ്ങൾ പ്രതിമാസം 4,000 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഒരു കോടി രൂപ ലാഭിക്കാൻ നിങ്ങൾക്ക് 28 വർഷത്തിൽ കൂടുതൽ (339 മാസം) മതിയാകും. ഇടവേളകളില്ലാതെ കൃത്യമായി നിക്ഷേപിക്കേണ്ടതുണ്ട്.
നിങ്ങൾക്ക് പ്രതിമാസം 5,000 രൂപ നിക്ഷേപിക്കാൻ കഴിയുമെങ്കിൽ, 12 ശതമാനം പലിശ നിരക്കിൽ 26 വർഷത്തിൽ കൂടുതൽ (317 മാസം) ഒരു കോടി രൂപ ലാഭിക്കാം. അതേ വാർഷിക പലിശ നിരക്കിൽ, ഓരോ മാസവും 7,500 രൂപ നിക്ഷേപിച്ചാൽ 23 വർഷം അല്ലെങ്കിൽ 276 മാസത്തിനുള്ളിൽ നിങ്ങൾക്ക് ഒരു കോടി രൂപയിലെത്താം, അതായത് നിങ്ങളുടെ ശമ്പളത്തിന്റെ 30 ശതമാനം. നിങ്ങൾ എല്ലാ മാസവും 10,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ - നിങ്ങളുടെ പ്രതിമാസ ശമ്പളത്തിന്റെ 40 ശതമാനം. നിങ്ങൾക്ക് 20 വർഷത്തിൽ കൂടുതൽ അല്ലെങ്കിൽ 248 മാസത്തിനുള്ളിൽ ഒരു കോടി രൂപ സ്വരൂപിക്കാം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications