ഇന്നത്തെ കാലത്ത് കുറഞ്ഞ നിക്ഷേപം വഴി കൂടുതൽ ലാഭം നേടാനാണ് എല്ലാവരും ശ്രമിക്കുന്നത്. സാമ്പത്തികമായി ഭാവി സുരക്ഷിതമാക്കാനുള്ള ആഗ്രഹം എല്ലാവർക്കുമുണ്ട്. ഈ ലക്ഷ്യം കൈവരിക്കാനായി പലരും വ്യത്യസ്ത നിക്ഷേപ മാർഗങ്ങൾ സ്വീകരിക്കുന്നു. എന്നാൽ നല്ല നിക്ഷേപ മാർഗങ്ങളെക്കുറിച്ചുള്ള പൂർണ്ണമായ അവബോധം ഇല്ലാത്തത് മൂലം, ചിലപ്പോൾ നഷ്ടം നേരിടേണ്ടിവരാം.
ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമായി, SIP (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) നിക്ഷേപം മികച്ച മാർഗമായി മാറിയിരിക്കുകയാണ്. കുറഞ്ഞ തുക മുതൽ നിക്ഷേപിച്ച്, നല്ല ലാഭം നേടാനാകുന്ന സംവിധാനമാണിത്. പ്രതിമാസം 10,000 രൂപ മാത്രം മുടക്കിയാൽ അതിൽനിന്നും കോടീശ്വരനാകാൻ സാധിക്കും, എന്നത് അതിശയോക്തിയല്ല. എല്ലാം തനത് ഒരു ശരിയായ സാമ്പത്തിക ശീലത്തിന്റെ ഭാഗമായാൽ മാത്രം മതി.
എസ്‌ഐപി വഴി കോടീശ്വരനാകാം
നിക്ഷേപ മാർഗങ്ങളിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പായി മ്യൂച്വൽ ഫണ്ട് മാറിയിരിക്കുന്നു. എസ് ഐ പി എന്ന സംവിധാനം വഴി കുറച്ച് തുകവെച്ചുതുടങ്ങിയാൽ, ദീർഘകാലത്തിൽ വൻ ലാഭം നേടാനാകും. ഓരോ മാസവും ഒരു ചെറിയ തുക നിക്ഷേപിച്ചാൽ, ഭാവിയിൽ മഹത്തായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.

പ്രതിമാസം 10,000 രൂപ മാത്രമേ ശമ്പളമായി ലഭിക്കുന്നുള്ളൂ എങ്കിലും, അങ്ങനെയുള്ള ഒരു വ്യക്തിക്കും മ്യൂച്വൽ ഫണ്ട് എസ്ഐപിയിലൂടെ കോടീശ്വരനാകാം. ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച റിട്ടേൺ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഒരു ദിവസം 50 രൂപ മാറ്റി വെച്ചാൽ കോടീശ്വരനാകാം!
ഭാവി സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ, പ്രതിമാസം 10,000 രൂപ വരുമാനമുള്ള ഒരു വ്യക്തിക്കും മികച്ച നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കാം എന്നതാണ് എസ്ഐപികളുടെ പ്രത്യേകത. പ്രതിദിനം 50 രൂപ മാത്രം മാറ്റിവയ്ക്കുന്ന ഒരു ശീലമുണ്ടാക്കി എടുത്താൽ ഈ എസ് ഐ പി യിലൂടെ നിങ്ങൾക്ക് കോടികൾ സ്വന്തമാക്കാം.
ഒരു മാസം 1500 രൂപ എസ്ഐപിയിലേക്ക് നിക്ഷേപിക്കുക.
ഈ തുക ദീർഘകാലത്തേക്ക് (30 വർഷം) മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിച്ചാൽ, മികച്ച റിട്ടേൺ ലഭിക്കും.
12 മുതൽ 15 ശതമാനം വരെ റിട്ടേൺ!
മ്യൂച്വൽ ഫണ്ട് എസ്ഐപി വഴിയുള്ള ലാഭം, ബാങ്ക് നിക്ഷേപങ്ങളിൽ നിന്നും കൂടുതലായിരിക്കും. എസ്‌ഐപിയിൽ 12-15% വരെ വാർഷിക റിട്ടേൺ ലഭിക്കാൻ സാധ്യതയുണ്ട്. ഒരു മാസം 1500 രൂപ നിക്ഷേപിച്ചാൽ, 30 വർഷത്തിൽ ആകെ ₹5,40,000 നിക്ഷേപിക്കും.15% വളർച്ചാ നിരക്കിൽ 30 വർഷത്തിനു ശേഷം ലഭിക്കുന്ന തുക ₹99.75 ലക്ഷം! മൊത്തം തുക ₹1.05 കോടി (₹1,05,00,000) ആയിരിക്കും.
നിങ്ങൾ ദൈനംദിന ചെലവുകൾ കുറച്ച് ചെറിയ തുക കളക്ഷൻ ചെയ്താൽ പോലും, ഭാവിയിൽ വൻ ലാഭം നേടാനാകും. മ്യൂച്വൽ ഫണ്ട് എസ്ഐപി വഴി, പ്രതിമാസം 1500 രൂപ വരെ നിക്ഷേപിച്ചാലും, 30 വർഷം കഴിഞ്ഞാൽ ₹1 കോടി നേടാം. അതിനായി ഈ ചെറിയ ശീലം ഇന്നുതന്നെ തുടങ്ങുക.
വിപണിയിലെ മാറ്റങ്ങൾ അനുസരിച്ചാണ് എസ്ഐപി യിലൂടെ ലാഭം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഈ 15 ശതമാനത്തിൽ കൂടുതൽ ചിലപ്പോൾ ലാഭം നിങ്ങൾക്ക് ലഭിച്ചേക്കാം അതല്ലെങ്കിൽ വിപണി നഷ്ടത്തിൽ ആണെങ്കിൽ, ആ നഷ്ടം നിങ്ങളുടെ ലാഭത്തെയും ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ കൃത്യമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മനസ്സിലാക്കിയതിനു ശേഷം മാത്രം ഒരു പദ്ധതിയിൽ ചേരുക.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications