പണം നേടുക എന്നത് പ്രാധാന്യമുള്ള ഒരു കാര്യമാണ്. എന്നാല്‍ നിങ്ങള്‍ അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൂടുതല്‍ ലാഭം പ്രതീക്ഷിച്ചുകൊണ്ട് നിക്ഷേപം നടത്തുന്നത് അതുപോലെ പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ്. റിസ്‌കുകള്‍ ഇല്ല
പണം നേടുക എന്നത് പ്രാധാന്യമുള്ള ഒരു കാര്യമാണ്. എന്നാല്‍ നിങ്ങള്‍ അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൂടുതല്‍ ലാഭം പ്രതീക്ഷിച്ചുകൊണ്ട് നിക്ഷേപം നടത്തുന്നത് അതുപോലെ പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ്. റിസ്‌കുകള്‍ ഇല്ലാതെ നിങ്ങളുടെ പണം നിക്ഷേപം നടത്തുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ധാരാളം നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കുവാനായി നിങ്ങള്‍ക്ക് മുന്നിലുണ്ട്. ദിവസം വെറും 50 രൂപ വീതം നിക്ഷേപം നടത്തിക്കൊണ്ട് 34 ലക്ഷം രൂപ നേടാവുന്ന ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.

സംശയിക്കേണ്ട, നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് റിട്ടയര്‍മെന്റ് കാലത്ത് സുരക്ഷിതമായ സമ്പാദ്യം ഉറപ്പു വരുത്തുവാന്‍ നമ്മെ സഹായിക്കുന്ന പുതിയ പെന്‍ഷന്‍ സംവിധാനത്തെ(ന്യൂ പെന്‍ഷന്‍ സിസ്റ്റം- എന്‍പിഎസ്) ക്കുറിച്ചാണ്. ഒരു ദിവസം ചുരുങ്ങിയത് 50 രൂപയെങ്കിലും നിങ്ങള്‍ക്ക് എന്‍പിഎസിലേക്ക് മാറ്റിവയ്ക്കാന്‍ സാധിച്ചാല്‍ റിട്ടയര്‍മെന്റ് സമയമാകുമ്പോള്‍ നിങ്ങളുടെ കൈയ്യില്‍ എത്തുക 34 ലക്ഷം രൂപയായിരിക്കും. ഏറ്റവും എളുപ്പമുള്ളതും അതേ സമയം വളരെ ചെറിയ റിസ്‌ക് സാധ്യതകളും മാത്രമുള്ള നിക്ഷേപ പദ്ധതിയാണ് എന്‍പിഎസ്.
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന ഒരു റിട്ടയര്‍മെന്റ് നിക്ഷേപ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ്. എന്‍പിഎസില്‍ നിക്ഷേപം നടത്തുന്നതോടെ റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള സാമ്പത്തിക ആശങ്കകളെല്ലാം നമുക്ക് ഒഴിവാക്കാം. നിക്ഷേപ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പ്രകാരം ഒരു വ്യക്തി മാസം 12,000 രൂപ എന്‍പിഎസ് നിക്ഷേപത്തിനായി മാറ്റി വച്ചാല്‍ റിട്ടയര്‍മെന്റിന് ശേഷം 1.78 ലക്ഷം രൂപ പ്രതിമാസ പെന്‍ഷന്‍ നേടുവാന്‍ അയാള്‍ക്ക് സാധിക്കും. ഇതിനായി നിക്ഷേപകന്‍ സിസ്റ്റമെറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍ ആണ് നിക്ഷേപ രീതിയായി തെരഞ്ഞെടുക്കേണ്ടത്.
വിപണിയുമായി ബന്ധിപ്പിച്ചിരിക്കുന്ന നിക്ഷേപ പദ്ധതിയാണ് എന്‍പിഎസ്. ഓഹരി വിപണി, ഡെബ്റ്റ് എന്നീ രണ്ട് നിക്ഷേപ സംവിധാനങ്ങളിലാണ് എന്‍പിഎസിലെ നിങ്ങളുടെ പണം നിക്ഷേപിക്കപ്പെടുന്നത്. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് തന്നെ എന്‍പിഎസിലെ എത്ര ശതമാനം തുക ഓഹരികളില്‍ നിക്ഷേപിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. സാധാരണഗതിയില്‍ എന്‍പിഎസ് തുകയുടെ 75 ശതമാനമാണ് ഓഹരികളില്‍ നിക്ഷേപിക്കാറ്. അതില്‍ തന്നെ പിപിഎഫ്, ഇപിഎഫ് നിക്ഷേപ പദ്ധതികളേക്കാള്‍ കുറച്ചുകൂടി ഉയര്‍ന്ന ആദായം നിക്ഷേപകന് തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.
നിക്ഷേപ തുകയുടെ 75 ശതമാനം വരെ നിക്ഷേപകന് ഇക്വിറ്റി അഥവാ ഓഹരികളില്‍ നിക്ഷേപം നടത്താവുന്നതാണ്. എങ്കിലും റിസ്‌ക് ഏറ്റെടുക്കുവാന്‍ താത്പര്യം കുറഞ്ഞ വ്യക്തികളാണെങ്കില്‍ 60 ശതമാനം ഇക്വുറ്റി, 40 ശതമാനം ഡെബ്റ്റ് എന്നീ രീതിയില്‍ നിക്ഷേപ അനുപാതം തെരഞ്ഞെടുക്കാം. ഈ രീതിയില്‍ നിക്ഷേപം നടത്തിയാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്‍പിഎസ് നിക്ഷേപത്തില്‍ നിന്നും നിക്ഷേപകന് ലഭിക്കുന്ന ആദായം 10 ശതമാനമായിരിക്കും.
നിങ്ങള്‍ ജോലിയ്ക്ക് കയറി സമ്പാദിച്ചു തുടങ്ങിയിട്ടേ ഉള്ളൂവെങ്കില്‍ കൂടുതല്‍ പണം മാറ്റി വയ്ക്കാതെ തന്നെ എന്‍പിഎസില്‍ നിക്ഷേപം ആരംഭിക്കാം. ഒരു ദിവസം 50 രൂപ എന്‍പിഎസിലേക്ക് മാറ്റിവയ്ക്കാന്‍ സാധിച്ചാല്‍ അത്രയും മതി എന്നര്‍ഥം. നിങ്ങള്‍ക്ക് ഇപ്പോള്‍ 25 വയസ്സ് ആണെന്ന് കരുതുക. ദിവസം 50 രൂപ വീതം മാറ്റിവച്ച് ഒരു മാസം 1500 രൂപ നിങ്ങള്‍ എന്‍പിഎസില്‍ നിക്ഷേപിക്കുന്നു എന്ന് കരുതുക. 60 വയസ്സിന് ശേഷം നിങ്ങള്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ എന്‍പിഎസിലൂടെ 10 ശതമാനം പലിശ നിരക്കോടെ 34 ലക്ഷം രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുക. 35 വര്‍ഷം തുടര്‍ച്ചായി നിക്ഷേപിച്ചാലുള്ള ആദായമാണിത്.
എന്‍പിഎസിലെ മുഴുവന്‍ തുകയും ഒറ്റയടിക്ക് പിന്‍വലിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. ആകെ തുകയുടെ 60 ശതമാനം മാത്രം പിന്‍വലിക്കുവാനേ എന്‍പിഎസ് ഉപയോക്താക്കളെ അനുവദിക്കുകയുള്ളൂ. ശേഷിക്കുന്ന 40 ശതമാനം ആന്വുറ്റിയായാണ് പരിഗണിക്കുക. 20.51 ലക്ഷം രൂപയാണ് പിന്‍വലിക്കാന്‍ സാധിക്കുക. 8 ശതമാനം പലിശ നിരക്ക് കണക്കാക്കിയാല്‍ 9,000 രൂപയായിരിക്കും പ്രതിമാസം നിങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുക.
നമ്മുടെ ഉദാഹരണത്തില്‍ നിക്ഷേപം ആരംഭിക്കുന്ന പ്രായം 25 വയസ്സാണ്. നേരത്തേ നിക്ഷേപം ആരംഭിച്ചാല്‍ റിട്ടയര്‍മെന്റ് സമയത്ത് കൂടുതല്‍ ആദായം നേടാന്‍ അതുവഴി സാധിക്കും. ഓരോ മാസവും നിങ്ങള്‍ നിക്ഷേപിക്കുന്ന തുക, നിങ്ങള്‍ നിക്ഷേപം ആരംഭിച്ച പ്രായം, നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം ഇവയെയൊക്കെ അടിസ്ഥാനമാക്കിയാണ് നിക്ഷേപകന് ലഭിക്കുന്ന പെന്‍ഷന്‍ തുക കണക്കാക്കുന്നത്.


Click it and Unblock the Notifications