സ്ഥിരമായ നിക്ഷേപത്തിലൂടെ മികച്ച ആദായം സ്വന്തമാക്കുവാന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപങ്ങള്‍. ചെറിയ തുകയാണെങ്കില്‍ പോലും സ്ഥിരമായി മാറ്റിവച്ചാല്‍ ഇക്വിറ്റി നിക്ഷേപത്തിലെ വലിയ നേട്ടം നിക്ഷ
സ്ഥിരമായ നിക്ഷേപത്തിലൂടെ മികച്ച ആദായം സ്വന്തമാക്കുവാന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപങ്ങള്‍. ചെറിയ തുകയാണെങ്കില്‍ പോലും സ്ഥിരമായി മാറ്റിവച്ചാല്‍ ഇക്വിറ്റി നിക്ഷേപത്തിലെ വലിയ നേട്ടം നിക്ഷേപകന്റെ കൈയ്യിലെത്തും. ഓരോ മാസവും ഒരു നിശ്ചിത തുക എസ്ഐപി നിക്ഷേപത്തിനായി മാറ്റി വച്ചാല്‍ കുറഞ്ഞ വര്‍ഷങ്ങളില്‍ തന്നെ ലക്ഷങ്ങള്‍ നിങ്ങള്‍ക്ക് കീശയിലാക്കാം.
10,000 രൂപ വീതം മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപത്തിനായി മാറ്റി വച്ചാല്‍
മാസം 10,000 രൂപ വീതം മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപത്തിനായി മാറ്റി വയ്ക്കുവാന്‍ നിങ്ങള്‍ തയ്യാറായാല്‍ 15 വര്‍ഷങ്ങള്‍ കൊണ്ട് തന്നെ 50 ലക്ഷം രൂപയെന്ന വലിയ നേട്ടം കൈവരിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രതിവര്‍ഷം 12 ശതമാനം മുതല്‍ 15 ശതമാനത്തിന് മുകളില്‍ വരെ ആദായം നിക്ഷേപകര്‍ക്ക് നല്കുന്ന മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ നിലവിലുണ്ട്.
ദീര്‍ഘകാലത്തേക്ക് എസ്ഐപി നിക്ഷേപം
നിങ്ങള്‍ ഓരോ മാസവും 10,000 രൂപ വീതം സമ്പാദ്യമായി മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ചു എന്ന് കരുതുക. ആ തുക മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപി രീതിയില്‍ നിക്ഷേപിക്കുവാനാണ് നിങ്ങളുടെ തീരുമാനം. എങ്കില്‍ പ്രതിവര്‍ഷം നിങ്ങള്‍ക്ക് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന ആദായം ശരാശരി 12 ശതമാനമാണെങ്കില്‍ പോലും 15 വര്‍ഷം കൊണ്ട് 50 ലക്ഷം രൂപയ്ക്ക് മുകളിലേക്ക് സമ്പാദ്യം വളര്‍ത്തുവാന്‍ അതിലൂടെ സാധിക്കും. ദീര്‍ഘകാലത്തേക്ക് എസ്ഐപി നിക്ഷേപം നിലനിര്‍ത്തുന്നതിലൂടെ കോപൗണ്ടിംഗിന്റെ നേട്ടം നിക്ഷേപകര്‍ക്ക് ലഭിക്കും.
10,000 രൂപ പ്രതിമാസ എസ്ഐപി 50,45,760 രൂപയായി മാറും
നിങ്ങള്‍ 15 വര്‍ഷത്തേക്ക് ഓരോ മാസവും 10,000 രൂപാ വീതം എസ്ഐപി നിക്ഷേപം നടത്തുകയാണെങ്കില്‍ ഏകദേശം 32.45 ലക്ഷം രൂപയുടെ നേട്ടമാണ് സമ്പാദ്യത്തില്‍ നിങ്ങള്ക്കുണ്ടാക്കുവാന് സാധിക്കുക. ഈ പതിനഞ്ച് വര്‍ഷക്കാലയളവിലെ നിങ്ങളുടെ ആകെ നിക്ഷേപ തുക 18 ലക്ഷം രൂപയായിരിക്കും. തുടര്‍ച്ചയായി ഈ വര്‍ഷങ്ങളില്‍ നടത്തുന്ന 10,000 രൂപ പ്രതിമാസ എസ്ഐപി നിക്ഷേപത്തിലൂടെ ഈ തുക 50,45,760 രൂപയായി മാറും. കഴിഞ്ഞ 15 വര്‍ഷങ്ങളിലെ എസ്ഐപി നിക്ഷേപങ്ങളില്‍ 12 ശതമാനത്തിന് മുകളില്‍ ആദായം നല്‍കിയിരിക്കുന്ന നിരവധി മ്യൂച്വല്‍ ഫണ്ടുകളുണ്ട്. നിപ്പോണ്‍ ഇന്ത്യ ഇടിഎഫ് ബാങ്ക്, ക്വാണ്ടം ലോങ് ടേം ഇക്വിറ്റി വാല്യു ഫണ്ട് തുടങ്ങിയവ ഇത്തരം ഫണ്ടുകള്‍ക്ക് ഉദാഹരങ്ങളാണ്.
സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍
സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി പേര് പോലെ തന്നെ അച്ചടക്കമുള്ള നിക്ഷേപമാണ്. ഒരു നിശ്ചിത തുക ഒരു നിശ്ചിത ഇടവേളകളില്‍ മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപിയുടേത്. നിക്ഷേപകന് അവര്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക, എസ്ഐപി തീയതി, സ്കീമുകള്‍ എന്നിവ തീരുമാനിക്കാവുന്നതാണ്. കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍, വിരമിക്കല്‍, വാഹനം വാങ്ങുക തുടങ്ങിയ വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ഒരാള്‍ക്ക് അവരുടെ എസ്ഐപി ആസൂത്രണം ചെയ്യാന്‍ കഴിയും.
എസ്ഐപി
എസ്ഐപി ഒരു മ്യൂച്വല്‍ ഫണ്ട് നിക്ഷേപമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ എസ്ഐപി ഒരു നിക്ഷേപ രീതിയാണ്, ഒരു ഫണ്ട് / സ്കീം അല്ലെങ്കില്‍ ഒരു സ്റ്റോക്ക് അല്ലെങ്കില്‍ ഇന്‍വെസ്റ്റ്മെന്റ് അവന്യൂ അല്ല എന്നതാണ് വസ്തുത. അടിസ്ഥാനപരമായി നിങ്ങള്‍ക്കിഷ്ടമുള്ള ഒരു ഫണ്ടിലോ സ്കീമിലോ നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗമാണ് മാത്രമാണ് എസ്ഐപി.
നിക്ഷേപത്തിന് മുമ്പ്
എസ്ഐപിയുടെ ആദ്യപടി നിങ്ങളുടെ ലക്ഷ്യം ലക്ഷ്യങ്ങളുടെ നിര്‍ണ്ണയത്തോടെ ആരംഭിക്കുന്നു. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിക്ഷേപം അവരുടെ ലക്ഷ്യം നിര്‍വ്വചിക്കേണ്ടതുണ്ട്. ഇത് ഏതുതരം സ്കീം തെരഞ്ഞെടുക്കുമെന്ന് വിശകലനം ചെയ്യാന്‍ ജനങ്ങളെ സഹായിക്കും, നിക്ഷേപത്തിന്റെ കാലാവധി, പ്രതീക്ഷിക്കുന്ന വരുമാനം, അങ്ങനെ പലതും.
എസ്ഐപി നിക്ഷേപങ്ങളുടെ പ്രത്യേകത
മ്യൂച്വല്‍ ഫണ്ട് സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപ രീതികളിലൊന്നായി മാറുവാന്‍ കാരണങ്ങള്‍ പലതാണ്. കരിയറിന്റെ തുടക്ക കാലത്തുള്ള വ്യക്തികള്‍ക്ക് ഒന്നിച്ച് വലിയൊരു തുക നിക്ഷേപിക്കുവാന്‍ കൈയ്യില്‍ ഇല്ല എങ്കിലും, ചെറിയ തുകകള്‍ നിക്ഷേപിക്കുന്നതിലൂടെ സമ്പത്ത് സൃഷ്ടിക്കുവാന്‍ സഹായിക്കുമെന്നതാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപങ്ങളുടെ പ്രത്യേകത.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
