ഒരു കോടീശ്വരനായി വളരുവാനാണ് നിങ്ങള്‍ക്ക് ആഗ്രഹമെങ്കില്‍ അതിനായി പല മാര്‍ഗങ്ങളും നിങ്ങള്‍ക്ക് മുന്നിലുണ്ട്. മ്യൂച്വല്‍ ഫണ്ടുകളിലൂടെ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് അവയിലൊന്നാണ്. വിവേക പൂര്‍വം നിക്ഷേപം നടത്തിയാല്‍ വലി
ഒരു കോടീശ്വരനായി വളരുവാനാണ് നിങ്ങള്‍ക്ക് ആഗ്രഹമെങ്കില്‍ അതിനായി പല മാര്‍ഗങ്ങളും നിങ്ങള്‍ക്ക് മുന്നിലുണ്ട്. മ്യൂച്വല്‍ ഫണ്ടുകളിലൂടെ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് അവയിലൊന്നാണ്. വിവേക പൂര്‍വം നിക്ഷേപം നടത്തിയാല്‍ വലിയ നേട്ടം മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലൂടെ നിക്ഷേപകര്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും. എന്നാല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് കൃത്യമായ തയ്യാറെടുപ്പം ഓഹരി വിപണിയെ എല്ലാ സമയവും കൃത്യമായി നിരീക്ഷിക്കുകയും വേണം. അതിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ മാത്രമേ ഓഹരി നിക്ഷേപങ്ങള്‍ ഫലപ്രദമാവുകയുള്ളൂ.
ഓഹരി വിപണി നിക്ഷേപം
ഇനി നിങ്ങള്‍ക്ക് ഓഹരി വിപണി നിക്ഷേപത്തിനായി അത്രയും സമയം മാറ്റി വയ്ക്കാന്‍ ആഗ്രഹമില്ല എങ്കില്‍ വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതെങ്കിലും നിക്ഷേപ പദ്ധതി നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. ഓഹരി നിക്ഷേപത്തിലൂടെയുള്ള നേട്ടം സ്വന്തമാക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം കൂടിയാണത്. അത്തരത്തില്‍ നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒരു നിക്ഷേപ പദ്ധതിയാണ് നാഷണല്‍ പെന്ഷന് സിസ്റ്റ്ം അഥവാ എന്‍പിഎസ്.
എന്‍പിഎസ്
എന്‍പിഎസ് വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു റിട്ടയര്‍മെന്റ് നിക്ഷേപ പദ്ധതിയാണ്. എന്‍പിഎസ് നിക്ഷേപ പദ്ധതി പ്രകാരം രണ്ട് നിക്ഷേപോപാധികളിലാണ് നിങ്ങളുടെ പണം നിക്ഷേപിക്കപ്പെടുന്നത്. ഇക്വിറ്റി അഥവാ ഓഹരി വിപണിയിലും, ഡെബ്റ്റ് ഫണ്ടുകള്‍ അഥവാ ഗവണ്മെന്റ് അല്ലെങ്കില്‍ കോര്‍പറേറ്റ് ബോണ്ടുകളിലും.
എത്ര തുക ഇക്വിറ്റിയിലേക്ക്
നാഷണല്‍ പെന്ഷന് സിസ്റ്റത്തില്‍ അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് തന്നെ എത്ര തുക ഇക്വിറ്റിയിലേക്ക് വകയിരുത്തണമെന്ന് നിക്ഷേപകന് തീരുമാനിക്കാവുന്നതാണ്. സാധാരണയായി നിക്ഷേപകര്‍ ആകെ നിക്ഷേപത്തിന്റെ 75 ശതമാനം വരെയാണ് ഇക്വിറ്റി നിക്ഷേപത്തിലേക്ക് മാറ്റി വയ്ക്കാറ്. അതായത് പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്), ഇപിഎഫ് (എംപ്ലോയീ പ്രൊവിഡന്റ് നിക്ഷേപ പദ്ധതികളെക്കാള്‍ താരതമ്യേന ഉയര്‍ന്ന നേട്ടം എന്‍പിഎസിലൂടെ നിക്ഷേപകര്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും.
എന്‍പിഎസ് നിക്ഷേപത്തിലൂടെ കോടിപതിയാകാം
എന്‍പിഎസ് നിക്ഷേപത്തിലൂടെ നിങ്ങള്‍ക്കൊരു കോടിപതിയാകണമെന്ന് ആഗ്രഹമുണ്ടോ? അതും സാധിക്കും! കൃത്യമായ ആസൂത്രണത്തോടെ നിക്ഷേപം നടത്തേണം എന്ന് മാത്രം. മാര്‍ഗം ഏറെ എളുപ്പമാണ് എന്നാല്‍ നിങ്ങള്‍ നിക്ഷേപത്തില്‍ കുറച്ചു കൗശലത്തോടെ നിക്ഷേപ കാര്യങ്ങളില്‍ തീരുമാനമെടുക്കണം എന്ന് മാത്രം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഇപ്പോള്‍ 25 വയസ്സാണ് പ്രായം എന്നിരിക്കട്ടെ. ഓരോ ദിവസവും 180 രൂപാ വീതം മാറ്റി വച്ചു കൊണ്ട് എല്ലാ മാസവും 5,400 രൂപ നിങ്ങള്‍ എന്‍പിഎസില്‍ നിക്ഷേപിച്ചു തുടങ്ങുകയാണ്. നിങ്ങളുടെ റിട്ടയര്‍മെന്റ് കാലം വരെ നിങ്ങള്‍ നിക്ഷേപം ഇതേ രീതിയില്‍ തുടരുകയാണ്. അതായത് നിങ്ങള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ.
നിക്ഷേപം ഇങ്ങനെ?
അപ്പോള്‍ നിങ്ങള്‍ ആകെ നിക്ഷേപം നടത്തുന്ന കാലയളവ് 35 വര്‍ഷങ്ങള്‍ ആയിരിക്കും. ശരാശരി 10 ശതമാനമാണ് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന ആദായമെന്നും കണക്കാക്കാം. അങ്ങനെയെങ്കില്‍ നിങ്ങള്‍ റിട്ടയര്‍ ചെയ്യുന്ന സമയത്ത് നിങ്ങളുടെ പെന്ഷന് സമ്പാദ്യം 2.02 കോടി രൂപയായിരിക്കും.
നിങ്ങള്‍ ആകെ നിക്ഷേപം നടത്തുന്ന തുക 22.68 ലക്ഷം രൂപയായിരിക്കും.ആ നിക്ഷേപത്തിന്മേല് ലഭിക്കുന്ന മൊത്തം പലിശ 1.79 കോടി രൂപയും. എന്നാല്‍ ഈ തുക മുഴുവന്‍ ഒന്നിച്ചു പിന്‍വലിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. അതില്‍ നിന്നും 60 ശതമാനം മാത്രമേ പിന്‍വലിക്കുവാന്‍ സാധിക്കുകയുള്ളൂ. ശേഷിക്കുന്ന 40 ശതമാനം ഒരു ആന്വുറ്റി പ്ലാനിലേക്ക് നിക്ഷേപം നടത്തണം. അതില്‍ നിന്നും എല്ലാ മാസവും നിങ്ങള്‍ക്ക് പെന്‍ഷനും ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications