ശമ്പള വേതനക്കാരായ ജീവനക്കാര്‍ക്കെല്ലാം ഏറെ പരിചിതമായ നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). നിക്ഷേപത്തിനായുള്ള പരമ്പരാഗത മാര്‍ഗങ്ങളില്‍ ഒന്നാണിത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശങ്കകളില്ലാതെ ആശ്രയിക്കാവുന
ശമ്പള വേതനക്കാരായ ജീവനക്കാര്‍ക്കെല്ലാം ഏറെ പരിചിതമായ നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). നിക്ഷേപത്തിനായുള്ള പരമ്പരാഗത മാര്‍ഗങ്ങളില്‍ ഒന്നാണിത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശങ്കകളില്ലാതെ ആശ്രയിക്കാവുന്ന നിക്ഷേപ മാര്‍ഗം.

നിലവില്‍ 7.1 ശതമാനം പലിശ നിരക്കാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണിത്. മറ്റ് ടാക്സ് സേവിംഗ്സ് നിക്ഷേപ പദ്ധതികളായ 5 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍, നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്, ടൈം ഡെപ്പോസിറ്റ് സ്കീം എന്നിവയെക്കാളും ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നതും പിപിഎഫിലാണ്.
നിങ്ങളുടെ ചെറിയ ചെറിയ നിക്ഷേപ തുകകള്‍ വലിയ സമ്പാദ്യമാക്കി മാറ്റണമെങ്കില്‍ തീര്ച്ചായായും നിങ്ങള്‍ക്ക് പിപിഎഫ് നിക്ഷേപം തെരഞ്ഞെടുക്കാം. നിങ്ങള്‍ക്ക് ആവശ്യമായി വേണ്ടത് അല്‍പ്പം ക്ഷമ മാത്രമാണ്. എങ്കില്‍ ദീര്‍ഘകാല നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് കോടിപതിയായി മാറാം.
നിങ്ങള്‍ ഒരു സാമ്പത്തീക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപയോളം പിപിഎഫില്‍ നിക്ഷേപിക്കുന്നു എന്ന് കരുതുക. അതായത് ഒരു മാസം 12,500 രൂപ പിപിഎഫ് നിക്ഷേപത്തിനായി മാറ്റി വയ്ക്കുന്നു. എങ്കില്‍ ദീര്‍ഘകാല നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് കോടിപതിയാകുവാന്‍ സാധിക്കും.
നിലവില്‍ പിപിഎഫ് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത് 7.1 ശതമാനം പലിശ നിരക്കാണ്. 15 വര്‍ഷമാണ് പിപിഎഫിലെ ചുരുങ്ങിയ നിക്ഷേപ കാലാവധി. ഈ 15 വര്‍ഷക്കാലയളവിലേക്ക് നിങ്ങള്‍ മാസം 12,500 രൂപ വീതം നിക്ഷേപിച്ചാല്‍ മെച്യുരിറ്റി സമയത്ത് ആകെ നിക്ഷേപ തുക 40,68,209 രൂപയായിരിക്കും. അതില്‍ നിങ്ങള്‍ നിക്ഷേപം നടത്തിയിരിക്കുന്നത് 22.5 ലക്ഷം രൂപയും അതിന്റെ പലിശ ആദായം 18,18,209 രൂപയുമാണ്.
ആ തുക പിന്‍വലിക്കുന്നതിന് പകരം കോടിപതി എന്ന ലക്ഷ്യത്തിലെത്തുന്നതിനായി വീണ്ടും ഒരു പത്ത് വര്‍ഷത്തേക്ക് കൂടി നമുക്കാ പിപിഎഫ് നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കാം. ആദ്യത്തെ 5 വര്‍ഷ മെച്യുരിറ്റി കാലയളവ് അവസാനിക്കുമ്പോള്‍ നിങ്ങളുടെ നിക്ഷേപ തുക 66,58,288 രൂപയായി മാറും.
അടുത്ത 5 വര്‍ഷങ്ങള്‍ കൂടി പിന്നിടുമ്പോള്‍, അതായത് പിപിഎഫ് നിക്ഷേപം ആരംഭിച്ച് 25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ നിക്ഷേപം 1,03,08,015 രൂപയായി മാറും. അതായത് ക്ഷമയോടു കൂടി ദീര്‍ഘകാല നിക്ഷേപം തുടര്‍ന്നാല്‍ മാസം ചെറിയ തുക മാറ്റി വച്ചും നിങ്ങള്‍ക്ക് കോടിപതിയാകാം. ഇവിടെ ഓരോ മാസവും 12,500 രൂപ നിക്ഷേപം നടത്തുവാന്‍ നിങ്ങള്‍ ഒരു ദിവസം മാറ്റി വയ്ക്കേണ്ടത് 416 രൂപ മാത്രമാണ്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications