76 രൂപ ദിവസവും മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? എങ്കില്‍ ഈ എല്‍ഐസി പദ്ധതിയിലൂടെ ഉറപ്പായും നേടാം 10.33 ലക്ഷം!

സുരക്ഷിതവും സമാധാനപൂര്‍ണവുമായ നല്ലൊരു ഭാവി ജീവിതത്തിന് 'സമ്പാദ്യം' ഒഴിച്ചു കൂടാനാകാത്ത കാര്യമാണ്. ജീവിതത്തില്‍ നേരത്തേ സമ്പാദ്യം ഒരു ശീലമാക്കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആവശ്യമായ സമയത്ത് മതിയായ പണം നിങ്ങളുടെ കൈകളിലെത്തുവാന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുരക്ഷിതവും സമാധാനപൂര്‍ണവുമായ നല്ലൊരു ഭാവി ജീവിതത്തിന് 'സമ്പാദ്യം' ഒഴിച്ചു കൂടാനാകാത്ത കാര്യമാണ്. ജീവിതത്തില്‍ നേരത്തേ സമ്പാദ്യം ഒരു ശീലമാക്കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആവശ്യമായ സമയത്ത് മതിയായ പണം നിങ്ങളുടെ കൈകളിലെത്തുവാന്‍ പ്രയാസമുണ്ടാകില്ല. ഇനി നിങ്ങള്‍ക്ക് സമ്പാദ്യവും അതിനൊപ്പം മികച്ചൊരു ഇന്‍ഷുറന്‍സ് പോളിസിയുമാണ് തെരഞ്ഞെടുക്കാന്‍ ആഗ്രഹമെങ്കില്‍ നിങ്ങളുടെ അന്വേഷണം ഇതാ ഇവിടെ അവസാനിപ്പിക്കാം. എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) അവതരിപ്പിച്ചിരിക്കുന്ന അത്തരമൊരു പ്ലാനിനെക്കുറിച്ചാണ് ഇനി പറയുവാന്‍ പോകുന്നത്.

Also Read : 2 രൂപയുടെ പഴയ കോയിന്‍ കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ വരെ!Also Read : 2 രൂപയുടെ പഴയ കോയിന്‍ കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ വരെ!

എല്‍ഐസി ജീവന്‍ ആനന്ദ് പോളിസി

എല്‍ഐസി ജീവന്‍ ആനന്ദ് പോളിസി

എല്‍ഐസിയുടെ ഈ സ്‌കീം പ്രകാരം നോമിനിയ്ക്ക് മികച്ച ആദായം തിരികെ ലഭിക്കുകയും പോളിസി ഉടമയുടെ മരണം സംഭവിച്ചാലും അയാളുടെ ആശ്രിതരായ കുടുംബാംഗങ്ങള്‍ക്ക് നല്ലൊരു തുക തന്നെ ലഭിക്കുകയും ചെയ്യും. പറഞ്ഞുവരുന്നത് എല്‍ഐസി ജീവന്‍ ആനന്ദ് പോളിസിയെക്കുറിച്ചാണ്. ഈ പോളിസി പ്രകാരം ദിവസേന വെറും 76 രൂപ വീതം നിക്ഷേപത്തിനായി മാറ്റി വച്ചാല്‍ നിങ്ങള്‍ക്ക് 10.33 ലക്ഷം രൂപ സ്വന്തമാക്കുവാന്‍ സാധിക്കും.

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ മാസം 1300 രൂപ നിക്ഷേപിച്ചുകൊണ്ട് നേടാം 13 ലക്ഷം രൂപ!Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ മാസം 1300 രൂപ നിക്ഷേപിച്ചുകൊണ്ട് നേടാം 13 ലക്ഷം രൂപ!

പ്രീമിയം കാലയളവും പോളിസി കാലയളവും ഒന്ന്

പ്രീമിയം കാലയളവും പോളിസി കാലയളവും ഒന്ന്

എല്‍ഐസി ജീവന്‍ ആനന്ദ് പോളിസിയില്‍ പ്രീമിയം കാലയളവും പോളിസി കാലയളവും ഒന്നാണ്. അതായത് എത്ര കാലത്തേക്കാണോ പോളിസി ഉള്ളത് അത്രയും കാലത്തേക്ക് പ്രീമിയം നല്‍കേണ്ടതുണ്ട്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള, ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും എല്‍ഐസിയുടെ ഈ പോളിസി വാങ്ങിക്കാവുന്നതാണ്.

Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ നേടാം ഉറപ്പുള്ള പ്രതിമാസ വരുമാനം!Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ നേടാം ഉറപ്പുള്ള പ്രതിമാസ വരുമാനം!

ബോണസ് നേട്ടം

ബോണസ് നേട്ടം

രണ്ട് തരത്തിലുള്ള ബോണസുകളാണ് എല്‍ഐസി ജീവന്‍ ആനന്ദ് പോളിസിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുക. സിംപിള്‍ റിവിഷണറി ബോണസ് പ്രകാരം പോളിസിയ്ക്ക് എത്രത്തോളം പഴക്കമേറുന്നുവോ അത്രത്തോളം പോളിസി ഉടമയ്ക്കുള്ള നേട്ടവും വര്‍ധിക്കും. അതേ സമയം അധിക ബോണസ് ലഭ്യമാകുന്നതിനായി പോളിസി 15 വര്‍ഷം പൂര്‍ത്തിയാകേണ്ടതുണ്ട്.

Also Read : ദിവസം 200 രൂപ നിക്ഷേപിക്കുന്നതിലൂടെ 28 ലക്ഷം രൂപ നേടാം; ഈ എല്‍ഐസി പോളിസിയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ!Also Read : ദിവസം 200 രൂപ നിക്ഷേപിക്കുന്നതിലൂടെ 28 ലക്ഷം രൂപ നേടാം; ഈ എല്‍ഐസി പോളിസിയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ!

പോളിസി കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍

പോളിസി കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍

പോളിസി കാലയളവില്‍ പോളിസി ഉടമ മരണപ്പെടുകയാണെങ്കില്‍ നോമിനിയ്ക്ക് അഷ്വേര്‍ഡ് തുകയുടെ 125 ശതമാനം ഡെത്ത് ബെനഫിറ്റ് ആയി ലഭിക്കും. ഇനി പോളിസി കാലയളവിന് ശേഷമാണ് മരണം സംഭവിക്കുന്നത് എങ്കില്‍ അഷ്വേര്‍ഡ് ചെയ്ത തുകയ്ക്ക് സമാനമായ തുകയാണ് നോമിനിയ്ക്ക് ലഭിക്കുക. പോളിസിയിലെ ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക 1 ലക്ഷം രൂപയാണ്. പരമാവധി അഷ്വേര്‍ഡ് തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.

Also Read : ഭവന വായ്പാ ഇഎംഐയുണ്ടോ? ചെലവ് ചുരുക്കാന്‍ ഈ വഴികള്‍ അറിഞ്ഞിരിക്കാംAlso Read : ഭവന വായ്പാ ഇഎംഐയുണ്ടോ? ചെലവ് ചുരുക്കാന്‍ ഈ വഴികള്‍ അറിഞ്ഞിരിക്കാം

പോളിസി നേട്ടങ്ങള്‍

പോളിസി നേട്ടങ്ങള്‍

ആക്‌സിഡന്റല്‍ ഡെത്ത് ആന്റ് ഡിസബിലിറ്റി റൈഡര്‍, ആക്‌സിഡന്റ് ബെനഫിറ്റ് റൈഡര്‍, ന്യൂ ടേം അഷ്വറന്‍സ് റൈഡര്‍, ന്യൂ ക്രിട്ടിക്കല്‍ ഇല്‍നസ് ബെനഫിറ്റ് റൈഡര്‍ എന്നിവയും എല്‍ഐസി ജീവന്‍ ആനന്ദ് പോളിസിയില്‍ ലഭ്യമാണ്. പോളിസിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത, മെച്യൂരിറ്റി തുകയും അതുപോലെ തന്നെ ഡെത്ത് ബെനഫിറ്റും ഒറ്റത്തവണയായോ ഗഡുക്കളായോ ഉപയോക്താക്കള്‍ക്ക് സ്വീകരിക്കുവാന്‍ സാധിക്കും എന്നതാണ്. കൂടാതെ പോളിസി ഉടമകള്‍ക്ക് ആദായ നികുതി നിയമ പ്രകാരമുള്ള നികുതി ഇളവുകള്‍ക്കും അര്‍ഹതയുണ്ട്.

Also Read : കുറഞ്ഞ സമയത്തില്‍ ധനം സമ്പാദിക്കുവാനുള്ള ഏറ്റവും മികച്ച 5 ഹ്രസ്വകാല നിക്ഷേപങ്ങളിതാAlso Read : കുറഞ്ഞ സമയത്തില്‍ ധനം സമ്പാദിക്കുവാനുള്ള ഏറ്റവും മികച്ച 5 ഹ്രസ്വകാല നിക്ഷേപങ്ങളിതാ

 24ാം വയസ്സില്‍ പോളിസി വാങ്ങിച്ചാല്‍

24ാം വയസ്സില്‍ പോളിസി വാങ്ങിച്ചാല്‍

എല്‍ഐസി പ്രീമിയം കാല്‍ക്കുലേറ്റര്‍ പ്രകാരം നിങ്ങള്‍ 24ാം വയസ്സില്‍ എല്‍ഐസി ജീവന്‍ ആനന്ദ് പോളിസി വാങ്ങിക്കുന്നു എന്ന് കരുതുക. 5 ലക്ഷം രൂപയാണ് പോളിസി അഷ്വേര്‍ഡ് തുക. 21 വര്‍ഷമാണ് പോളിസി കാലയളവ്. എങ്കില്‍ നിങ്ങളുടെ പ്രതിവര്‍ഷ പ്രീമിയം തുക 26, 815 രൂപയായിരിക്കും. അര്‍ധ വാര്‍ഷിക പ്രീമിയം തുക 13,548 രൂപയും. പാദ വാര്‍ഷികാടിസ്ഥാനത്തില്‍ 6845 രൂപയായിരിക്കും പോളിസി പ്രീമിയം തുക. പ്രതിമാസ പ്രീമിയം തുക 2281 രൂപയാണ്.

Also Read : പിപിഎഫ് മുതല്‍ എന്‍പിഎസ് വരെ; ഈ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ മിനിമം ബാലന്‍സ് അറിയാംAlso Read : പിപിഎഫ് മുതല്‍ എന്‍പിഎസ് വരെ; ഈ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ മിനിമം ബാലന്‍സ് അറിയാം

5 ലക്ഷം രൂപയുടെ റിസ്‌ക് പരിരക്ഷയും

5 ലക്ഷം രൂപയുടെ റിസ്‌ക് പരിരക്ഷയും

ഇതനുസരിച്ച് 21 വര്‍ഷത്തെ പോളിസി കാലയളവില്‍ നിങ്ങള്‍ ആകെ നിക്ഷേപം നടത്തുന്ന തുക 563705 രൂപയായിരിക്കും. നിലവിലുള്ള ബോണസ് അനുസരിച്ച് മെച്യൂരിറ്റി കാലയളവില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 10.33 ലക്ഷം രൂപയായിരിക്കും. അതേ സമയം 5 ലക്ഷം രൂപയുടെ റിസ്‌ക് പരിരക്ഷയും ലഭിക്കും.

Also Read : ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ നേടാം 5 വര്‍ഷം കൊണ്ട് 14 ലക്ഷം രൂപAlso Read : ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ നേടാം 5 വര്‍ഷം കൊണ്ട് 14 ലക്ഷം രൂപ

എല്‍ഐസി നിക്ഷേപ പദ്ധതികള്‍

എല്‍ഐസി നിക്ഷേപ പദ്ധതികള്‍

ആകര്‍ഷകവും ഉറപ്പുള്ളതുമായ ആദായവും, ഒപ്പം നിക്ഷേപ സുരക്ഷിതത്വവും ഉറപ്പു നല്‍കുന്ന പല തരത്തിലുള്ള വ്യത്യസ്തങ്ങളായ നിക്ഷേപ പദ്ധതികള്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്തു വരുന്നുണ്ട്. സാധാരണക്കാരായ ലക്ഷോപലക്ഷം പേര്‍ അവര്‍ കഷ്ടപ്പെട്ട് സമ്പാദിച്ചിരിക്കുന്ന തുകകള്‍ എല്‍ഐസിയുടെ സ്‌കീമുകളില്‍ നിക്ഷേപിക്കുകയും അതിലൂടെ അവരുടേയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്നു.

Also Read : വീട്ടില്‍ വെറുതേ ഇരുന്ന് മാസം 5,000 രൂപ നേടാന്‍ താത്പര്യമുണ്ടോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ!Also Read : വീട്ടില്‍ വെറുതേ ഇരുന്ന് മാസം 5,000 രൂപ നേടാന്‍ താത്പര്യമുണ്ടോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ!

പോളിസി തിരിച്ചെടുക്കുവാന്‍ അവസരം

പോളിസി തിരിച്ചെടുക്കുവാന്‍ അവസരം

എല്‍ഐസിയില്‍ നിന്നും ഒരു പോളിസി വാങ്ങിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കൊരു ഗംഭീര അവസരമാണ് എല്‍ഐസി ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പാതിയില്‍ അവസാനിപ്പിക്കേണ്ടി വന്ന പോളിസി വീണ്ടും നിങ്ങള്‍ക്ക് വാങ്ങിക്കാം. അതും പോളിസിയില്‍ ഇളവുകളോടെ. അസാധുവാക്കപ്പെട്ട പോളിസികള്‍ തിരിച്ചെടുക്കുന്നതിനായുള്ള ക്യാംപയിന്‍ 2021 ആഗസ്ത് മാസം 23ാം തീയ്യതി മുതല്‍ ഒക്ടോബര്‍ 22 വരെയാണ് എല്‍ഐസി നടത്തുന്നത്.

Also Read : ചെലവ് കുറഞ്ഞും എളുപ്പത്തിലും വ്യക്തിഗത വായ്പകള്‍ സ്വന്തമാക്കുവാന്‍ ഈ മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കാംAlso Read : ചെലവ് കുറഞ്ഞും എളുപ്പത്തിലും വ്യക്തിഗത വായ്പകള്‍ സ്വന്തമാക്കുവാന്‍ ഈ മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കാം

ഏതൊക്കെ പോളിസികള്‍?

ഏതൊക്കെ പോളിസികള്‍?

ഇത്തരത്തില്‍ പോളിസികള്‍ തിരിച്ചെടുക്കുന്ന ഉപയോക്താക്കള്‍ക്ക് ഇളവുകളും എല്‍ഐസി വാഗ്്ദാനം ചെയ്യുന്നു. പ്രീമിയം അടവ് മുടങ്ങി അഞ്ച് വര്‍ഷം വരെ പൂര്‍ത്തിയായ പോളിസികളാണ് ഇത്തരത്തില്‍ തിരിച്ചെടുക്കാന്‍ സാധിക്കുക. എന്നാല്‍ ചില നയ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ഈ തിരിച്ചെടുക്കല്‍ അനുവദിക്കുക. പ്രീമിയം നല്‍കിക്കൊണ്ടിരിക്കുന്ന കാലയളവില്‍ കാലഹരണപ്പെട്ടുപോയതും പോളിസി കാലയളവ് പൂര്‍ത്തിയാക്കാത്തതുമായ പോളിസികളാണ് ഈ ക്യാപയിന്‍ കാലയളവില്‍ തിരിച്ചെടുക്കുവാന്‍ സാധിക്കുക. അതേസമയം ടേം അഷ്വറന്‍സുള്ളതും ഉയര്‍ന്ന റിസ്‌ക് ഉള്ളതുമായ പ്ലാനുകള്‍ ക്യാംപയിനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Read more about: lic
English summary

save Rs 76 a day and get Rs 10.33 lakh at maturity; know everything about LIC’s Jeevan Anand Policy | 76 രൂപ ദിവസവും മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? എങ്കില്‍ ഈ എല്‍ഐസി പദ്ധതിയിലൂടെ ഉറപ്പായും നേടാം 10.33 ലക്ഷം!

save Rs 76 a day and get Rs 10.33 lakh at maturity; know everything about LIC’s Jeevan Anand Policy
Story first published: Tuesday, September 7, 2021, 10:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X