സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിന് നികുതി ലാഭിക്കൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കൃത്യമായ ആസൂത്രണമില്ലെങ്കിൽ നിങ്ങൾ വലിയ തുക നികുതി വിഹിതമായി നൽകേണ്ടിവരും. ഇത് പരിഹരിക്കാൻ ആദായനികുതി നിയമമനുസരിച്ച് നിങ്ങൾക്കു ലഭ്യമായ അവസരങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കുക മാത്രമല്ല, അവ കൃത്യമായി ഉപയോഗപ്പെടുത്തുകയും വേണം. അതായത് അൽപം വിവേകത്തോടെ ചെലവുകളും നിക്ഷേപങ്ങളും നടത്തിയാൽ തീർച്ചയായും നല്ലൊരു തുക നികുതി ഇനത്തിൽ ലാഭിക്കാം.
സെക്ഷൻ 80സി പ്രകാരം നിക്ഷേപകർക്ക് പരമാവധി 1,50,000 രൂപ നിക്ഷേപിക്കാനും പ്രതിവർഷം 46,800 രൂപ വരെ നികുതി ലാഭിക്കാനും കഴിയും. സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരം 50,000 രൂപയുടെ അധിക ആനുകൂല്യം നേടാനും പ്രതിവർഷം 15,450 രൂപ വരെ നികുതി ലാഭിക്കുകയും ചെയ്യാം. നിങ്ങളുടെ നിശ്ചിത ചെലവുകൾ നികുതി ബാധക വരുമാനത്തിൽ നിന്നു കുറയ്ക്കാം, ഒപ്പം മിച്ചം പിടിച്ചു ഭാവിക്കായി നിക്ഷേപിച്ച് ഇളവുകൾ നേടാനുമാകും.
നികുതി ലാഭിക്കാൻ കഴിയുന്ന ചില നിക്ഷേപ ഓപ്‌ഷനുകൾ ഇവയാണ്:
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
15 വര്‍ഷത്തേക്ക് നിക്ഷേപ കാലാവധിയുള്ള ലാഭം ഉറപ്പിക്കാവുന്ന നിക്ഷേപ മാര്‍ഗമാണ് പി.പി.എഫ്. ഒറ്റത്തവണയായോ ഒന്നിലധികം തവണകളായോ നിങ്ങൾക്ക് പി.പി.എഫില്‍ നിക്ഷേപിക്കാം. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ നിക്ഷേപ തുക പിന്‍വിക്കാനാകൂ. പോസ്റ്റ് ഓഫീസുകളോ ബാങ്കുകളോ വഴി പദ്ധതിയില്‍ അംഗമാകാം. നിലവില്‍ 7.6 ശതമാനാമാണ് പലിശ നിരക്ക്.
നാഷണൽ പെൻഷൻ സ്‌ക്രീം (എൻപിഎസ്)
സർക്കാർ പിന്തുണയോടെയുള്ള ഒരു പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്‌ക്രീം (എൻപിഎസ്). 18-നും 65-നും മധ്യേ പ്രായമുള്ള ഏതൊരു വ്യക്തിക്കും എൻപിഎസിൽ ചേരാവുന്നതാണ്. നിലവില്‍ 12 ശതമാനാമാണ് പലിശ നിരക്ക്. നിക്ഷേപമെന്നതിന് പുറമെ എൻപിഎസ് ആദായനികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. സ്വകാര്യമേഖലയിലെ അംഗങ്ങൾക്കും (ശമ്പളക്കാരും സ്വയം തൊഴിൽ ചെയ്യുന്നവരും ഉൾപ്പെടെ) എൻപിഎസ് സംഭാവനയിൽ നികുതി ആനുകൂല്യങ്ങൾ നേടാൻ കഴിയും. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ മാത്രമെ ഈ നിക്ഷേപം പിന്‍വലിക്കാനാകൂ.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്കീം (ഇഎൽഎസ്എസ്)
ഇഎൽഎസ്എസ് ഒരു ടാക്‌സ് സേവിംഗ് മ്യൂച്വൽ ഫണ്ടാണ്. മൂന്നു വർഷമാണ് ഇതിന്റെ നിക്ഷേപ കാലയളവ്. ഒറ്റത്തവണയായോ മാസ തവണകളായോ ഈ സ്‌കീമില്‍ നിക്ഷേപിക്കാം. സെക്ഷൻ 80സി-യിലെ വ്യവസ്ഥകൾ പ്രകാരമാണ് ഇഎൽഎസ്എസ് നിക്ഷേപങ്ങൾക്ക് നികുതിയിളവുകൾ ലഭിക്കുന്നത്. ഓണ്‍ലൈനായോ അഡ്വൈസര്‍മാരുടെ സഹായം തേടിയോ ഈ പദ്ധതിയില്‍ ചേരാം. നിലവില്‍ പരമാവധി 1,50,000 രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും.
യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ
ഇൻഷുറൻസ് സുരക്ഷയ്ക്കു പുറമേ ഓഹരി വിപണിയിൽ നിക്ഷേപം സാധ്യമാക്കുന്ന പദ്ധതിയാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ അഥവാ യുലിപ്.
ആരോഗ്യ ഇൻഷൂറൻസ്
നിങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസിലൂടെ നികുതി ലാഭിക്കാൻ കഴിയും. ഈ പോളിസികളിൽ അടച്ച പ്രീമിയത്തിന്റെ അടിസ്ഥാനത്തിൽ നിക്ഷേപകർക്ക് സെക്ഷൻ 80 ഡി പ്രകാരം ആദായനികുതി ഇളവ് ലഭിക്കും. ചികിത്സാച്ചെലവുകളുടെ അമിത ഭാരം വഹിച്ച് ആരോഗ്യ അടിയന്തിര സാഹചര്യങ്ങളിൽ നിക്ഷേപകനെയും കുടുംബത്തെയും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷിക്കുന്നു.
ഹോം ലോൺ
ഹോം ലോൺ പലിശയടവിൽ പ്രതിവർഷം 1.5 ലക്ഷം വരെ നികുതി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. സെക്ഷന്‍ 80C പ്രകാരം മുതൽ തുക തിരിച്ചടവിലുള്ള നിങ്ങളുടെ നികുതി വരുമാനത്തിൽ നിന്ന് 1.5 ലക്ഷം രൂപ വരെ പരമാവധി ഹോം ലോൺ നികുതി കിഴിവ് ക്ലെയിം ചെയ്യാം. ഇതിൽ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജുകൾ എന്നിവ ഉൾപ്പെടാം, പക്ഷേ ഒരു തവണ മാത്രമേ ഇവ ക്ലെയിം ചെയ്യാൻ കഴിയൂ. സെക്ഷൻ 24 പ്രകാരം വസ്തുവും വായ്പയും നിങ്ങളുടെയും പങ്കാളിയുടെയും പേരിലാണെങ്കിൽ രണ്ടുപേർക്കും രണ്ടു ലക്ഷം രൂപ വീതം വരെ ക്ലെയിം ചെയ്യാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications