റിസർവ് ബാങ്ക് നാലാം തവണയും റിപ്പോ നിരക്ക് കുറച്ചു.റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ എടുത്തവർക്ക്ക നേട്ടമാണിത്. നാലാം തവണയും 25 ബേസിസ് പോയിന്റ് കുറച്ചതോടെ ഈ വർഷം 125 ബിസിസിന്റെ കുറവാണ് പലിശ നിരക്കിൽ ഉണ്ടായത്. ഇതോടെ പ്രധാനപ്പെട്ട ബാങ്കുകൾ അവരുടെ വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് കുറച്ചിട്ടുണ്ട്. അതിനാൽ മാസത്തിൽ തിരിച്ചടയ്ക്കേണ്ട തുകി കുറയും.
നിലവിൽ പല ഭവന വായ്പയുടെയും പലിശ 7.9 -8.2 ശതമാനം ആണ്. ഈ ഘട്ടത്തിൽ എങ്ങനെയെല്ലാം ഭവന വായ്പ തിരിച്ചടവിൽ ലാഭമുണ്ടാക്കാം എന്ന് നോക്കാം.
പലിശ കുറഞ്ഞതിന്റെ നേട്ടം ഇങ്ങനെ
പലിശ നിരക്കിൽ കാൽ ശതമാനം കുറവ് വരുന്നതോടെ പ്രതിമാസ തിരിച്ചടവ് തുകയിൽ കുറവുണ്ടാകും. അതല്ലെങ്കിൽ ഇ.എം.ഐ അതുപോലെതന്നെ നിലനിർത്തി കാലാവധി കുറയ്ക്കാനുള്ള അവസരം പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന്, 20 വർഷ കാലയളവിൽ 30 ലക്ഷം രൂപയുടെ ഭവന വായ്പയെടുത്തവരുടെ പലിശ നിരക്ക് ഒമ്പത് ശതമാനത്തിൽനിന്ന് 8.45 ശതമാനമായി കുറയും. ഇതോടെ പ്രതിമാസ തിരിച്ചടവ് തുക 26,992 രൂപയിൽനിന്ന് 26,511 രൂപയായി കുറയും. നേട്ടം 481 രൂപ. ഒരു വർഷം 5,772 രൂപ ഇതിലൂടെ മിച്ചംപിടിക്കാനാകും. 50 ലക്ഷമാണ് വായ്പയെങ്കിൽ പ്രതിമാസം 800 രൂപയുടെ നേട്ടമുണ്ടാകും.

പ്രീ പെയ്‌മെന്റ്
കയ്യിൽ നല്ലൊരു തുക കയ്യിലെത്തുമ്പോൾ തുക വായ്പ പ്രീപെയ്‌മെന്റിന് ഉപയോഗിക്കാം. അതായത് അധിക തുക വായ്പയിലേക്ക് അടയ്ക്കാം എന്ന്. വർഷത്തിൽ 50,000 രൂപ പ്രീ പെയ്‌മെന്റ് നടത്തുമ്പോൾ 20 വർഷത്തേക്കുള്ള 50 ലക്ഷത്തിന്റെ വായ്പ 16 വർഷം മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കാം. 240 മാസ ഇഎംഐ അടയ്‌ക്കേണ്ട സ്ഥാനത്ത് 195 ഇഎംഐ ആയി ചുരുങ്ങും. നാല് വർഷം നേരത്തെ ഇതുവഴി വായ്പ അടയ്ക്കാൻ സാധിക്കും.
ഇഎംഐ ഉയർത്താം
ഒറ്റത്തവണയായി വലിയ തുക അടയ്ക്കാൻ സാധിക്കാത്തവരാണെങ്കിൽ വർഷത്തിൽ 5-10 ശതമാനം വരെ ഇഎംഐ തുക വർധിപ്പിക്കാൻ ശ്രമിക്കണം. ഉദാഹരണമായി 5 ശതമാനം ഇഎംഐ വർധിപ്പിക്കുകയാണെങ്കിൽ ആദ്യ വർഷം 44,986 രൂപയിൽ തുടങ്ങുന്ന ഇഎംഐ രണ്ടാം വർഷം 47,236 രൂപയായിരിക്കും. മാസ വരുമാനം ഉയരുന്നതിന് അനുസരിച്ച് ഇഎംഐ തുക ഉയർത്തുമ്പോൾ 145 ഇഎംഐ കൊണ്ട് വായ്പ തീർക്കാം. ഇഎംഐ തിരിച്ചടവ് 10 ശതമാനമായി ഉയർത്തിയാൽ 9 വർഷം 5 മാസം കൊണ്ട് വായ്പ തീർക്കാം.
അധിക ഇഎംഐ അടയ്ക്കാം
പ്രീപെയ്‌മെന്റന് തുക ഇല്ലാത്തവർ വർഷത്തിൽ ഒരു ഇഎംഐ എങ്കിലും അധികമായി അടയ്ക്കാൻ ശ്രമിക്കുക. ഇത് വായ്പ വേഗത്തിൽ തീർക്കാൻ സഹായിക്കും. 12 ഇഎംഐയോടൊപ്പം ഒരു അധിക ഇഎംഐ അടയ്ക്കണം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications