കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി എല്‍ഐസി ജീവന്‍ തരുണ്‍ പോളിസി; ദിവസം 70 രൂപ മാറ്റിവയ്ക്കൂ, നേടാം 9 ലക്ഷം

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കേണ്ടി വരുന്ന തുക നാള്‍ക്കുനാള്‍ ഉയര്‍ന്നുവരികയാണ്. കോഴ്‌സിനായുള്ള ഫീസും മറ്റ് അനുബന്ധച്ചിലവുകളും ആകുമ്പോള്‍ ഗുണമേന്മയുള്ള മികച്ച വിദ്യാഭ്യാസം സാധാരണക്കാരന്റെ പോക്കറ്റില്‍ ഒതുങ്ങുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കേണ്ടി വരുന്ന തുക നാള്‍ക്കുനാള്‍ ഉയര്‍ന്നുവരികയാണ്. കോഴ്‌സിനായുള്ള ഫീസും മറ്റ് അനുബന്ധച്ചിലവുകളും ആകുമ്പോള്‍ ഗുണമേന്മയുള്ള മികച്ച വിദ്യാഭ്യാസം സാധാരണക്കാരന്റെ പോക്കറ്റില്‍ ഒതുങ്ങുകയില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പലരും വിദ്യാഭ്യാസ വായ്പകളെയാണ് ഇന്ന് ഉപരി പഠനത്തിനായി ആശ്രയിക്കുന്നത്. ബാങ്കുകളുടെ നൂറായിരം നൂലാമാലകള്‍ പിന്നിട്ട് വായ്പ ലഭിച്ച് പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പിന്നെ വര്‍ഷങ്ങളോളം വായ്പാ തിരിച്ചടവ് ബാധ്യതയായി തുടരും. സമ്പാദിച്ചു തുടങ്ങുന്ന ചെറിയ പ്രായത്തില്‍ തന്നെ വായ്പാ ബാധ്യതയുടേയും ഭാരം കുട്ടികളുടെ തലയിലെത്തും.

 

Also Read : എല്‍ഐസി ഉപയോക്താവ് ആണോ? ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ പണം മുഴുവന്‍ നഷ്ടമായേക്കാം!Also Read : എല്‍ഐസി ഉപയോക്താവ് ആണോ? ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ പണം മുഴുവന്‍ നഷ്ടമായേക്കാം!

എല്‍ഐസിയുടെ ജീവന്‍ തരുണ്‍ പോളിസി

എല്‍ഐസിയുടെ ജീവന്‍ തരുണ്‍ പോളിസി

വര്‍ധിച്ചുവരുന്ന വിദ്യാഭ്യാസച്ചിലവുകള്‍ കണക്കിലെടുക്കുമ്പോള്‍ മാതാപിതാക്കളുടെ സമ്പാദ്യത്തിന്റെ വലിയൊരളവും കുട്ടികളുടെ പഠനത്തിനായി മാറ്റി വയ്‌ക്കേണ്ടതായി വരുന്നുണ്ട്.അതിന് പുറമേയായിരിക്കും പലപ്പോഴും വിദ്യാഭ്യാസ വായ്പകള്‍. എന്നാല്‍ വായ്പകളുടേയോ മറ്റ് ആശങ്കകളുടേയോ ഒന്നും ആവശ്യമില്ലാതെ തന്നെ നിങ്ങളുടെ കുട്ടിയുടെ ഉപരി പഠനത്തിനാവശ്യമായ തുക എല്‍ഐസിയുടെ സഹായത്തോടെ നിങ്ങള്‍ക്ക് കണ്ടെത്താം. പറഞ്ഞു വരുന്നത് എല്‍ഐസിയുടെ ജീവന്‍ തരുണ്‍ പോളിസിയെക്കുറിച്ചാണ്. ടേബിള്‍ നമ്പര്‍ 934 പോളിസിയാണ് ജീവന്‍ തരുണ്‍ പ്ലാന്‍.

Also Read : വായ്പാ തിരിച്ചടവ് മുടങ്ങിയോ? നിങ്ങള്‍ക്കുള്ള ഈ 5 അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂAlso Read : വായ്പാ തിരിച്ചടവ് മുടങ്ങിയോ? നിങ്ങള്‍ക്കുള്ള ഈ 5 അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത പോളിസിയാണിത്. രണ്ട് തരത്തിലാണ് പോളിസി നേട്ടം ഉപയോക്താവിന് ലഭിക്കുക. ഒന്ന് മെച്യൂരിറ്റി തുക ഒന്നിച്ച് പോളിസി ഉടമയ്ക്ക് വാങ്ങിക്കാം. അല്ലെങ്കില്‍ മണി ബാക്ക് രീതിയില്‍ കാലയളവിനിടയില്‍ തുകകള്‍ വാങ്ങിക്കാം.

Also Read : ഐഎഎസ് ഓഫീസറില്‍ നിന്നും പച്ചക്കറി വിപണനത്തിലേക്ക്; അറിയണം ഈ സ്റ്റാര്‍ട്ട് അപ്പ് വിജയഗാഥAlso Read : ഐഎഎസ് ഓഫീസറില്‍ നിന്നും പച്ചക്കറി വിപണനത്തിലേക്ക്; അറിയണം ഈ സ്റ്റാര്‍ട്ട് അപ്പ് വിജയഗാഥ

കുട്ടിയ്ക്ക് 20 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ മണി ബാക്ക് സംവിധാനം ആരംഭിക്കും. 24 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ ഈ സേവനം ലഭ്യമാവുകയും ചെയ്യും. പോളിസി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ മെച്യൂരിറ്റി തുകയും പോളിസി ഉടമയ്ക്ക് ലഭിക്കും. വെസ്റ്റഡ് സിംപിള്‍ റിവിഷരി ബോണസ്, ഫൈനല്‍ അഡീഷണല്‍ ബോണസ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ബോണസുകളും ജീവന്‍ തരുണ്‍ പ്ലാന്‍ പോളിസി ഉടമകള്‍ക്ക് ലഭിക്കും.

Also Read : ഓണ്‍ലൈന്‍ പണ കൈമാറ്റം 3 രീതിയില്‍; ഇക്കാര്യങ്ങള്‍ അറിയൂAlso Read : ഓണ്‍ലൈന്‍ പണ കൈമാറ്റം 3 രീതിയില്‍; ഇക്കാര്യങ്ങള്‍ അറിയൂ

പോളിസി കാലഹരണപ്പെട്ട് പോകുന്നില്ല

പോളിസി കാലഹരണപ്പെട്ട് പോകുന്നില്ല

ഈ പോളിസിയില്‍ പെയ്ഡ് അപ്പ് വാല്യു നിയമത്തിന് ഏറെ പ്രാധാന്യമുണ്ട്. അത് പോളിസി ഉടമയായ കുട്ടിയ്ക്ക് നേട്ടമാകും. അതായത് രണ്ട് വര്‍ഷത്തേക്ക് പ്രീമിയം തുക അടയ്ക്കുകയും ശേഷം പോളിസി അവസാനിപ്പിക്കുകയും ചെയ്താല്‍ അഷ്വേര്‍ഡ് തുകയില്‍ ചില കിഴിവുകള്‍ വരുത്തിക്കൊണ്ട് പോളിസി നേട്ടം പോളിസി ഉടമയ്ക്ക് ലഭിക്കും. പോളിസി കാലഹരണപ്പെട്ട് പോകുന്നില്ല എന്നത് തന്നെ.

Also Read : എല്‍ഐസിയുടെ ഈ പ്രത്യേക സ്‌കീമിലൂടെ നേടാം 1 കോടി രൂപയുടെ നേട്ടം!Also Read : എല്‍ഐസിയുടെ ഈ പ്രത്യേക സ്‌കീമിലൂടെ നേടാം 1 കോടി രൂപയുടെ നേട്ടം!

നികുതി ഇളവുകള്‍

നികുതി ഇളവുകള്‍

കൂടാതെ ജീവന്‍ തരുണ്‍ പോളിസി ഉടമകള്‍ക്ക് നികുതി ഇളവുകള്‍ക്കും അര്‍ഹതയുണ്ട്. പോളിസി ഉടമ പ്രീമിയം ഇനത്തില്‍ നല്‍കുന്ന തുകയയ്ക്ക് ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. മെച്യൂരിറ്റി തുകയായോ, ഡെത്ത് ബെനഫിറ്റായോ സ്വീകരിക്കപ്പെടുന്ന തുക ആദായ നികുതി നിയമത്തിലെ വകുപ്പ് 10 (10ഡി) പ്രകാരം പൂര്‍ണമായും നികുതി മുക്തമാണ്.

Also Read : വീട്ടിലിരുന്ന് തന്നെ 10 ലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യാം! എങ്ങനെയെന്നറിയേണ്ടേ?Also Read : വീട്ടിലിരുന്ന് തന്നെ 10 ലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യാം! എങ്ങനെയെന്നറിയേണ്ടേ?

90 ദിവസം മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക്

90 ദിവസം മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക്

90 ദിവസം മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ പേരിലാണ് ജീവന്‍ തരുണ്‍ പോളിസി വാങ്ങിക്കുവാന്‍ സാധിക്കുക. 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളുടെ പേരില്‍ പോളിസിയെടുക്കുവാന്‍ സാധിക്കുകയില്ല. 25ല്‍ നിന്ന് കുട്ടിയുടെ പ്രായം കിഴിച്ചുള്ളതാണ് പോളിസി കാലയളവ്. അതായത് 25ല്‍ നിന്നും കുട്ടിയുടെ പ്രായമെത്രയാണോ അത് കുറയ്ക്കുക. അപ്പോള്‍ കിട്ടുന്ന സംഖ്യയായിരിക്കും പോളിസിയുടെ കാലയളവ്.

Also Read : കാര്‍ഡ് ഇടപാടുകള്‍ നടത്തുവാന്‍ ഇനി സിവിവിയ്‌ക്കൊപ്പം 16 അക്ക കാര്‍ഡ് നമ്പറും ഓര്‍ത്തുവയ്ക്കണംAlso Read : കാര്‍ഡ് ഇടപാടുകള്‍ നടത്തുവാന്‍ ഇനി സിവിവിയ്‌ക്കൊപ്പം 16 അക്ക കാര്‍ഡ് നമ്പറും ഓര്‍ത്തുവയ്ക്കണം

പോളിസി കാലയളവ്

പോളിസി കാലയളവ്

ഉദാഹരണത്തിന് കുട്ടിയ്ക്ക് 3 വയസ്സാണ് പ്രായമെങ്കില്‍ പോളിസി കാലയളവ് 22 വര്‍ഷമായിരിക്കും. ഇതൊരു ലിമിറ്റഡ് പേയ്‌മെന്റ് ടേം പ്ലാനാണ്. അതുകൊണ്ടുതന്നെ 5 വര്‍ഷം കുറഞ്ഞ കാലയളവിലേക്ക് മാത്രമേ പ്രീമിയം നല്‍കേണ്ടതുള്ളൂ. കുട്ടിയ്ക്ക് 25 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പോളിസിയുടെ മെച്വൂരിറ്റി തുക ലഭിക്കും.

Also Read : 20 വര്‍ഷം കൊണ്ട് 5 കോടി സമ്പാദ്യം ; മ്യൂച്വല്‍ ഫണ്ടില്‍ മാസം എത്ര രൂപ നിക്ഷേപിക്കണം?Also Read : 20 വര്‍ഷം കൊണ്ട് 5 കോടി സമ്പാദ്യം ; മ്യൂച്വല്‍ ഫണ്ടില്‍ മാസം എത്ര രൂപ നിക്ഷേപിക്കണം?

പരമാവധി അഷ്വേര്‍ഡ് തുക

പരമാവധി അഷ്വേര്‍ഡ് തുക

ജീവന്‍ തരുണ്‍ പോളിസിയില്‍ ഏറ്റവും കുറഞ്ഞത് 70,000 രൂപയുടെ പ്ലാന്‍ എങ്കിലും എടുക്കണം. പരമാവധി അഷ്വേര്‍ഡ് തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. കുട്ടിയ്ക്ക് 8-12 വയസ്സ് ആകുമ്പോള്‍ റിസ്‌ക് പരിരക്ഷ ആരംഭിയ്ക്കും. ഇനി കുട്ടിയ്ക്ക് 8 വയസ്സില്‍ താഴെയാണ് പ്രായമെങ്കില്‍ 8 വയസ്സ് പൂര്‍ത്തിയാകുമ്പോഴോ പോളിസി വാങ്ങിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴോ റിസ്‌ക് പരിരക്ഷ ലഭിച്ചു തുടങ്ങും.

Also Read : കിടിലന്‍ വരുമാനം നേടുവാന്‍ അവസരം ഒരുക്കി പോസ്റ്റ് ഓഫീസ്; എത്ര ലാഭം സ്വന്തമാക്കാമെന്നറിയാംAlso Read : കിടിലന്‍ വരുമാനം നേടുവാന്‍ അവസരം ഒരുക്കി പോസ്റ്റ് ഓഫീസ്; എത്ര ലാഭം സ്വന്തമാക്കാമെന്നറിയാം

ദിവസം 70 രൂപ മാറ്റി വച്ചാല്‍

ദിവസം 70 രൂപ മാറ്റി വച്ചാല്‍

35 വയസ്സുള്ള നിങ്ങള്‍ നിങ്ങളുടെ 2വയസ്സുള്ള കുട്ടിയുടെ പേരില്‍ ജീവന്‍ തരുണ്‍ പോളിസി വാങ്ങിച്ചു എന്നിരിക്കട്ടെ. 5 ലക്ഷമാണ് പോളിസിയില്‍ അഷ്വേര്‍ഡ് തുക. കുട്ടിയ്ക്ക് 2 വയസ്സ് ആയതിനാല്‍ പോളിസി കാലയളവ് 23 വര്‍ഷമായിരിക്കും. പോളിസി കാലയളവില്‍ നിന്നും 5 വര്‍ഷങ്ങള്‍ കുറച്ച കാലം വരെയാണ് പ്രീമിയം നല്‍കേണ്ടത്. അതായത് കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ. മന്ത്‌ലി പ്രീമിയം പ്ലാന്‍ ആണ് തെരഞ്ഞെടുത്തിരിക്കുന്നത് എങ്കില്‍ ഓരോ മാസവും നല്‍കേണ്ടുന്നത് 2160 രൂപയാണ്. അതായത് ദിവസം 70 രൂപ.

Read more about: lic
English summary

saves Rs 70 every day and gets 9 lakhs;LIC Jeevan Tarun policy takes care of the child’s education | കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി എല്‍ഐസി ജീവന്‍ തരുണ്‍ പോളിസി; ദിവസം 70 രൂപ മാറ്റിവയ്ക്കൂ, നേടാം 9 ലക്ഷം

saves Rs 70 every day and gets 9 lakhs;LIC Jeevan Tarun policy takes care of the child’s education
Story first published: Tuesday, August 24, 2021, 16:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X