പല തുള്ളി, പെരുവെള്ളം എന്നാണ് പഴമൊഴി. ചെറിയ ചെറിയ കാര്യങ്ങൾ ചെയ്താൽ നമുക്ക് വലിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നാണ് ഈ പഴമൊഴിയുടെ സാരാംശം. ഈ കാര്യം നിക്ഷേപത്തിന്‍റെ കാര്യത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുന്നവർക്ക് ഭാവിയിൽ കോടീശ്വരനാകാൻ സാധിക്കും. എങ്ങനെ എന്നാണോ ചിന്തിക്കുന്നത്. എല്ലാ ദിവസവും ചെറിയ തുക നിക്ഷേപത്തിനായി മാറ്റിവയ്ക്കണം. ദിവസവും 100 രൂപ നിക്ഷേപിക്കാൻ തയ്യാറായാൽ പോലും നിങ്ങൾക്ക് ഒരു കോടിയിലധിം സമ്പാദിക്കാൻ സാധിക്കും. എങ്ങനെയാണെന്ന് നമുക്ക് വിശദമായി നോക്കാം.
പണം വളർത്താൻ എസ്ഐപിയാണ് നല്ലത്
നിങ്ങൾ ഒരു ദിവസം 100 രൂപ ലാഭിക്കുകയും ആ പണം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ അഥവാ എസ്ഐപി വഴി മ്യൂച്വൽ ഫണ്ട് പോലെയുള്ള മാർക്കറ്റ്-ലിങ്ക്ഡ് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനിൽ നിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് കോടീശ്വരനാകാനുള്ള വഴി. എന്താണ് എസ്ഐപി എന്ന് ആലോചിക്കുകയാണോ. മ്യൂച്വല്‍ ഫണ്ടില്‍ പണം നിക്ഷേപിക്കുന്ന ഒരു രീതിയാണിത്. നിക്ഷേപകര്‍ക്ക് ഒരു നിശ്ചിത തുക മാസം തോറുമോ അല്ലെങ്കില്‍ മൂന്ന് മാസം കൂടുമ്പോഴോ നിക്ഷേപിക്കാവുന്നതാണ്.
പ്രതിവർഷം 12 ശതമാനം റിട്ടേണാണ് എസ്ഐപി നൽകുന്നത്. അതോടൊപ്പം കൂട്ടുപലിശയുടെ നേട്ടവും എസ്ഐപി നിക്ഷേപകന് നൽകുന്നു.

പ്രതിമാസം 3000 രൂപ നിക്ഷേപിക്കാം
പ്രതിമാസ വരുമാനത്തിൻ്റെ 20 ശതമാനമെങ്കിലും നിക്ഷേപത്തിനായി മാറ്റിവയ്ക്കണമെന്നാണ് സാമ്പത്തിക നിയമങ്ങൾ സൂചിപ്പിക്കുന്നത്. മാസം 16,000 രൂപ ശമ്പളം വാങ്ങിക്കുന്ന ഒരു വ്യക്തി ഏകദേശം 3,041.66 രൂപ നിക്ഷേപത്തിനായി മാറ്റിവയ്ക്കണമെന്ന് സാരം.
നിങ്ങൾ പ്രതിമാസം 3,041.66 രൂപ ലാഭിക്കുകയും ആ തുക എസ്ഐപി വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്യുന്നുവെന്ന് കരുതുക. 12 ശതമാനം വാർഷിക റിട്ടേൺ ലഭിച്ചാൽ 15 വർഷത്തിനുള്ളിൽ ആകെ സമ്പാദ്യം 15,34,416 രൂപയായിരിക്കും. അതേ സമയം 5,47,380 രൂപ മാത്രമാണ് ഈ കാലയളവിൽ നിങ്ങൾ നിക്ഷേപിക്കുന്നത് എന്നോർക്കണം.
20 വർഷത്തെ നിക്ഷേപം എത്ര രൂപ നൽകും..?
പ്രതിമാസം 3,041.66 രൂപയുടെ നിക്ഷേപം നിങ്ങൾ 20 വർഷം തുടരുന്നു എന്ന് കരുതുക. അങ്ങനെയെങ്കിൽ ആകെ ലഭിക്കുന്ന തുക 30,38,409 രൂപയായിരിക്കും. ഇതിൽ ആകെ നിക്ഷേപിക്കുന്ന തുക 7,29,840 രൂപമാത്രമാണ്. ബാക്കിയുള്ള 23,08,569 രൂപ ലഭിക്കുന്നത് പലിശയിലൂടെയാണ്.
25 വർഷത്തെ നിക്ഷേപം
25 വർഷം നിങ്ങൾ ഇതേ നിക്ഷേപ രീതി പിൻതുടരുകയാണെങ്കിൽ സമ്പാദ്യമായി 57,70,708 രൂപ നേടാം. ഈ കാലയളിൽ ആകെ നിക്ഷേപിക്കുന്ന തുക 9,12,300 രൂപയും ബാക്കിയുള്ള 48,58,408 രൂപ മൂലധന നേട്ടവുമായിരിക്കും.

30 വർഷം കൊണ്ട് കോടീശ്വരൻ
30 വർഷം ഇതേ നിക്ഷേപം, അതായത് എല്ലാ മാസവും പ്രതിമാസം 3,041.66 രൂപ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ സാധിച്ചാൽ ആകെ 1,07,34,468 രൂപ നേടാം. അതായത് 1.07 കോടി രൂപ.
ഇതിൽ നിങ്ങളുടെ മൊത്തം നിക്ഷേപം 10,94,760 ആയിരിക്കും. എന്നാൽ ദീർഘകാല മൂലധന നേട്ടമായി 96,39,708 രൂപ ലഭിക്കുമ്പോഴാണ് ആകെ സമ്പാദ്യം 1 കോടി രൂപ കവിയുന്നത്.
30 വർഷം വലിയ കാലയളവല്ല
30 ആം വയസിലാണ് നിങ്ങൾ നിക്ഷേപം ആരംഭിക്കുന്നതെങ്കിൽ, 60 ആം വയിസിൽ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ നിങ്ങൾക്ക് 1 കോടി രൂപ സമ്പാദിക്കാൻ എസ്ഐപിയിലൂടെ സാധിക്കും എന്നിടത്താൻ നിക്ഷേപത്തിന്‍റെ പ്രാധാന്യം. അതിനായി നിങ്ങൾ മാറ്റിവയ്ക്കുന്നതോ ദിവസവും വെറും 100 രൂപ മാത്രം.
അറിയിപ്പ് :
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications