29 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 4 ലക്ഷം രൂപ; എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപയോക്താക്കള്‍ക്കായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) പല മികച്ച സ്‌കീമുകളും അവതരിപ്പിച്ചുവരുന്നുണ്ട്. ഓരോ പ്രായത്തിലും, വരുമാനത്തിലും ഉള്ള വ്യക്തികള്‍ക്ക് തെരഞ്ഞെടുക്കുവാന്‍ സാധിക്കുന്ന പല തരത്തിലുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. പ്രധാനമായും സ്ത്രീകളെ ലക്ഷ്യമിട്ട് എല്‍ഐസി അവതരിപ്പിച്ചിരിക്കുന്ന ഒരു പദ്ധതിയാണ് എല്‍ഐസി ആധാര്‍ ശില പ്ലാന്‍.

 

Also Read : സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കണോ? മികച്ച പലിശ നിരക്കുകള്‍ നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

എല്‍ഐസി ആധാര്‍ ശില പ്ലാന്‍

എല്‍ഐസി ആധാര്‍ ശില പ്ലാന്‍

8 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള വ്യക്തികള്‍ക്ക് എല്‍ഐസി ആധാര്‍ ശില പ്ലാനില്‍ ചേരുവാന്‍ സാധിക്കും. സുരക്ഷയും അതോടൊപ്പം സമ്പാദ്യവും എല്‍ഐസി ആധാര്‍ ശില പ്ലാന്‍ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ വനിതകള്‍ക്ക് മാത്രമേ ഈ പദ്ധതിയുടെ ഗുണഭോക്താവ ആകുവാന്‍ സാധിക്കുകയുള്ളൂ. കൂടാതെ അപേക്ഷയ്ക്ക് സാധുതയുള്ള ആധാര്‍ കാര്‍ഡ് വേണമെന്നും നിര്‍ബന്ധമാണ്.

Also Read : സ്ഥിര നിക്ഷേപത്തിലെ പുതിയ നിയമങ്ങള്‍; ഇതറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിച്ചേക്കാം

പ്രീമിയം തുക

പ്രീമിയം തുക

മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ പോളിസി ഉടമയ്ക്ക് തുക തിരികെ ലഭിക്കുകയാണ് ചെയ്യുക. കൂടാതെ പോളിസിയ്ക്ക് കീഴില്‍ പോളിസി ഉടമയ്ക്കും കുടുംബത്തിനും മരണ ശേഷമുള്ള സാമ്പത്തീക സഹായവും ലഭിക്കും. എല്‍ഐസി ആധാര്‍ ശില പ്ലാനില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 75,000 രൂപയാണ്. 3 ലക്ഷം രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി തുക. ചുരുങ്ങിയത് 10 വര്‍ഷവും പരമാവധി 20 വര്‍ഷവുമാണ് പോളിസിയുടെ മെച്യൂരിറ്റി കാലയളവ്. പദ്ധതിയില്‍ ചേരുവാന്‍ സാധിക്കുന്ന പരമാവധി പ്രായം 70 വയസ്സാണ്. മാസാടിസ്ഥാനത്തിലോ, പാദ വാര്‍ഷികാടിസ്ഥാനത്തിലോ, അര്‍ധ വാര്‍ഷികമായോ വാര്‍ഷിക രീതിയിലോ പ്രീമിയം നല്‍കാവുന്നതാണ്.

Also Read : ഭവന വായ്പാ കുടിശ്ശിക കൈമാറ്റത്തിന് തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

30 വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍

30 വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍

ഒരു ഉദാഹരണത്തിലൂടെ നമുക്കീ പോളിസിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം. നിങ്ങള്‍ക്ക് ഇപ്പോള്‍ 30 വയസ്സാണ് പ്രായമെന്നിരിക്കട്ടെ. നിങ്ങള്‍ ഓരോ ദിവസവും 29 രൂപാ വീതം 20 വര്‍ഷത്തേക്ക് ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നുവെന്നും കരുതുക. എങ്കില്‍ നിങ്ങള്‍ ആദ്യ വര്‍ഷം ആകെ നിക്ഷേപിക്കുന്നത് 10,959 രൂപയായിരിക്കും. ഇപ്പോള്‍ 4.5 ശതമാനമായിരിക്കും നികുതി. അടുത്ത വര്‍ഷം നിങ്ങള്‍ നല്‍കുന്നത് 10,723 രൂപയാണ്. ഈ രീതിയില്‍ ഓരോ മാസത്തിലോ, പാദത്തിലോ, അര്‍ധ വാര്‍ഷികമായോ, വര്‍ഷത്തിലോ പ്രീമിയം നല്‍കാം. 20 വര്‍ഷത്തില്‍ നിങ്ങള്‍ ആകെ നിക്ഷേപിക്കുന്നത് 2,14,696 രൂപയായിരിക്കും. മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ആകെ ലഭിക്കുന്ന തുക 3,97,000 രൂപയായിരിക്കും.

Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ നേടാം ഉറപ്പുള്ള പ്രതിമാസ വരുമാനം!

എല്‍ഐസി നിക്ഷേപ പദ്ധതികള്‍

എല്‍ഐസി നിക്ഷേപ പദ്ധതികള്‍

ആകര്‍ഷകമായ ആദായവും മൂലധനത്തിന് പരിപൂര്‍ണ സുരക്ഷയും ഉറപ്പു നല്‍കുന്ന പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) വാഗ്ദാനം ചെയ്തു വരുന്നുണ്ട്. അവയില്‍ രാജ്യത്തെ സ്ത്രീകളെ സാമ്പത്തീക സ്വയം പര്യാപ്തത കൈവരിക്കുവാന്‍ സഹായിക്കുന്ന ഒരു പദ്ധതിയാണ് എല്‍ഐസി ആധാര്‍ശില സ്‌കീം. നിങ്ങളുടെ പ്രദേശത്തുള്ള എല്‍ഐസി ഏജന്റുമായി ബന്ധപ്പെട്ടോ സമീപത്തുള്ള എല്‍ഐസി ശാഖയില്‍ ചെന്നോ നിങ്ങള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കും.

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ മാസം 1300 രൂപ നിക്ഷേപിച്ചുകൊണ്ട് നേടാം 13 ലക്ഷം രൂപ!

ഇന്‍ഷുറന്‍സ് പരിരക്ഷ

ഇന്‍ഷുറന്‍സ് പരിരക്ഷ

പോളിസി കാലാവധി മുഴുവനും പ്രീമിയം അടക്കേണ്ട എന്‍ഡോവ്‌മെന്റ് പോളിസിയാണ് എല്‍ഐസി ആധാര്‍ ശില പ്ലാന്‍. പോളിസി എടുക്കുന്നതിനായി വൈദ്യ പരിശോധന ആവശ്യമില്ല എന്നതും പ്രത്യേകതയാണ്. മറ്റ് പോളിസികള്‍ എത്രയുണ്ടെങ്കിലും ഒറ്റയ്‌ക്കെടുക്കാവുന്ന സ്റ്റാന്‍ഡ് എലോണ്‍ പോളിസിയാണ് ആധാര്‍ ശില പോളിസി. അഞ്ചു വര്‍ഷം പ്രീമിയം അടച്ച പോളിസിക്ക് ആറുമാസവും അഞ്ചു വര്‍ഷത്തിനു മുകളില്‍ പ്രീമിയം അടച്ച പോളിസികള്‍ക്ക് രണ്ടു വര്‍ഷവുമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. അതായത് അഞ്ചു വര്‍ഷം പ്രീമിയം അടച്ച പോളിസി ആറു മാസത്തേക്കു മുടങ്ങിയാലും അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പ്രീമിയം അടച്ച പോളിസി രണ്ടു വര്‍ഷത്തേക്കു മുടങ്ങിയാലും പ്രശ്‌നമല്ല.

Also Read : കുറഞ്ഞ സമയത്തില്‍ ധനം സമ്പാദിക്കുവാനുള്ള ഏറ്റവും മികച്ച 5 ഹ്രസ്വകാല നിക്ഷേപങ്ങളിതാ

വായ്പ സൗകര്യം

വായ്പ സൗകര്യം

മരണം സംഭവിച്ചാല്‍ ലഭ്യമാക്കുന്ന തുക- വാര്‍ഷിക പ്രീമിയത്തിന്റെ പത്തുമടങ്ങോ അല്ലെങ്കില്‍ ഇന്‍ഷുര്‍ ചെയ്ത തുകയോ, ഇവയില്‍ ഏതോണോ വലുത് ആതായിരിക്കും. വാര്‍ഷിക പ്രീമിയത്തിന് രണ്ടു ശതമാനവും അര്‍ധ വാര്‍ഷിക പ്രീമിയത്തിന് ഒരു ശതമാനവും റിബേറ്റും പോളിസി ഉടമയ്ക്ക് ലഭിക്കും. പോളിസിയില്‍ വായ്പ എടുക്കാന്‍ സാധിക്കുമെന്നതും സവിശേഷതയാണ്.

Read more about: lic
English summary

saving Rs.29 per day and get Rs 4 lakh at maturity; Know everything about LIC's Aadhar Shila plan | 29 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 4 ലക്ഷം രൂപ; എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയാമോ?

saving Rs.29 per day and get Rs 4 lakh at maturity; Know everything about LIC's Aadhar Shila plan
Story first published: Wednesday, September 8, 2021, 14:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X