റിപ്പോ നിരക്കുകള്‍ താഴുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറയ്ക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പലിശ നിരക്കിലുണ്ടായിരിക്കുന്ന ഈ ഇടിവ് സ്ഥിര നിക്ഷേപങ്ങളുടെ ആകര്‍ഷണീയതയും കുറയ്ക്കുകയാണ്.
റിപ്പോ നിരക്കുകള്‍ താഴുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറയ്ക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പലിശ നിരക്കിലുണ്ടായിരിക്കുന്ന ഈ ഇടിവ് സ്ഥിര നിക്ഷേപങ്ങളുടെ ആകര്‍ഷണീയതയും കുറയ്ക്കുകയാണ്. നിക്ഷേപ കാലാവധി അനുസരിച്ച് രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും പൊതു ജനങ്ങള്‍ക്കായി 2.5 ശതമാനം മുതല്‍ 5.5 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 6 ശതമാനം വരെ പലിശ നിരക്കും സ്ഥിര നിക്ഷേപത്തിന്മേല് ലഭിക്കും.

എന്നാല്‍ ചില ചെറുകിട സ്വകാര്യ ബാങ്കുകളും, സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും അവരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ 3 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ശരാശരി ഒരു നിശ്ചിത തുക നിങ്ങളുടെ അക്കൗണ്ടില്‍ നിലനിര്‍ത്തണം എന്ന് മാത്രമാണ് നിബന്ധന. അതുകൊണ്ട് തന്നെ നിങ്ങളുടെ കൈയ്യിലുള്ള തുക സ്ഥിര നിക്ഷേപത്തേക്കാള്‍ സേവിംഗ് അക്കൗണ്ടുകളില്‍ സൂക്ഷിക്കുന്നത് കൂടുതല്‍ ആദായം ലഭിക്കുന്നതിന് കാരണമാകും. വകുപ്പ് 80TTA പ്രകാരം സേവിംഗ്സ് അക്കൗണ്ടുകളില്‍ നിന്നും ലഭിക്കുന്ന പലിശ ആദായത്തിന്മേല് 10,000 രൂപ നികുതിയിളവും ലഭിക്കും.
അതായത് ഏതെങ്കിലും ചെറുകിട സ്വകാര്യ ബാങ്കുകളിലോ, സ്മോള്‍ സേവിംഗ്സ് ബാങ്കുകളിലോ സേവിംഗ്സ് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതാണ് വലിയ പൊതുമേഖലാ ബാങ്കുകളിലെയും സ്വകാര്യ ബാങ്കിലെയും സ്ഥിര നിക്ഷേപത്തേക്കാള്‍ ആദായകരം.
സ്വകാര്യ മേഖലാ ബാങ്കുകളില്‍ ഐഡിഎഫ്സി ബാങ്കുകളില്‍ 3.5 ശതമാനം മുതല്‍ 6 ശതമാനം വരെ, ആര്‍ബിഎല്‍ ബാങ്ക് 4.75 ശതമാനം മുതല്‍ 6.50 ശതമാനം വരെ, ബന്ധന് ബാങ്കില്‍ 3 ശതമാനം മുതല്‍ 7.15 ശതമാനം വരെ, ഇന്‍ഡസിന്‍ഡ് ബാങ്കില്‍ 4 ശതമാനം മുതല്‍ 6 ശതമാനം വരെയാണ് സേവിംഗ്സ് അക്കൗണ്ടുകളില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.
സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ എയു ഫിനാന്‍സ് ബാങ്ക് 4 ശതമാനം മുതല്‍ 7 ശതമാനം വരെയും, ജാനാ സ്മോള്‍ ഫിനാന്‍സ് ബാങ്ക് 4 ശതമാനം മുതല്‍ 7.25 ശതമാനം വരെയും, ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 5 ശതമാനം മുതല്‍ 7.25 ശതമാനം വരെയും, നോര്‍ത്ത് ഈസ്റ്റ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 5 ശതമാനം മുതല്‍ 7 ശതമാനം വരെയുമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications