വെറും 50 രൂപ വീതം നിക്ഷേപിക്കുന്നതിലൂടെ നേടാം 34 ലക്ഷം രൂപ

പണം നേടുക എന്നത് പ്രാധാന്യമുള്ള ഒരു കാര്യമാണ്. എന്നാല്‍ നിങ്ങള്‍ അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൂടുതല്‍ ലാഭം പ്രതീക്ഷിച്ചുകൊണ്ട് നിക്ഷേപം നടത്തുന്നത് അതുപോലെ പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ്.

പണം നേടുക എന്നത് പ്രാധാന്യമുള്ള ഒരു കാര്യമാണ്. എന്നാല്‍ നിങ്ങള്‍ അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൂടുതല്‍ ലാഭം പ്രതീക്ഷിച്ചുകൊണ്ട് നിക്ഷേപം നടത്തുന്നത് അതുപോലെ പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ്. റിസ്‌കുകള്‍ ഇല്ലാതെ നിങ്ങളുടെ പണം നിക്ഷേപം നടത്തുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ധാരാളം നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കുവാനായി നിങ്ങള്‍ക്ക് മുന്നിലുണ്ട്. ദിവസം വെറും 50 രൂപ വീതം നിക്ഷേപം നടത്തിക്കൊണ്ട് 34 ലക്ഷം രൂപ നേടാവുന്ന ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.

എന്‍പിഎസ്

എന്‍പിഎസ്

സംശയിക്കേണ്ട, നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് റിട്ടയര്‍മെന്റ് കാലത്ത് സുരക്ഷിതമായ സമ്പാദ്യം ഉറപ്പു വരുത്തുവാന്‍ നമ്മെ സഹായിക്കുന്ന പുതിയ പെന്‍ഷന്‍ സംവിധാനത്തെ(ന്യൂ പെന്‍ഷന്‍ സിസ്റ്റം- എന്‍പിഎസ്) ക്കുറിച്ചാണ്. ഒരു ദിവസം ചുരുങ്ങിയത് 50 രൂപയെങ്കിലും നിങ്ങള്‍ക്ക് എന്‍പിഎസിലേക്ക് മാറ്റിവയ്ക്കാന്‍ സാധിച്ചാല്‍ റിട്ടയര്‍മെന്റ് സമയമാകുമ്പോള്‍ നിങ്ങളുടെ കൈയ്യില്‍ എത്തുക 34 ലക്ഷം രൂപയായിരിക്കും. ഏറ്റവും എളുപ്പമുള്ളതും അതേ സമയം വളരെ ചെറിയ റിസ്‌ക് സാധ്യതകളും മാത്രമുള്ള നിക്ഷേപ പദ്ധതിയാണ് എന്‍പിഎസ്.

പ്രത്യേകതകള്‍

പ്രത്യേകതകള്‍

വിപണിയുമായി ബന്ധിപ്പിച്ചിരിക്കുന്ന നിക്ഷേപ പദ്ധതിയാണ് എന്‍പിഎസ്. ഓഹരി വിപണി, ഡെബ്റ്റ് എന്നീ രണ്ട് നിക്ഷേപ സംവിധാനങ്ങളിലാണ് എന്‍പിഎസിലെ നിങ്ങളുടെ പണം നിക്ഷേപിക്കപ്പെടുന്നത്. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് തന്നെ എന്‍പിഎസിലെ എത്ര ശതമാനം തുക ഓഹരികളില്‍ നിക്ഷേപിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. സാധാരണഗതിയില്‍ എന്‍പിഎസ് തുകയുടെ 75 ശതമാനമാണ് ഓഹരികളില്‍ നിക്ഷേപിക്കാറ്. അതില്‍ തന്നെ പിപിഎഫ്, ഇപിഎഫ് നിക്ഷേപ പദ്ധതികളേക്കാള്‍ കുറച്ചുകൂടി ഉയര്‍ന്ന ആദായം നിക്ഷേപകന് തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.

34 ലക്ഷം രൂപ നേടാം

34 ലക്ഷം രൂപ നേടാം

നിങ്ങള്‍ ജോലിയ്ക്ക് കയറി സമ്പാദിച്ചു തുടങ്ങിയിട്ടേ ഉള്ളൂവെങ്കില്‍ കൂടുതല്‍ പണം മാറ്റി വയ്ക്കാതെ തന്നെ എന്‍പിഎസില്‍ നിക്ഷേപം ആരംഭിക്കാം. ഒരു ദിവസം 50 രൂപ എന്‍പിഎസിലേക്ക് മാറ്റിവയ്ക്കാന്‍ സാധിച്ചാല്‍ അത്രയും മതി എന്നര്‍ഥം. നിങ്ങള്‍ക്ക് ഇപ്പോള്‍ 25 വയസ്സ് ആണെന്ന് കരുതുക. ദിവസം 50 രൂപ വീതം മാറ്റിവച്ച് ഒരു മാസം 1500 രൂപ നിങ്ങള്‍ എന്‍പിഎസില്‍ നിക്ഷേപിക്കുന്നു എന്ന് കരുതുക. 60 വയസ്സിന് ശേഷം നിങ്ങള്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ എന്‍പിഎസിലൂടെ 10 ശതമാനം പലിശ നിരക്കോടെ 34 ലക്ഷം രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുക. 35 വര്‍ഷം തുടര്‍ച്ചായി നിക്ഷേപിച്ചാലുള്ള ആദായമാണിത്.

 

പ്രായം 25 വയസ്സ്
 പ്രതിമാസ നിക്ഷേപം 1500 രൂപ
 നിക്ഷേപ കാലാവധി 35 വര്‍ഷം
 ആകെ നിക്ഷേപം 6.30 ലക്ഷം
 നിങ്ങള്‍ക്ക് ലഭിക്കുന്ന ആകെ പലിശ 27.9 ലക്ഷം
 ആകെ തുക 34.19 ലക്ഷം
 ആകെ നികുതി ലാഭം 1.89 ലക്ഷം
എത്ര പെന്‍ഷന്‍

എത്ര പെന്‍ഷന്‍

എന്‍പിഎസിലെ മുഴുവന്‍ തുകയും ഒറ്റയടിക്ക് പിന്‍വലിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. ആകെ തുകയുടെ 60 ശതമാനം മാത്രം പിന്‍വലിക്കുവാനേ എന്‍പിഎസ് ഉപയോക്താക്കളെ അനുവദിക്കുകയുള്ളൂ. ശേഷിക്കുന്ന 40 ശതമാനം ആന്വുറ്റിയായാണ് പരിഗണിക്കുക. 20.51 ലക്ഷം രൂപയാണ് പിന്‍വലിക്കാന്‍ സാധിക്കുക. 8 ശതമാനം പലിശ നിരക്ക് കണക്കാക്കിയാല്‍ 9,000 രൂപയായിരിക്കും പ്രതിമാസം നിങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുക. നമ്മുടെ ഉദാഹരണത്തില്‍ നിക്ഷേപം ആരംഭിക്കുന്ന പ്രായം 25 വയസ്സാണ്. നേരത്തേ നിക്ഷേപം ആരംഭിച്ചാല്‍ റിട്ടയര്‍മെന്റ് സമയത്ത് കൂടുതല്‍ ആദായം നേടാന്‍ അതുവഴി സാധിക്കും. ഓരോ മാസവും നിങ്ങള്‍ നിക്ഷേപിക്കുന്ന തുക, നിങ്ങള്‍ നിക്ഷേപം ആരംഭിച്ച പ്രായം, നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം ഇവയെയൊക്കെ അടിസ്ഥാനമാക്കിയാണ് നിക്ഷേപകന് ലഭിക്കുന്ന പെന്‍ഷന്‍ തുക കണക്കാക്കുന്നത്.

ആന്വുറ്റി 40 ശതമാനം
 പ്രതീക്ഷിത പലിശ നിരക്ക് 8 ശതമാനം
 നിക്ഷേപത്തില്‍ നിന്നുള്ള ഒറ്റത്തവണ ആദായം 20.51 ലക്ഷം
 പ്രതിമാസ പെന്‍ഷന്‍ 9,111 രൂപ

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X