ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. ആകർഷകമായ പ്ലാനുകളാണ് ഇന്ത്യയിലെ 380 ദശലക്ഷത്തിലധികം വരിക്കാർക്കായി എയർടെൽ വാഗ്ദാനം ചെയ്യാറുള്ളത്. മറ്റു കമ്പനികളേക്കാൾ ഉയർന്ന പ്ലാനുകളാണ് നൽകുന്നതെങ്കിലും എയർടെല്ലിൻ്റെ വരിക്കാർക്ക് പരാതികളൊന്നുമില്ല. അതിനു കാരണം വേഗതയേറിയ നെറ്റ് വർക്കും, വ്യത്യസ്തങ്ങളായ പ്ലാനുകളും തന്നെയാണ്. മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ 365 ദിവസത്തെ വാലിഡിറ്റിയുള്ള നിരവധി താങ്ങാനാവുന്ന പ്രീപെയ്ഡ് പ്ലാനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഈ വർഷം ആദ്യം വരിക്കാർക്കായി രണ്ട് വോയ്‌സ്-ഒൺലി പ്ലാനുകൾ കമ്പനി അവതരിപ്പിച്ചു. ഈ പ്ലാനുകളിൽ ഒന്ന് 84 ദിവസത്തെ വാലിഡിറ്റിയും മറ്റൊരു 365 ദിവസത്തെ വാലിഡിറ്റിയുമുള്ളതാണ്. രണ്ട് ഓപ്ഷനുകളിലും പരിധിയില്ലാത്ത കോളിംഗ്, സൗജന്യ എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. എയർടെല്ലിൻ്റെ വാർഷിക പ്ലാനുകൾക്ക് ജനപ്രീതി വളരെ കൂടുതലാണ്.
നിങ്ങളുടെ എയർടെൽ സിം പ്രധാനമായും കോളിംഗിനായി മാത്രം ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണെങ്കിൽ ഈ വാർഷിക പ്ലാനുകൾ മികച്ച തിരഞ്ഞെടുപ്പായിരിക്കും. എല്ലാ മാസവും റീച്ചാർജ് ചെയ്യുന്നതിനേക്കാൾ സാമ്പത്തിക ലാഭം ഉറപ്പാക്കാൻ ഇത്തരം വാർഷിക പ്ലാനുകളിലൂടെ സാധിക്കും. എയർടെല്ലിൻ്റെ പ്രധാന വാർഷിക പ്ലാനുകളെ കുറിച്ച് അറിയാം;

എയർടെൽ 1849 രൂപ റീചാർജ് പ്ലാൻ
ഇത് 365 ദിവസത്തെ കാലാവധിയുള്ള പ്ലാൻ ആണ്. വരിക്കാർക്ക് ഇന്ത്യയിലെവിടെയും പരിധിയില്ലാത്ത കോളിംഗ് വാഗ്ദാനം ചെയ്യുന്നു. മൊത്തം 3,600 സൗജന്യ എസ്എംഎസ്, സൗജന്യ ഹലോ ട്യൂണുകൾ എന്നിവയും പ്ലാനിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ഈ പ്ലാനിൽ ഡാറ്റാ സേവനം നൽകുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് എയർടെല്ലിന്റെ ഡാറ്റ ആഡ്-ഓൺ പാക്ക് തിരഞ്ഞെടുക്കാം.
എയർടെൽ 2249 രൂപ റീചാർജ് പ്ലാൻ
365 ദിവസത്തെ വാലിഡിറ്റിയുള്ള മറ്റൊരു താങ്ങാനാവുന്ന പ്രീപെയ്ഡ് പ്ലാനാണ് ഇത്. ഈ പ്ലാനും 365 ദിവസത്തെ കാലാവധിയിൽ പ്രവർത്തിക്കുന്നു. വരിക്കാർക്ക് ഇന്ത്യയിലുടനീളം പരിധിയില്ലാത്ത കോളിംഗ് ഉറപ്പാക്കുന്നു. ഡാറ്റ ആവശ്യമുള്ളവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാം. കാരണം 30GB ഹൈ-സ്പീഡ് ഡാറ്റ ഈ പ്ലാനിൽ ഉൾപ്പെടുന്നു. ഇതിനു പുറമേ 3,600 സൗജന്യ എസ്എംഎസ്, സൗജന്യ ഹലോ ട്യൂണുകൾ എന്നിവയും പ്ലാനിലുണ്ട്.
ഒറ്റയടിക്ക് ഇത്രയും വലിയ തുകയുടെ പ്ലാൻ റീച്ചാർജ് ചെയ്യുന്നത് നഷ്ടമല്ലേ എന്നാവും പലരും ചിന്തിക്കുന്നത്. എന്നാൽ പ്രതിമാസ റീച്ചാർജ് പ്ലാനുകൾക്കായി നിങ്ങൾ മുടക്കുന്ന തുക ഒരു വർഷത്തെ കണക്ക് പരിശോധിച്ചാൽ ഇതിനേക്കാൾ വലുതായിരിക്കും.
2025 ഒക്ടോബറിൽ ട്രായ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ ടെലികോം മേഖലയിലെ തുടർച്ചയായ വളർച്ച പ്രകടമാവുന്നു. ഇന്ത്യയിലെ മൊത്തം ടെലിഫോൺ വരിക്കാരുടെ എണ്ണം 123.1 കോടിയിലെത്തിയെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. ഇതിൽ 118.4 കോടി പേർ മൊബൈൽ ഉപയോക്താക്കളും 4.6 കോടി പേർ വയർലൈൻ സേവനങ്ങളും സബ്‌സ്‌ക്രൈബ് ചെയ്‌തു. അപ്രതീക്ഷിതമായ വളർച്ചയാണ് ടെലികോം മേഖലയിൽ സംഭവിച്ചിരിക്കുന്നത്.


Click it and Unblock the Notifications