യുപിഐ സംവിധാനത്തിൽ നിരവധി മാറ്റങ്ങൾ പലപ്പോഴായി സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ പേയ്മെൻ്റ് ഇൻ്റർഫേസ് എന്ന നിലയിൽ യുപിഐ സംവിധാനത്തിൽ പ്രകടമാവുന്ന ഓരോ മാറ്റങ്ങളും നല്ലതാണ്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025 ൽ യുപിഐയിൽ പുതിയ മാറ്റം വരുന്നുവെന്ന് വ്യക്തമാക്കുന്നു.
യുപിഐ പേയ്മെൻ്റ് പൂർത്തിയാക്കാൻ ഉപയോക്താക്കൾ നാല്/ആറ് അക്ക പിൻ നൽകേണ്ടതുണ്ട്. എന്നാൽ ഇനി മുതൽ ഉപയോക്താക്കൾക്ക് ഫേസ് റെക്കഗനിഷൻ, വിരലടയാളം തുടങ്ങിയ മറ്റു ഓപ്ഷനുകളും അനുവദിക്കും. അതെ, ഇടപാടുകൾ കൂടുതൽ ലളിതമാക്കുവാൻ വേണ്ടിയാണ് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) പുതിയ നീക്കം.
ഇനി മുതൽ പിൻ വേണ്ട
മിനിറ്റുകൾക്കുള്ളിൽ ഇടപാട് നടത്തുവാനായി രൂപകൽപ്പന ചെയ്ത പേയ്മെൻ്റ് ഇൻ്റർഫേസാണ് യുപിഐ. നിരവധി സെക്യൂരിറ്റി പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷമാണ് യുപിഐ അക്കൗണ്ട് ആരംഭിക്കുന്നത്. ഓരോ തവണ ഇടപാട് നടത്തുമ്പോഴും ഈ സുരക്ഷ ഉറപ്പു വരുത്തുന്നതിനാൽ ഒരു പിൻ നമ്പറും ഉണ്ടാായിരിക്കും. എന്നാൽ ഉപയോക്താക്കൾക്ക് ഇനി ഇത്തരം പിൻ കോഡിന് പകരം അവരുടെ മുഖവും വിരലടയാളവും ഉപയോഗിച്ച് ഇടപാട് പൂർത്തിയാക്കാൻ സാധിക്കും.
യുപിഐ ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിനായിട്ടാണ് ഈ മാറ്റം നിലവിൽ വരുന്നത്. മാത്രമല്ല പിൻ സംവിധാനം ഒഴിവാകുമ്പോൾ തട്ടിപ്പുകൾ തടയാനും ഇത് സഹായിക്കുന്നു. മാത്രമല്ല പലരും ഈ പിൻ കോഡ് മറന്നു പോവുന്നുണ്ട്. അത്തരത്തിൽ മറന്നാലും, ബയോമെട്രിക് ഒതന്‍റിക്കേഷന്‍ വഴി ഓൺലൈൻ ഇടപാടുകൾ നടത്താൻ നിങ്ങൾക്ക് സാധിക്കും എന്നതാണ് ഇതിൻ്റെ പ്രത്യേകത.

ആധാർ ആവശ്യമുണ്ട്
എൻപിസിഐ (NPCI) യുപിഐയിലെ ഈ ബയോമെട്രിക് സ്ഥിരീകരണം നടപ്പിലാക്കുന്നത് ആധാറിന് കീഴിലുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും. ഇത് പേയ്‌മെന്‍റ് രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ഈ സുപ്രധാന നീക്കം.
സ്മാർട്ട് ഗ്ലാസുകൾ വഴി പേയ്മെൻ്റ്
യുപിഐ പേയ്‌മെന്‍റ് രംഗത്തെ ഒരു നിർണായക ചുവടുവെപ്പായിരുന്നു യുപിഐ ലൈറ്റ്. ചെറിയ തുകയുടെ ഇടപാടുകൾ വളരെ വേഗത്തിൽ നടത്താൻ ഇത് ഉപയോക്താക്കളെ സഹായിച്ചു. ഇപ്പോൾ, യുപിഐ ലൈറ്റ് വഴിയുള്ള ഇടപാടുകൾ കൂടുതൽ ലളിതമാക്കാനും ഹാൻഡ്‌സ്-ഫ്രീ അനുഭവമാക്കി മാറ്റാനുമാണ് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി, ഉപയോക്താക്കൾക്ക് വോയ്‌സ് കമാൻഡ് വഴി പേയ്‌മെന്റുകൾ നടത്താൻ സാധിക്കുന്ന സ്മാർട്ട് ഗ്ലാസുകൾ ഉറപ്പാക്കുന്നു.
ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട് ഗ്ലാസുകളിലെ വോയ്‌സ് കമാൻഡ് ഉപയോഗിച്ച് പേയ്‌മെന്റ് ഉറപ്പിക്കാൻ സാധിക്കും. അതായത് ഈ ഇടപാടുകൾക്ക് മൊബൈൽ ഫോണിന്റെയോ പിൻ കോഡിന്റെയോ ആവശ്യമില്ല എന്നർത്ഥം. ഇടപാട് സ്ഥിരീകരിച്ച് പൂർത്തിയാക്കുന്നതിന് ഒരു ക്യുആർ കോഡ് സ്കാൻ ചെയ്താൽ മാത്രം മതിയാകും. യുപിഐ ലൈറ്റ് വഴി ചെറിയ തുകയുടെ ഇടപാടുകൾക്കായി ഈ മാറ്റം മികച്ച അനുഭവം നൽകും.
ഈ മാറ്റങ്ങളെല്ലാം യുപിഐ ഇടപാടുകൾ കൂടുതൽ ലളിതമാക്കുന്നതിനൊപ്പം, ഉപയോക്താക്കളുടെ ഉപയോഗം വർദ്ധിപ്പിക്കാനും വഴിയൊരുക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications