സ്ഥിര നിക്ഷേപത്തോട് ആളുകൾക്ക് എന്നും പ്രത്യേക ഇഷ്ടമുണ്ട്. ഉറപ്പായ വരുമാനം, സുരക്ഷ, പലിശ എന്നിവയാണ് സ്ഥിര നിക്ഷേപത്തിലേക്ക് ആളുകളെ ആകർഷിക്കുന്നത്. രാജ്യത്തെ പ്രധാന ബാങ്കുകളെല്ലാം പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളും വാഗ്ധാനം ചെയ്യുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പദ്ധതികളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അമൃത് വൃഷ്ടിയും ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ 777 ദിവസം കാലാവധിയുള്ള പ്രത്യേക നിക്ഷേപ പദ്ധതിയും. രണ്ട് പദ്ധതികളുടേയും പ്രത്യേകതയും അവയിൽ ഓരോന്നിലെയും 7.50 ലക്ഷം രൂപയും 15 ലക്ഷം രൂപയും നിക്ഷേപിക്കുമ്പോൾ സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും എത്ര പലിശ ലഭിക്കുമെന്നും നോക്കാം.
അമൃത് വൃഷ്ടി
444 ദിവസത്തേക്ക് പ്രതിവർഷം 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപപദ്ധതിയാണിത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രതിവർഷം 7.75 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ വായ്പയെടുക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
ബാങ്കിന്റെ ശാഖകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ ചാനലുകൾ എന്നിവ വഴി ഈ സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിങ്ങള്‍ക്ക് ചേരാവുന്നതാണ്. ഇന്ത്യയിൽ നിന്നുള്ള ഉപഭോക്താക്കള്‍ക്കും പ്രവാസികൾക്കും പദ്ധതിയുടെ ഭാഗമാകാന്‍ അവസരം ലഭിക്കും. സ്‌കീമിലെ നിക്ഷേപം 2025 മാർച്ച് വരെ ലഭ്യമാണ്.
എത്ര രൂപ പലിശ ലഭിക്കും..?
7.50 ലക്ഷം രൂപ അമൃത് വൃഷ്ടിയിൽ നിക്ഷേപിക്കുമ്പോൾ സാധാരണ പൗരന്മാർക്ക് 68,501.54 രൂപ പലിശ നേടം. അതേസമയം മുതിർന്ന പൗരന്മാർക്ക് 73,402.81 രൂപ പലിശയായി നേടാൻ സാധിക്കും.
15 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ മുതിർന്ന പൗരന്മാർക്ക് പലിശയിനത്തിൽ 1,46,805.63 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 16,46,805.63 രൂപയും ലഭിക്കും. സാധാരണ പൗരന്മാർക്ക് പലിശയിനത്തിൽ 1,37,003.08 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 16,37,003.08 രൂപയും ലഭിക്കും.

ബാങ്ക് ഓഫ് മഹാരാഷ്ട്ര 777 ദിവസം
സാധാരണ പൗരന്മാർക്ക് 7.25 ശതമാനം പലിശയാണ് 777 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിന് ബാങ്ക് ഓഫ് മഹാരാഷ്ട്ര നൽകുന്നത്. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 7.75 ശതമാനമാണ്.
200 ദിവസം, 400 ദിവസം, 666 ദിവസം എന്നിങ്ങനെ കാലാവധിയുള്ള സ്ഥിര നിക്ഷേപവും ബാങ്ക് ഓഫ് മഹാരാഷ്ട്ര വാഗ്ധാനം ചെയ്യുന്നുണ്ട്. 200 ദിവസത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശ നേടാം. അതേസമയം 400 ദിവസമാണ് നിക്ഷേപ കാലാവധിയെങ്കിൽ പലിശ 7.10 ശതമാനമാണ്. 666 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന്‍റെ പലിശ നിരക്ക് 7.15 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശയും നേടാം.
എത്ര രൂപ പലിശ ലഭിക്കും..?
777 കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിൽ സാധാരണ പൗരന്മാർ 7.5 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 1,23,953.20 രൂപ പലിശയായി നേടാം. അതേസമയം നിക്ഷേപം നടത്തുന്ന മുതിർന്ന പൗരന്മാർക്ക് പലിശയിനത്തിൽ 1,46,805.63 രൂപ നേടാൻ സാധിക്കും.
15 ലക്ഷം രൂപയുടെ നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് പലിശയിനത്തിൽ 2,47,906.41 രൂപയും മുതിർന്ന പൗരന്മാർക്ക് 2,66,264.16 രൂപയും പലിശ ഇനത്തിൽ നേടാം.

ബാങ്കുകൾ വാഗ്ധാനം ചെയ്യുന്ന മറ്റ് പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളും പരിശോധിക്കാം.
1. എസ്ബിഐ അമൃത് കലാഷ്
400 ദിവസത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും പലിശ ലഭിക്കുന്ന പ്രത്യേക നിക്ഷേപ പദ്ധതി. ഈ സ്‌കീം 2024 സെപ്‌റ്റംബർ 30-ന് അവസാനിക്കും.
2. പഞ്ചാബ് & സിന്ധ് ബാങ്ക്
222 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.3 ശതമാനവും 333 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 7.15 ശതമാനവും പലിശയാണ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. നിക്ഷേപ കാലാവധി 444 ദിവസമാണെങ്കിൽ 7.25 ശതമാനം പലിശ നേടാം. 2024 സെപ്റ്റംബർ 30 വരെയാണ് കാലാവധി.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications