സ്ഥിര നിക്ഷേപങ്ങൾ പുരാതനവും ജനപ്രിയവുമായ ഒരു സമ്പാദ്യ പദ്ധതിയാണ്. മധ്യവർഗ പൗരന്മാർക്കും, മുതിർന്ന പൗരന്മാർക്കും, യുവാക്കൾക്കും ഇടയിൽ പോലും ഒരുപോലെ ജനപ്രിയാണ് സ്ഥിര നിക്ഷേപം. ഉറപ്പായ വരുമാനം, നിക്ഷേപ കാലയളവിലെ വഴക്കം, നികുതി ആനുകൂല്യങ്ങൾ എന്നിവയും അതിലേറെയും ഇത് വാഗ്ദാനം ചെയ്യുന്നു എന്നതാണ് ജനപ്രീതിക്ക് പിന്നിലെ അടിസ്ഥാന കാരണങ്ങൾ.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാവുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് തൃപ്തികരമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 5 ലക്ഷം രൂപ എസ്ബിഐ-യിൽ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ പലിശ നിരക്കിൽ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം.
പലിശ നിരക്ക്
5 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് എസ്ബിഐ സാധാരണ പൗരന്മാർക്ക് 6.5 ശതമാനമാണ് പലിശയാണ് വാഗ്ധാനം ചെയ്യുന്നത്. അതേസമയം മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം പലിശ നേടാം.
5 ലക്ഷത്തിന് പലിശ
5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 1,90,209 രൂപയാണ് പലിശയായി ലഭിക്കുക. അതേസമയം അഞ്ച് വർഷത്തെ കാലാവധിയിൽ മുതിർന്ന പൗരന്മാർ 5 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 2,24,974 രൂപ പലിശയായി നേടാൻ സാധിക്കും.
മറ്റ് ബാങ്കുകളുടെ പലിശ നിരക്കുകൾ
എച്ച്ഡിഎഫ്സി ബാങ്ക് : ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് അഞ്ച് വർഷത്തെ കാലയളവിൽ സാധാരണ പൗരന്മാർക്ക് 6.4 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.9 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു
ഐസിഐസിഐ ബാങ്ക് : ഈ സ്വകാര്യ മേഖലയിലെ ബാങ്ക് സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും അവരുടെ അഞ്ച് വർഷത്തെ നിക്ഷേപത്തിന് യഥാക്രമം 6.6 ശതമാനവും 7.10 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.

ഫെഡറൽ ബാങ്ക് : ഈ സ്വകാര്യ ബാങ്ക്, സ്ഥിര നിക്ഷേപകർക്ക് അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് പ്രതിവർഷം 6.5 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : ഈ പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 6.4 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.9 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക് : ഈ ബാങ്ക് സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും അവരുടെ അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് യഥാക്രമം 6.25 ശതമാനവും 6.75 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
എളുപ്പത്തിൽ ആരംഭിക്കാം
ഇക്കാലത്ത് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുക എന്നത് ഒട്ടും സങ്കീര്‍ണമായ പ്രക്രിയ അല്ല. ഏതൊരാള്‍ക്കും എളുപ്പം പൂര്‍ത്തിയാക്കാവുന്ന കാര്യമാണിത്. ബാങ്കില്‍ നേരിട്ട് ചെല്ലുകയോ, മണിക്കൂറുകള്‍ നീണ്ട് ക്യൂവില്‍ നില്‍ക്കുകയോ ഒന്നും ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ ആവശ്യമില്ല. ഈ ഇന്റര്‍നെറ്റ് കാലത്ത് മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ കുറച്ചു മിനുട്ടുകള്‍ ചിലവഴിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications