ഒക്ടോബർ 1 മുതൽ പുതിയ മാറ്റങ്ങളുമായി റിലയൻസ് എസ്‌ബിഐ ക്രെഡിറ്റ് കാർഡ്. ഉത്സവകാല ഷോപ്പിംഗിലൂടെ റിലയൻസ് എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് കൂടുതൽ നേട്ടം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ മാറ്റം. അതായത് നിങ്ങളൊരു റിലയൻസ് എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉടമയാണെങ്കിൽ അജിയോയിലും ജിയോ മാർട്ടിലും പർച്ചേസ് ചെയ്താൽ ഉയർന്ന റിവാർഡുകൾ ലഭിക്കും. ഇതിനൊപ്പം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ചില ഇടപാട് ഫീസുകളും പ്രഖ്യാപിച്ചു.
പുതിയ നിരക്കുകൾ
1. റിലയൻസ് എസ്ബിഐ കാർഡ് പ്രൈം ഉപയോക്താക്കൾക്ക് അജിയോയിലും ജിയോമാർട്ടിലും ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 20 റിവാർഡ് പോയിന്റുകൾ ലഭിക്കും.
2. പ്രൈം അംഗങ്ങളല്ലാത്ത റിലയൻസ് എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് അജിയോയിലും ജിയോമാർട്ടിലും ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 10 റിവാർഡ് പോയിന്റുകൾ ലഭിക്കും.
3. നേരത്തെ, റിലയൻസ് എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് അജിയോ, ജിയോമാർട്ട് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 5 റിവാർഡ് പോയിന്റുകൾ ലഭിച്ചിരുന്നു.
4. നവംബർ 1 മുതൽ തേർഡ് പാർട്ടി ആപ്പുകൾ വഴി നടത്തുന്ന വിദ്യാഭ്യാസ പേയ്‌മെന്റുകൾക്ക് 1% ഇടപാട് ഫീസ് ഈടാക്കുമെന്ന് എസ്‌ബിഐ കാർഡ് പ്രഖ്യാപിച്ചു.
5. ഈ കാർഡിൽ 1,000 രൂപയിൽ കൂടുതലുള്ള ഓരോ വാലറ്റ് ലോഡ് ഇടപാടിനും ഇടപാട് തുകയുടെ 1% ഫീസ് ഈടാക്കും.
മുകളിൽ പരാമർശിച്ചതു പ്രകാരം എന്താണ് ഈ റിലയൻസ് എസ്‌ബിഐ പ്രൈം കാർഡും, റിലയൻസ് എസ്ബിഐ കാർഡും തമ്മിലുള്ള വ്യത്യാസം? വിശദമായി അറിയാം.

റിലയൻസ് എസ്ബിഐ കാർഡ് പ്രൈം
ഈ ക്രെഡിറ്റ് കാർഡിൻ്റെ വാർഷിക ഫീസ് 2,999 രൂപ + നികുതിയാണ്. നിങ്ങൾ കഴിഞ്ഞ വർഷം 3 ലക്ഷം രൂപ വാർഷികമായി ചെലവഴിച്ചാൽ കാർഡ് ഉടമകൾക്ക് പുതുക്കൽ ഫീസ് ഇളവുണ്ടാവും. ഈ കാർഡിൽ ഇന്റർനാഷണൽ ലോഞ്ച് സൗകര്യം ലഭ്യമാണ്. പ്രതിവർഷം നാല് സൗജന്യ അന്താരാഷ്ട്ര എയർപോർട്ട് ലോഞ്ച് ആക്സസാണ് ലഭിക്കുന്നത്. ആഭ്യന്തര വിമാനത്താവളങ്ങളിലും ലോഞ്ച് ആക്സസുണ്ട്. ഇത് ഓരോ പാദത്തിലും രണ്ട് സൗജന്യ ലോഞ്ച് പ്രവേശനം ലഭിക്കും.
റിലയൻസ് എസ്ബിഐ കാർഡ്
പ്രൈം അംഗത്വമില്ലാത്ത ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്ത ക്രെഡിറ്റ് കാർഡാണിത്. ഈ കാർഡിന്റെ വാർഷിക ഫീസ് 499 രൂപയും നികുതിയുമുണ്ട്. എന്നാൽ മുൻ വർഷത്തിനുള്ളിൽ 1 ലക്ഷം രൂപയോ അതിലധികമോ കാർഡ് ഉപയോഗിച്ച് ചെലവഴിച്ചാൽ കാർഡ് ഉടമകൾക്ക് അടുത്ത വർഷത്തേക്കുള്ള വാർഷിക ഫീസ് പൂർണ്ണമായും ഒഴിവാക്കി നൽകും.
ഷോപ്പിംഗ് ആനുകൂല്യങ്ങളും ഈ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഉറപ്പാക്കാം. അതായത് റിലയൻസ് റീട്ടെയിൽ സ്റ്റോറുകളിൽ ഒരു വർഷത്തിൽ 25,000 രൂപയോ അതിൽ കൂടുതലോ ചെലവഴിക്കുന്ന റിലയൻസ് എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് 500 രൂപ വിലമതിക്കുന്ന റിലയൻസ് റീട്ടെയിൽ വൗച്ചറുകൾ ലഭിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications