ആഭ്യന്തര പണലഭ്യത, റിപ്പോ നിരക്ക്, സാമ്പത്തിക അവസ്ഥ തുടങ്ങിയ റിസർവ് ബാങ്കിന്റെ (ആർബിഐ) ധനനയത്തിലെ മാറ്റങ്ങളാണ് ബാങ്കുകളുടെ സ്ഥിര നിക്ഷേപ (എഫ്‌ഡി) നിരക്കുകൾ നിർണ്ണയിക്കുന്നത്. നിക്ഷേപ തുക, നിക്ഷേപത്തിന്റെ കാലാവധി, നിക്ഷേപകന്റെ പ്രായം (മുതിർന്ന പൗരന്മാരാണെങ്കിൽ) തുടങ്ങിയവ അനുസരിച്ച് ഒറോ ബാങ്കിന്റേയും പലിശനിരക്കുകൾ വ്യത്യാസമുണ്ടാകും. അതിനാൽ, പണം നിക്ഷേപിക്കുന്നതിന് മുമ്പ് വിവിധ ബാങ്കുകൾ വാഗ്‌ദാനം ചെയ്യുന്ന എഫ്‌ഡി നിരക്കുകൾ താരതമ്യം ചെയ്യുന്നത് എല്ലായ്പ്പോഴും ഉചിതമായിരിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കുകൾ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്ന ഏറ്റവും പുതിയ പലിശ നിരക്കുകൾ നോക്കാം;
എസ്‌ബിഐയുടെ ഏറ്റവും പുതിയ എഫ്‌ഡി പലിശനിരക്ക്;
എസ്‌ബിഐ 2 കോടിയിൽ താഴെയുള്ള റീട്ടെയിൽ ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് 10 മുതൽ 50 ബേസിസ് പോയിൻറുകൾ കുറച്ചിട്ടുണ്ട്. ഏറ്റവും പുതിയ നിരക്ക് അനുസരിച്ച് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് നൽകുന്ന പലിശ നിരക്ക് 4 ശതമാനം മുതൽ 5.90 ശതമാനം വരെയാണ്. മുതിർന്ന പൗരന്മാർക്കാണെങ്കിൽ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്‌ഡിയിൽ 4.50 ശതമാനം മുതൽ 6.40 ശതമാനം വരെ ലഭിക്കും. ഈ നിരക്കുകൾ മാർച്ച് 10 മുതലാണ് പ്രാബല്യത്തിൽ വന്നത്.
7-45 ദിവസം 4.00 ശതമാനം
46-179 ദിവസം 5.00 ശതമാനം
180-210 ദിവസം 5.50 ശതമാനം
211 ദിവസം മുതൽ 1 വർഷത്തിൽ താഴെ 5.50 ശതമാനം
1 വർഷം മുതൽ 2 വർഷത്തിൽ താഴെ 5.90 ശതമാനം
2 വർഷം മുതൽ 3 വർഷത്തിൽ താഴെ 5.90 ശതമാനം
3 വർഷം മുതൽ 5 വർഷത്തിൽ താഴെ 5.90 ശതമാനം
5-10 വർഷം 5.90 ശതമാനം
എച്ച്‌ഡിഎഫ്‌സി ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള വിവിധ കാലാവധികൾ പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് 3.50 ശതമാനം മുതൽ 6.25 ശതമാനം വരെയാണ് പലിശനിരക്ക് വാഗ്‌ധാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്കാണെങ്കിൽ ഈ കാലയളവിൽ 50 ബേസിസ് പോയിന്റ് കൂടുതൽ ലഭിക്കും. അതായത് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്‌ഡിയിൽ ബാങ്ക് 4.00 ശതമാനം മുതൽ 6.75 ശതമാനം വരെയാണ് മുതിർന്ന പൗരന്മാർക്ക് വാഗ്‌ധാനം ചെയ്യുന്ന പലിശനിരക്ക്. മാർച്ച് 18 മുതലാണ് ഈ നിരക്ക് പ്രാബല്യത്തിൽ വന്നത്.
7-14 ദിവസം 3.50 ശതമാനം
15-29 ദിവസം 4.00 ശതമാനം
30-45 ദിവസം 4.75 ശതമാനം
46-60 ദിവസം 5.25 ശതമാനം
61-90 ദിവസം 5.25 ശതമാനം
91 ദിവസം - 6 മാസം 5.25 ശതമാനം
6 മാസം + 1 ദിവസം മുതൽ 9 മാസം വരെ 5.65 ശതമാനം
9 മാസം + 1 ദിവസം - 1 വർഷം 5.90 ശതമാനം
1 വർഷം 6.15 ശതമാനം
1 വർഷം + 1 ദിവസം - 2 വർഷം 6.15 ശതമാനം
2 വർഷം + 1 ദിവസം - 3 വർഷം 6.25 ശതമാനം
3 വർഷം + 1 ദിവസം - 5 വർഷം 6.15 ശതമാനം
5 വർഷം + 1 ദിവസം - 10 വർഷം 6.15 ശതമാനം
ഐസിഐസിഐ ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് 4 ശതമാനം മുതൽ 6.30 ശതമാനം വരെയാണ് പലിശനിരക്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്കാണെങ്കിൽ ഇത് 4.5 ശതമാനം മുതൽ 6.90 ശതമാനമാണ്. 2019 ഡിസംബർ 7 മുതൽ ഈ നിരക്കുകളാണ് ഐസിഐസിഐ ബാങ്ക് പിന്തുടരുന്നത്.
7-14 ദിവസം 4.00 ശതമാനം
15-29 ദിവസം 4.25 ശതമാനം
30-45 ദിവസം 4.75 ശതമാനം
46-60 ദിവസം 5.25 ശതമാനം
61-90 ദിവസം 5.25 ശതമാനം
91-120 ദിവസം 5.25 ശതമാനം
121-184 ദിവസം 5.25 ശതമാനം
185-289 ദിവസം 5.75 ശതമാനം
290 ദിവസം 1 വർഷത്തിൽ താഴെ 6.00 ശതമാനം
1 വർഷം മുതൽ 389 ദിവസം 6.20 ശതമാനം
390 ദിവസം മുതൽ - 18 മാസം വരെ 6.30 ശതമാനം
18 മാസം മുതൽ 2 വർഷം വരെ 6.30 ശതമാനം
കൊട്ടക് മഹീന്ദ്ര ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് 3.50 ശതമാനം മുതൽ 6.20 ശതമാനം വരെയാണ് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് സാധാരണ ഉപഭോക്താക്കളേക്കാൾ 50 ബേസിസ് പോയിൻറുകൾ അധിക പലിശനിരക്ക് നൽകുന്നുണ്ട്. ഇത് 4.00 ശതമാനം മുതൽ 6.70 ശതമാനം വരെയാണ്.
7-14 ദിവസം 3.50 ശതമാനം
15-30 ദിവസം 4.00 ശതമാനം
31-45 ദിവസം 4.50 ശതമാനം
46-90 ദിവസം 5.10 ശതമാനം
91-120 ദിവസം 5.25 ശതമാനം
121-179 ദിവസം 5.30 ശതമാനം
180 ദിവസം 5.75 ശതമാനം
181-269 ദിവസം 5.80 ശതമാനം
270 ദിവസം 5.80 ശതമാനം
271-363 ദിവസം 6.05 ശതമാനം
364 ദിവസം 6.05 ശതമാനം
365-389 ദിവസം 6.20 ശതമാനം
390 ദിവസം (12 മാസം + 25 ദിവസം) 6.20 ശതമാനം
391 ദിവസം മുതൽ 23 മാസത്തിൽ താഴെ 6.20 ശതമാനം
23 മാസം 6.20 ശതമാനം
23 മാസം + 1 ദിവസം - 2 വർഷത്തിൽ താഴെ 6.00 ശതമാനം
2 വർഷം - 3 വർഷത്തിൽ താഴെ 6.00 ശതമാനം
3 വർഷം മുതൽ 4 വർഷത്തിൽ താഴെ 6.00 ശതമാനം
5-10 വർഷം 5.50 ശതമാനം
ആക്‌സിസ് ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ആക്‌സിസ് ബാങ്ക് 3.50 ശതമാനം മുതൽ 6.50 ശതമാനം വരെയാണ് പലിശ നൽകുന്നത്. 7 ദിവസം മുതൽ 10 വർഷം വരെ നീളുന്ന എഫ്‌ഡിയിൽ മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.15 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും. ഈ നിരക്കുകൾ 2020 മാർച്ച് 21 മുതലാണ് പ്രാബല്യത്തിൽ വന്നത്.
7-14 ദിവസം 3.50 ശതമാനം
15-29 ദിവസം 4.25 ശതമാനം
30-45 ദിവസം 4.90 ശതമാനം
46-60 ദിവസം 5.40 ശതമാനം
61 ദിവസം 3 മാസം 5.40 ശതമാനം
3-4 മാസം 5.40 ശതമാനം
4-5 മാസം 5.40 ശതമാനം
5-6 മാസം 5.40 ശതമാനം
6-7 മാസം 5.80 ശതമാനം
7-8 മാസം 5.80 ശതമാനം
8-9 മാസം 5.80 ശതമാനം
9-10 മാസം 6.05 ശതമാനം
10-11 മാസം 6.05 ശതമാനം
11 മാസം മുതൽ 11 മാസം +25 ദിവസം 6.05 ശതമാനം
11 മാസം + 25 ദിവസം മുതൽ 1 വർഷം 6.40 ശതമാനം
1 വർഷം + 25 ദിവസം മുതൽ 13 മാസം 6.40 ശതമാനം
13-18 മാസം 6.40 ശതമാനം
18 മാസം മുതൽ 2 വർഷം 6.50 ശതമാനം
2-3 വർഷം 6.50 ശതമാനം
3-5 വർഷം 6.50 ശതമാനം
5-10 വർഷം 6.50 ശതമാനം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
