സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്ബിഐ എന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് വലിയ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ബാങ്കാണ്. ഒരു പക്ഷെ നിങ്ങളുടെ പലരുടേയും സാമ്പത്തിക ഇടപാടുകൾ എസ്ബിഐ വഴിയായിരിക്കും അല്ലേ. 200 വർഷത്തിലേറെ പഴക്കമുള്ള ബാങ്ക് നിരവധി പരിണാമഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷമാണ് ഇന്നത്തെ എസ്ബിഐ ആയത്.
എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ഇന്ന് ബാങ്കിന് രാജ്യത്ത് 22,000 -ൽ അധികം ബ്രാഞ്ചുകളുണ്ട്. ഏകദേശം 31 -ൽ അധികം രാജ്യങ്ങളിലും ബാങ്ക് പ്രവർത്തിക്കുന്നു. 45 കോടിയിലധികം ഉപയോക്താക്കളാണു തങ്ങളുടെ നിക്ഷേപം ബാങ്കിനെ ഏൽപ്പിച്ചിരിക്കുന്നത്.

എസ്ബിഐ നിരവധി നിക്ഷേപ പദ്ധതികളാണ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചത്. അതിൽ ഏറ്റവും ജനപ്രിയമായ പദ്ധതിയാണ് അമൃത് കലാഷ് സ്ഥിര നിക്ഷേപ പദ്ധതി. 2024 മാർച്ച് 31-ന് അവസാനിച്ച ഈ പദ്ധതിയുടെ സമയപരിധി നീട്ടാൻ ബാങ്ക് വീണ്ടും തീരുമാനിച്ചു. പദ്ധതിയുടെ ജനപ്രീതി കണക്കിലെടുത്താണ് ബാങ്ക് ഈ തീരുമാനം എടുത്തത്. എന്താണ് അമൃത് കലാഷെന്നും കാലാവധിയും പലിശ നിരക്കും എത്രയാണെന്നും നമുക്ക് വിശദമായി അറിയാം.
അമൃത് കലാഷ്
2023 ഫെബ്രുവരി 15-നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്‌കീം അവതരിപ്പിച്ചത്.
400 ദിവസമാണ് നിക്ഷേപ കാലാവധി. പൊതുവെ കാലാവധി കുറഞ്ഞ സഥിര നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കാണ് നൽകാറുള്ളത്. എന്നാൽ അമൃത് കലാഷ് നിക്ഷേപത്തിൽ പൊതു നിക്ഷേപകർക്ക് 7.60 ശതമാനം നിരക്കിലാണ് പലിശ നൽകുക. മുതിർന്ന പൗരൻമാർക്ക് 0.50 ശതമാനം കൂടുതൽ നിരക്കിൽ പലിശ ലഭിക്കും. അതായത് 8.10 ശതമാനം പലിശ.
സമയപരിധി പലതവണ നീട്ടി
വമ്പിച്ച റിട്ടേണുകളുള്ള എസ്ബിഐ അമൃത് കലാഷ് സ്കീമിൻ്റെ സമയപരിധി നേരത്തെ 2023 ജൂൺ 23-ന് അവസാനിക്കേണ്ടതായിരുന്നു, പിന്നീട് അത് 2023 ഡിസംബർ 31 വരെ നീട്ടി. പിന്നീട് ഇത് 2024 മാർച്ച് 31 വരെ നീട്ടി. ഇപ്പോൾ ബാങ്ക് ഈ പ്രത്യേക എഫ്ഡിയുടെ സമയപരിധി വീണ്ടും നീട്ടിയിരിക്കുകയാണ്. 2024 സെപ്റ്റംബർ 30 വരെ പദ്ധതിയിൽ നിക്ഷേപിക്കാം.

പരമാവധി നിക്ഷേപം രണ്ടുകോടി
അമൃത് കലാഷ് സ്കീമിന് കീഴിൽ, പരമാവധി രണ്ട് കോടി രൂപ വരെ നിക്ഷേപിക്കാം. 400 ദിവസത്തിന് ശേഷം അതായത് 1 വർഷവും 35 ദിവസവും, നിങ്ങളുടെ സ്കീം മെച്യൂർ ആകുകയും പലിശ സഹിതം നിങ്ങൾക്ക് പണം തിരികെ ലഭിക്കുകയും ചെയ്യും.
പ്രവാസികൾക്കും പദ്ധതിയിൽ നിക്ഷേപം നടത്താം. പുതിയതും പുതുക്കിയതുമായ നിക്ഷേപങ്ങള്‍ക്കും ഈ നിക്ഷേപ പദ്ധതിയില്‍ സാധുതയുണ്ട്. പ്രതിമാസ, ത്രൈമാസം, അര്‍ധവാര്‍ഷിക ഇടവേളകളില്‍ പലിശ ലഭിക്കും.
അക്കൗണ്ട് എങ്ങനെ തുറക്കാം
എസ്ബിഐ അമൃത് കലാഷ് സ്കീമിൽ നിക്ഷേപിക്കുന്നതിന്, നിങ്ങൾക്ക് എസ്ബിഐയുടെ ഏത് ശാഖയിലും പോകാം. ഈ അക്കൗണ്ട് തുറക്കാൻ ആധാർ കാർഡ്, മൊബൈൽ നമ്പർ, പാൻ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഇ-മെയിൽ ഐഡി എന്നിവ ഉണ്ടായിരിക്കണം. ബാങ്കിൽ പോയി ഒരു ഫോം പൂരിപ്പിക്കുക, നിങ്ങളുടെ എസ്ബിഐ അമൃത് കലാഷ് അക്കൗണ്ട് തുറക്കും.
ഓൺലൈനിൽ നിക്ഷേപിക്കുന്നതിന്, നെറ്റ്ബാങ്കിംഗിന്റെയോ എസ്ബിഐ യോനോ ആപ്പിന്റെയോ സഹായം സ്വീകരിക്കാം. ഈ സ്കീമിൽ, മുൻകൂർ പിൻവലിക്കൽ, വായ്പ എന്നിവയുടെ സൗകര്യവും ലഭിക്കും. അതായത്, പോളിസി ഉടമ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തുക പിൻവലിക്കാൻ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
