സമ്പാദ്യ ശീലം നിങ്ങളെ സാമ്പത്തികമായി ഉയർത്തും. ഒരു മികച്ച ഇൻവെസ്റ്റ്മെന്റ് പ്ലാൻ തിരയുന്നവർക്ക് സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി ബെസ്റ്റ് ഓപ്ഷനാണ്. നിങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമായിരിക്കാൻ എഫ്.ഡിയിലൂടെ സാധിക്കും. രാജ്യത്തെ വിവിധ ബാങ്കുകൾ ഉയർന്ന പലിശയോടെ എഫ്.ഡി സ്കീമുകൾ അവതരിപ്പിക്കുന്നുണ്ട്. രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ആകർഷകമായ പലിശയോടെ ഇത്തരത്തിൽ വിവിധ എഫ്.ഡി സ്കീമുകൾ നൽകുന്നു.
വളരെ കുറഞ്ഞ കാലത്തേക്ക് എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക എഫ്.ഡി സ്കീമാണ് അമൃത് വൃഷ്ടി. വമ്പൻ നേട്ടം ഈ എഫ്.ഡിയിലൂടെ ഉറപ്പാക്കാം. ഇവിടെ നിങ്ങൾക്ക് കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് തുടങ്ങാം. എന്നാൽ നിക്ഷപത്തിന് ഉയർന്ന പരിധിയില്ല. മാത്രമല്ല ഈ പ്രത്യേക എഫ്.ഡിക്കു പുറമേ എസ്.ബി.ഐ എല്ലാവർക്കും 1 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെ എഫ്.ഡി സ്കീമുകൾ നൽകുന്നുണ്ട്. ഇതിലൂടെയും മികച്ച പലിശ ഉറപ്പാക്കാം.

അമൃത വൃഷ്ടി എഫ്.ഡി
എസ്.ബി.ഐ നൽകുന്ന പ്രത്യേക എഫ്.ഡി സ്കീമാണ് അമൃത വൃഷ്ടി. 444 ദിവസത്തേക്കാണ് ഈ സ്കീമിന്റെ കാലാവധി. ഇവിടെ സാധാരണ പൗരൻമാർക്ക് 7.25% എന്ന നിരക്കിലാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ ലഭിക്കും. ഇന്ത്യൻ പൗരൻമാർക്കെല്ലാം ഈ സ്കീമിൽ നിക്ഷേപിക്കാം.
ഈ സ്കീമിൽ 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ സാധാരണ പൗരൻമാർക്കും മുതിർന്ന പൗരൻമാർക്കും എത്ര രൂപ ലാഭം കിട്ടും? 2 ലക്ഷം രൂപയുടെ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം നിരക്കിൽ 19,859 രൂപ പലിശ കിട്ടും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ 2,19,859 രൂപ ലഭിക്കും. ഇതേ നിക്ഷേപം സാധാരണ പൗരന്മാർക്ക് 7.25 ശതമാനം നിരക്കിൽ കണക്കാക്കിയാൽ പലിശ മാത്രം 18,532 രൂപയാവും. കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം തുക 2,18,532 രൂപയാവും.
എസ്.ബി.ഐ നൽകുന്ന 444 ദിവസത്തെ പ്രത്യേക എഫ്.ഡിക്കു പുറമേ സാധാരണ എഫ്.ഡികളും എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ മികച്ച പലിശ നിരക്കും ഉറപ്പാക്കുന്നു. അത്തരത്തിൽ ഓരോ എഫ്.ഡിയും എത്ര പലിശ നൽകുന്നു എന്ന് പരിശോധിക്കാം.
1 വർഷത്തെ എഫ്.ഡിയുടെ എസ്.ബി.ഐ പലിശ നിരക്ക്
എസ്.ബി.ഐ സാധാരണ പൗരന്മാർക്ക് 1 വർഷത്തെ എഫ്.ഡി സ്കീമിന് 6.80 ശതമാനം പലിശ നൽകുന്നു, മുതിർന്ന പൗരന്മാർക്ക് 7.30 ശതമാനം പലിശ ലഭിക്കും.
3 വർഷത്തെ എഫ്.ഡിയുടെ എസ്.ബി.ഐ പലിശ നിരക്ക്
3 വർഷത്തെ എഫ്.ഡി സ്കീമിന് എസ്.ബി.ഐ സാധാരണ പൗരന്മാർക്ക് 6.75 ശതമാനം പലിശ നൽകുന്നു, മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം പലിശ ലഭിക്കും.
5 വർഷത്തെ എഫ്.ഡിയുടെ എസ്.ബി.ഐ പലിശ നിരക്ക്
എസ്.ബി.ഐ സാധാരണ പൗരന്മാർക്ക് 1 വർഷത്തെ എഫ്.ഡി സ്കീമിന് 6.50 ശതമാനം പലിശ നൽകുന്നു, മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ ലഭിക്കും.
സാധാരണയായി എഫ്.ഡികൾക്ക് നികുതി ഇളവുകൾ നൽകുന്നുണ്ട്. ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ലാഭിക്കാൻ മിക്ക എഫ്.ഡികളും അനുവദിക്കുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications