2 ലക്ഷം നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് എത്ര റിട്ടേൺ നേടാം? എവിടെ നിക്ഷേപിക്കാം?

60 വയസ്സിനു ശേഷവും ഉറപ്പുള്ള സാമ്പത്തിക നിക്ഷേപം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ സ്വന്തം ആവശ്യങ്ങൾക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും. സുരക്ഷിത നിക്ഷേപങ്ങളാണ് പലപ്പോഴും മുതിർന്ന പൗരൻമാർ അന്വേഷിക്കുന്നത്. നിക്ഷേപത്തിനേക്കാൾ ആകർഷിക്കുന്ന പലിശ നിരക്കും പ്രധാനമാണ്. അപകടരഹിതമായ അത്തരം ചില നിക്ഷേപങ്ങളാണ് എസ്.ബി.ഐ നൽകുന്ന എഫ്.ഡികളും പ്രതിമാസ വരുമാന പദ്ധതിയും (MIS). ഇവ രണ്ടും മുതിർന്ന പൗരൻമാർക്ക് തുടങ്ങാൻ പറ്റിയ മികച്ച രണ്ട് നിക്ഷേപങ്ങളാണ്.

എഫ്.ഡികളിൽ നിക്ഷേപിക്കുമ്പോൾ ഉയർന്ന റിട്ടേൺ ഉറപ്പാക്കാം. എന്നാൽ പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപിച്ചാൽ ഓരോ മാസവും സ്ഥിരമായ വരുമാനം ഉറപ്പാക്കാം. ഇവ രണ്ടും രണ്ട് രീതിയിൽ മുതിർന്ന പൗരൻമാർക്ക് ​ഗുണം ചെയ്യുന്ന നിക്ഷേപങ്ങളാണ്. എന്നാൽ ഇതിൽ ഏതാണ് മികച്ചത്? പലിശ നിരക്കുകൾ, വരുമാനം, മൊത്തത്തിലുള്ള ആനുകൂല്യങ്ങൾ എന്നിവ പരിശോധിച്ച് ഇതിൽ നിന്നും മികച്ച നിക്ഷേപം തിരഞ്ഞെടുക്കാം.

നിങ്ങൾക്ക് ഒറ്റത്തവണ റിട്ടേണുകളാണോ അതോ ഒരു സ്ഥിരവരുമാനമാണോ ആവശ്യം?. 5 വർഷ കാലയളവിലേക്ക് 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഇതിൽ ഏത് നിക്ഷേപമാണ് നിങ്ങൾക്ക് അനുയോജ്യമാവുന്നതെന്ന് മനസിലാക്കാം.

എസ്.ബി.ഐ എഫ്.ഡി പലിശ

എസ്.ബി.ഐ എഫ്.ഡി മുതിർന്ന പൗരന്മാർക്ക് 4.00%-7.75% വരെയാണ് പലിശ നിരക്ക് നൽകുന്നത്. സാധാരണ പൗരന്മാർക്ക് പലിശ നിരക്ക് 3.50% മുതൽ 7.25 ശതമാനം വരെയാണ്. എസ്.ബി.ഐ ടാക്സ് സേവിംഗ് എഫ്ഡി സാധാരണ പൗരന്മാർക്ക് 6.50% പലിശയാണ് നൽകുന്നത്. ഇത് മുതിർന്ന പൗരന്മാർക്ക് 7.50% നിരക്കിലാണ് നൽകുന്നത്.

5 വർഷത്തേക്ക് എസ്.ബി.ഐ എഫ്.ഡി നിക്ഷേപിച്ചാൽ....

മുതിർന്ന പൗരൻമാർക്ക് 5 വർഷത്തേക്കുള്ള എഫ്.ഡിയിൽ 2 ലക്ഷം നിക്ഷേപിച്ചാൽ 7.50% പലിശ നിരക്ക് കണക്കാക്കിയാൽ പലിശ മാത്ര 89,990 രൂപ നിങ്ങൾക്ക് ലഭിക്കും. അതായത് കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുകയായി 2,89,990 രൂപ ലഭിക്കും.

ഇതേ കാലാവധിയിലേക്ക് സാധാരണ പൗരൻമാർക്ക് 2 ലക്ഷം എഫ്.ഡി നിക്ഷേപിച്ചാൽ 6.50% നിരക്കിൽ 76,084 രൂപ പലിശ മാത്രമായി ലഭിക്കും. നിക്ഷേപ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുക 2,76,084 രൂപയായിരിക്കും.

2 ലക്ഷം നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് എത്ര റിട്ടേൺ നേടാം? എവിടെ നിക്ഷേപിക്കാം?

പ്രതിമാസ വരുമാന പദ്ധതി (MIS)

ഇതൊരു ചെറുകിട സമ്പാദ്യ പദ്ധതിയാണ്. ഈ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് പ്രതിമാസം ഒരു സ്ഥിരവരുമാനം ഉറപ്പാക്കാം. റിട്ടയർമെന്റിനു ശേഷം ഉറപ്പായ വരുമാനം ആ​ഗ്രഹിക്കുന്നവർക്ക് ഈ നിക്ഷേപം മികച്ച ഓപ്ഷനായിരിക്കും. ഏതൊരു വ്യക്തിക്കും പ്രതിമാസ വരുമാന പദ്ധതിയ്ക്കു വേണ്ടി അക്കൗണ്ട് ആരംഭിക്കാം. സിം​ഗിൾ, ജോയിന്റ് അക്കൗണ്ടുകളായി തുടങ്ങാവുന്നതാണ്.

സിം​ഗിൾ അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപയുമാണ് നിക്ഷേപ പരിധി നിശ്ചയിച്ചത്. പ്രതിമാസ വരുമാന പദ്ധതിയുടെ കാലാവധി 5 വർഷമാണ്. അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ വന്നാൽ നിങ്ങൾ 5 വർഷത്തിനു മുന്നേ തന്നെ തുക പിൻവലിക്കാം. എന്നാൽ കാലാവധിക്കു മുന്നേ പിൻവലിക്കുന്നതിനു പിഴ ഈടാക്കുന്നതാണ്.

3 വർഷത്തിനു മുന്നേ പിൻവലിച്ചാൽ 2% തുകയിൽ നിന്നും കുറയ്ക്കും. 3 വർഷത്തിനു ശേഷം എന്നാൽ 5 വർഷത്തിനു മുന്നേ പിൻവലിച്ചാൽ 1 % കുറയ്ക്കും.

MIS വരുമാനം കണക്കാക്കാം....

2 ലക്ഷം നിക്ഷേപിച്ചാൽ മുതിർന്ന പൗരൻമാർക്ക് 7.4% നിരക്കിൽ പലിശ നോക്കിയാൽ പ്രതിമാസം 1,233 രൂപ വരുമാനമായി ലഭിക്കും. ഇത് സ്ഥിരമായി ലഭിക്കും. അതായത് മൊത്തം നിങ്ങൾക്ക് 74,000 രൂപയാണ് പലിശയായി ലഭിക്കുക. കാലാവധി പൂർത്തിയാവുമ്പോൾ 2,74,000 രൂപ മൊത്തം തുകയായി ലഭിക്കും.

എസ്.ബി.ഐ VS പ്രതിമാസ വരുമാന പദ്ധതി (MIS)

രണ്ടിലും 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ മികച്ച നേട്ടം ലഭിക്കുന്നു.

1) എസ്.ബി.ഐ എഫ്.ഡി: മൊത്തം പലിശ മാത്രം 89,990 രൂപ ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം തുക 2,89,990 രൂപ.

2) പ്രതിമാസ വരുമാന പദ്ധതി (MIS): മൊത്തം പലിശയായി 74,000 രൂപ ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം തുക 2,74,000 രൂപ.

ഉയർന്ന റിട്ടേണു ഉറപ്പുള്ള വരുമാനവുമാണ് ഈ രണ്ട് നിക്ഷേപങ്ങളിലൂടെയും ലഭിക്കുക. നിങ്ങൾക്ക് അനുയോജ്യമായ നിക്ഷേപം തിരഞ്ഞെടുക്കാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X