സുരക്ഷിതമായി നിക്ഷേപിക്കാവുന്ന ഒരു മികച്ച നിക്ഷേപ മാർഗമാണ് സ്ഥിര നിക്ഷേപം അഥവാ എഫ്.ഡി. പ്രായപൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും എഫ്.ഡി സ്കീമുകളിൽ നിക്ഷേപിക്കാം. സ്ഥിരമായ വരുമാനവും ഉയർന്ന പലിശ നിരക്കുമാണ് എഫ്.ഡികളോടുള്ള താത്പര്യം നിക്ഷേപകർക്ക് വർദ്ധിക്കാൻ കാരണമായത്. ബാങ്ക് എഫ്.ഡികൾ പോലെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും ഏറെ ജനപ്രിയമാണ്.
ബാങ്കുകൾ നൽകുന്നതു പോലെ പോസ്റ്റ് ഓഫീസും സാധാരണക്കാർക്കുള്ള നിരവധി നിക്ഷേപ ഓപ്ഷനുകൾ നൽകുന്നുണ്ട്. മാത്രമല്ല തുച്ഛമായ നിക്ഷേപത്തിലൂടെ വലിയ തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് ഒരു പ്രധാന തിരഞ്ഞെടുപ്പാണ്. ഒപ്പം ഉയർന്ന പലിശ നിരക്കും നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസ് സ്കീമുകളോടുള്ള പ്രിയം വർദ്ധിക്കുന്നു.
സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് എസ്ബിഐ നിരവധി എഫ്.ഡി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതുവേ എസ്ബിഐ സ്കീമുകളെ പിന്തുണക്കുന്ന നിരവധി ആളുകളുണ്ട്. മറു വശത്ത് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) സ്കീം നിക്ഷേപകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിനു കാരണം പോസ്റ്റ് ഓഫിസിനോടുള്ള വിശ്വാസമാണെന്നത് സത്യസന്ധമായ കാര്യമാണ്.
സ്ഥിര നിക്ഷേപവും നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റും വ്യത്യസ്ത സ്വഭാവമുള്ളതും വ്യത്യസ്ത നേട്ടം നൽകുന്നതുമായ നിക്ഷേപങ്ങളാണ്. ഈ രണ്ട് സ്കീമിലും 5 വർഷത്തേക്ക് 4 ലക്ഷം രൂപ, 8 ലക്ഷം രൂപ, 12 ലക്ഷം രൂപ എന്നിങ്ങനെ നിക്ഷേപിച്ചാൽ ഏതാണ് മികച്ച വരുമാനം നൽകുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം ഇവിടെ അറിയാം.....
എസ്‌ബിഐ സ്ഥിര നിക്ഷേപം...
എസ്ബിഐ നിരവധി സ്ഥിര നിക്ഷേപ സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതുവേ മികച്ച പലിശ നിരക്കാണ് എസ്ബിഐ നൽകുന്നത്. സാധാരണ നിക്ഷേപകർക്ക് 3.50% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 4.00% മുതൽ 7.75% വരെയും എഫ്‌ഡി പലിശ നിരക്കുകൾ എസ്‌ബിഐ വാഗ്ദാനം ചെയ്യുന്നു. സാധാരണ ഉപഭോക്താക്കൾക്ക് 6.50% വും മുതിർന്ന പൗരന്മാർക്ക് 7.50% വും നിരക്കിൽ നികുതി ലാഭിക്കുന്ന എഫ്‌ഡിയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
ഇതിനു പുറമേ പ്രത്യേക എഫ്.ഡികളായ എസ്ബിഐ അമൃത് വൃഷ്ടി, എസ്ബിഐ അമൃത് കലാഷ്, എസ്ബിഐ പാട്രൺ എഫ്.ഡി, എസ്ബിഐ വീ കെയർ എന്നിവ ആകർഷകങ്ങളായ പലിശ നിരക്ക് നൽകുന്നുണ്ട്.
ഇതിൽ എസ്ബിഐ അമൃത് കലാഷ് സ്കീം അവസാനിച്ചു. പക്ഷേ എസ്ബിഐ അമൃത് വൃഷ്ടി ഇപ്പോഴുമുണ്ട്. പക്ഷേ ഈ സ്കീമിൻ്റെ പലിശ നിരക്കിൽ മാറ്റം വരുത്തി. ഏറ്റവും പുതിയ നിരക്ക് അനുസരിച്ച് എസ്ബിഐ അമൃത് വൃഷ്ടി സാധാരണ നിക്ഷേപകർക്ക് 7.05 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം പലിശ ഉറപ്പാക്കുന്നു.
ഇനി എസ്ബിഐ സ്ഥിര നിക്ഷേപത്തിൽ ഫണ്ട് നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട അത് എത്ര രൂപയായി വളരുമെന്ന് മനസിലാക്കാം... ഇവിടെ 5 വർഷത്തേക്ക് സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നത് 6.5% പലിശയാണ്. അതിനനുസരിച്ച് കണക്കുകൾ വിശകലനം ചെയ്യാം...

4 ലക്ഷം രൂപയുടെ നിക്ഷേപം: ഇവിടെ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ മെച്യൂരിറ്റി തുക 5,52,168 രൂപയായിരിക്കും. അതായത് പലിശ മാത്രം 1,52,168 രൂപ നേടാം.
8 ലക്ഷം രൂപയുടെ നിക്ഷേപം: 5 വർഷത്തെ കാലാവധിയിൽ നിക്ഷേപം 11,04,336 രൂപയായി വളരുന്നു. അതായത് നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം പലിശ മാത്രം 3,04,336 രൂപയാണ്.
12 ലക്ഷം രൂപയുടെ നിക്ഷേപം: 5 വർഷം കൊണ്ട് ലഭിക്കുന്ന മെച്യൂരിറ്റി തുക 16,56,504 രൂപയാണ്. ഇവിടെ പലിശയിനത്തിൽ ലഭിക്കുന്നത് 4,56,504 രൂപയാണ്.
NRI-കൾക്കായി വിവിധ സ്ഥിര നിക്ഷേപ ഓപ്ഷനുകൾ എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. USD, GBP, Euro, JPY എന്നിങ്ങനെ ഒന്നിലധികം വിദേശ കറൻസികളിൽ നിക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നു.
പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC)
പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ജനപ്രിയ നിക്ഷേപങ്ങളിൽ ഒന്നാണിത്. ഇവിടെ പ്രതിവർഷം 7.7% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 1000 രൂപയുണ്ടെങ്കിൽ ഈ സ്കീമിന് കീഴിൽ നിങ്ങൾക്കൊരു അക്കൗണ്ട് തുടങ്ങാം. മറ്റൊരു പ്രധാന ആകർഷണം എന്തെന്നാൽ ഇവിടെ നിക്ഷേപങ്ങള്‍ക്ക് പരിധിയില്ല എന്നതാണ്. 5 വർഷം വരെ പരിധിയില്ലാതെ നിക്ഷേപം നടത്താൻ സാധിക്കും. ഈ സ്കീമിൽ നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതിയിളവിന് അർഹതയുണ്ട്. അതിനാൽ പ്രതിവർഷം 1.5 ലക്ഷം വരെ കിഴിവ് ലഭിക്കും.
5 വർഷത്തെ കാലാവധിയിൽ പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമിൽ നിക്ഷേപം നടത്തിയാൽ എത്ര രൂപ വരെ വരുമാനം ഉറപ്പാക്കാം. ഇവിടെ 4 ലക്ഷം, 8 ലക്ഷം, 12 ലക്ഷം എന്നിങ്ങനെയാണ് നിക്ഷേപിക്കുന്നത്.
4 ലക്ഷം രൂപയുടെ നിക്ഷേപം: ഇവിടെ 5 വർഷത്തെ കാലാവധിയിൽ നിക്ഷേപം 5,79,614 രൂപയായി വളരുന്നു. മൊത്തം പലിശയിനത്തിൽ നിക്ഷേപകർക്ക് ലഭിക്കുന്നത് 1,79,614 രൂപയാണ്.
8 ലക്ഷം രൂപയുടെ നിക്ഷേപം: 5 വർഷം കൊണ്ട് നിക്ഷേപം 11,59,227 രൂപയായി വളരുന്നു. പലിശ മാത്രം 3,59,227 രൂപ ലഭിക്കുന്നു.
12 ലക്ഷം രൂപയുടെ നിക്ഷേപം: ഇവിടെ 12 ലക്ഷം 17,38,841 രൂപയായി വളരുന്നു. അതായത് മൊത്തം പലിശയിനത്തിൽ ലഭിക്കുന്നത് 5,38,841 രൂപയാണ്.
ഈ രണ്ട് നിക്ഷേപങ്ങളിലും മികച്ച പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. എങ്കിലും എസ്‌ബിഐ എഫ്‌ഡിയിൽ നിക്ഷേപിക്കുന്നതാണോ അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) സ്കീമിൽ നിക്ഷേപിക്കുന്നതാണോ ഉചിതം? 5 വർഷത്തിനുള്ളിൽ ഉയർന്ന വരുമാനം നൽകുന്നത് എവിടെ?
5 വർഷത്തേക്ക് 4 ലക്ഷം രൂപ, 8 ലക്ഷം രൂപ, 12 ലക്ഷം രൂപ എന്നിങ്ങനെ മൂന്ന് നിക്ഷേപങ്ങളാണ് രണ്ട് സ്കീമുകളിലും നടത്തിയത്. എസ്‌ബിഐ എഫ്‌ഡിയെക്കാൾ ഉയർന്ന മെച്യൂരിറ്റി തുകയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. എസ്‌ബിഐ എഫ്‌ഡി കാലാവധിയുടെയും ലിക്വിഡിറ്റിയുടെയും കാര്യത്തിൽ മികച്ചതാണെങ്കിലും പലിശ വരുമാനത്തിൽ അൽപം പിന്നിലാണ്. എന്നാൽ എൻആർഐകൾക്ക് സുരക്ഷിതമായി നിക്ഷേപിക്കാൻ എസ്ബിഐ എഫ്.ഡി തന്നെയാണ് മികച്ചത്.
നികുതി ആനുകൂല്യങ്ങളും 5 വർഷത്തെ ലോക്ക്-ഇൻ കാലാവധിയും, ഉറപ്പായ വരുമാനവും ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) അനുയോജ്യമാണ്. താരതമ്യേന ഉയർന്ന വരുമാനം ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും എസ്‌ബിഐ എഫ്‌ഡിയെക്കാൾ മികച്ചത് പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) ആണ്.
നിങ്ങളുടെ സാമ്പത്തിക ആവശ്യം അനുസരിച്ച് ഇവയിൽ ഏത് സ്കീമും തിരഞ്ഞെടുക്കാം. ഒരു സാമ്പത്തിക ലക്ഷ്യത്തിലേക്കുള്ള യാത്രയാണെങ്കിൽ ഉയർന്ന വരുമാനം ലഭിക്കുന്നത് പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) സ്കീമിലൂടെ ആയതിനാൽ അതായിരിക്കും കൂടുതൽ മികച്ച തിരഞ്ഞെടുപ്പ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications