മുതിർന്ന പൗരൻമാർക്ക് സ്ഥിര നിക്ഷേപങ്ങളോട് പ്രത്യേക താത്പര്യമുണ്ട്. അതിനു കാരണം സുരക്ഷിതമായ നിക്ഷേപമായതിനാലാണ്. രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ആകർഷകമായ പലിശ നിരക്കോടെ എഫ്.ഡി നൽകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ 5 വർഷത്തെ എഫ്‌ഡിയിൽ മുതിർന്ന പൗരന്മാർക്ക് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സാധാരണ നിക്ഷേപകർക്കും ആകർഷകമായ പലിശ ഉറപ്പാക്കുന്നുണ്ട്.
സ്ഥിര നിക്ഷേപം പോലെ മികച്ച പലിശ നിരക്കിൽ വലിയ തുക സമ്പാദിക്കാവുന്ന മാർഗമാണ് റിക്കറിംഗ് ഡെപ്പോസിറ്റ് അഥവാ ആർഡി. വിവിധ ബാങ്കുകൾ ആർഡി സ്കീം നൽകുന്നുണ്ടെങ്കിലും പോസ്റ്റ് ഓഫീസിൻ്റെ ആർ.ഡി സ്കീം കൂടുതൽ മികച്ച പലിശ നിരക്ക് നൽകുന്നുണ്ട്. ആർഡിയിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് എത്ര രൂപ വേണമെങ്കിലും പ്രതിമാസം നിക്ഷേപിക്കാം. നിങ്ങളുടെ പ്രതിമാസ നിക്ഷേപത്തിന് അനുസരിച്ച് മൊത്തം നിക്ഷേപ തുക വർദ്ധിക്കും.
എസ്ബിഐ സ്ഥിര നിക്ഷേപം...
സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപകൻ ഒരു നിശ്ചിത കാലയളവിലേക്ക് ഒറ്റത്തവണയായിട്ടാണ് ഒരു തുക നിക്ഷേപിക്കുന്നത്. അതായത് ഇവിടെ എസ്ബിഐ എഫ്.ഡിയിൽ 5 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ ആ തുക മൊത്തത്തിൽ അഞ്ച് വർഷത്തേക്കുള്ളതാണ്. പൊതുമേഖലാ ബാങ്കായതിനാൽ മറ്റു ചെറുകിട ബാങ്കുകളേക്കാൾ സുരക്ഷിതമായിരിക്കും എന്നതാണ് എസ്ബിഐയുടെ പ്രത്യേകത. സാധാരണയായി 10 വർഷം പരമാവധി നിക്ഷേപിക്കാൻ അനുവാദമുണ്ട്. ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ നിങ്ങളുടെ പണം കൂടുതൽ വളരാനും സാധ്യതയുണ്ട്.
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റിൽ ഓരോ മാസവുമാണ് പണം നിക്ഷേപിക്കുന്നത്. ഓരോ മാസവും നിക്ഷേപിക്കുന്നതിനാൽ വർഷത്തേക്ക് വലിയൊരു തുക കണക്കാക്കാം. അങ്ങനെ നിങ്ങൾ 5 വർഷം മുതൽ 10 വർഷം വരെ നിക്ഷേപം തുടർന്നാൽ വലിയ തുകയായി നിക്ഷേപം വളരും. നിങ്ങൾക്ക് ഒരു പോസ്റ്റ് ഓഫീസ് ആർ.ഡി അക്കൗണ്ട് ഇല്ലെങ്കിൽ ഉടൻ തന്നെ ആരംഭിക്കുക. സേവിംഗ്സ് അക്കൗണ്ട് വഴി ഏത് പോസ്റ്റ് ഓഫീസിലും ഒരു ആർഡി അക്കൗണ്ട് തുറക്കാൻ കഴിയും. നിലവിൽ നിങ്ങൾക്ക് ഓഫ്‌ലൈനായും ഓൺലൈനായും അക്കൗണ്ട് ആരംഭിക്കാം.

പോസ്റ്റ് ഓഫീസ് ആർഡിയുടെ കാലാവധി 5 വർഷമാണ്. പക്ഷേ നിക്ഷേപം വളരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അക്കൗണ്ട് 5 വർഷത്തേക്ക് കൂടി നീട്ടാൻ കഴിയും. എന്നാൽ ഒരു പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ട് ആർക്കെല്ലാം തുറക്കാൻ കഴിയും?
- പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും ആർഡി ആരംഭിക്കാം.
- ജോയിന്റ് അക്കൗണ്ട് എന്ന നിലയിൽ തുറക്കാം, പക്ഷേ പരമാവധി 3 പ്രായപൂർത്തിയായവർക്ക് മാത്രമേ ജോയിൻ്റ് അക്കൗണ്ട് തുറക്കാനാവൂ.
- പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ പേരിൽ അവരുടെ മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാവിനോ അക്കൗണ്ട് തുറക്കാം.
- മാനസികാവസ്ഥയില്ലാത്ത വ്യക്തിയുടെ പേരിൽ അവരുടെ നിയമപരമായ രക്ഷിതാവിന് അക്കൗണ്ട് തുറക്കാം.
- 10 വയസ്സിന് മുകളിലുള്ള ഒരു പ്രായപൂർത്തിയാകാത്ത കുട്ടിക്കും അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുന്നു.
പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ടിൽ നിക്ഷേപകന് ഏറ്റവും കുറഞ്ഞത് 100 രൂപ നിക്ഷേപിക്കാം. എന്നാൽ പരമാവധി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാൻ അനുവാദമുണ്ട്.
എസ്ബിഐ സ്ഥിര നിക്ഷേപങ്ങളും പോസ്റ്റ് ഓഫീസ് ആർഡിയും നിക്ഷേപകർക്ക് സമ്പത്ത് വളരാൻ സഹായിക്കുന്നു. ശരിയായ രീതിയിൽ നിക്ഷേപം തുടർന്നാൽ വലിയ നേട്ടം ഉറപ്പാക്കാം. ഈ രണ്ട് സ്കീമുകളിലും 6 ലക്ഷം രൂപ നിക്ഷേപിച്ചാൽ 5 വർഷത്തെ കാലാവധി അവസാനിക്കുമ്പോൾ മെച്യൂരിറ്റി തുക എത്രയായിരിക്കും?. വിശദമായി അറിയാം;
എസ്‌ബിഐ 5 വർഷത്തെ എഫ്‌ഡി പലിശ നിരക്ക്
സാധാരണ പൗരന്മാർക്ക് 6.50 ശതമാനമാണ് പലിശ നിരക്ക്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനമാണ് പലിശ നിരക്ക്. അതായത് 5 വർഷത്തെ എഫ്.ഡിയിൽ ഉയർന്ന പലിശ നിരക്ക് മുതിർന്ന പൗരൻമാർക്കാണ് ലഭിക്കുന്നത്.
എസ്‌ബിഐ 5 വർഷത്തെ എഫ്‌ഡിയിൽ 6 ലക്ഷം രൂപ വരെയുള്ള നിക്ഷേപിക്കുക...
എസ്‌ബിഐ 5 വർഷത്തെ എഫ്‌ഡിയിൽ സാധാരണ നിക്ഷേപകർ 6 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ 8,28,251 രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും. 6.50 ശതമാനം നിരക്കിൽ നിക്ഷേപകന് ലഭിക്കുന്ന മൊത്തം പലിശത്തുക 2,28,251 രൂപയായിരിക്കും.
ഇതേ കാലാവധിയിൽ മുതിർന്ന പൗരന്മാർ 6 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി തുകയായി ലഭിക്കുന്നത് 8,69,968 രൂപയായിരിക്കും. ഇവിടെ 7.50 ശതമാനം നിരക്കിൽ ലഭിക്കുന്ന മൊത്തം പലിശത്തുക 2,69,968 രൂപയായിരിക്കും.
പോസ്റ്റ് ഓഫീസ് ആർഡിയുടെ പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് ആർഡിയിൽ എല്ലാ നിക്ഷേപകർക്കും പ്രതിവർഷം 6.7 ശതമാനം പലിശ ലഭിക്കും. ഇവിടെ മുതിർന്ന പൗരൻമാർക്കും സാധാരണ നിക്ഷേപകർക്കും ഒരേ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
പോസ്റ്റ് ഓഫീസ് ആർഡിയിൽ മെച്യൂരിറ്റി തുക എത്രയാണ്?
നിങ്ങൾ പോസ്റ്റ് ഓഫീസ് ആർഡിയിൽ 6 ലക്ഷം നിക്ഷേപിച്ചാൽ 5 വർഷത്തെ കാലാവധിയിൽ എത്ര രൂപ നേടും? എന്നാൽ ഇവിടെ ഓരോ മാസവും നിക്ഷേപിക്കേണ്ടതുണ്ട്. 5 വർഷം എന്നാൽ 60 മാസത്തേക്കാണ് ആർഡിയിൽ നിക്ഷേപിക്കേണ്ടി വരിക. 6 ലക്ഷം മൊത്തം നിക്ഷേപം കണക്കാക്കണമെങ്കിൽ ഓരോ മാസവും നിക്ഷേപകൻ 10,000 രൂപ കണക്കാക്കണം. അങ്ങനെ എല്ലാ മാസവും 10,000 രൂപ നിക്ഷേപിച്ചാൽ 60 മാസത്തെ കാലാവധി പൂർത്തിയാവുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്യാം.
5 വർഷം കൊണ്ട് മൊത്തം 6 ലക്ഷം രൂപ നിക്ഷേപം ഏകദേശം 7,13,659 രൂപയായി വളരും. അതായത് 60 മാസത്തെ നിക്ഷേപത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം പലിശത്തുക 1,13,659 രൂപയായിരിക്കും.
രണ്ട് നിക്ഷേപങ്ങളിലുമായി വ്യത്യസ്ത മെച്യൂരിറ്റി തുകയാണ് ലഭിക്കുന്നത്. എസ്ബിഐ എഫ്ഡി സാധാരണ നിക്ഷേപകർക്ക് നൽകുന്ന പലിശയേക്കാൾ ഉയർന്ന നിരക്കാണ് പോസ്റ്റ് ഓഫീസ് ആർഡി വാഗ്ദാനം ചെയ്യുന്നത്. പക്ഷേ ആർഡിയേക്കാൾ ഉയർന്ന പലിശ എസ്ബിഐ എഫ്ഡി മുതിർന്ന പൗരൻമാർക്ക് നൽകുന്നുണ്ട്.
5 വർഷത്തേക്ക് 6 ലക്ഷം നിക്ഷേപിച്ചാൽ ഉയർന്ന കോർപ്പസ് നൽകുന്നത് എസ്ബിഐ സ്ഥിര നിക്ഷേപം തന്നെയാണ്. പോസ്റ്റ് ഓഫീസ് ആർഡി താരതമ്യേന കുറഞ്ഞ പലിശത്തുകയാണ് നൽകുന്നത്. അതിനാൽ ഉയർന്ന കോർപ്പസ് ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം.
എന്നാൽ ഓർമിക്കേണ്ടത് ആർഡിയിൽ നിക്ഷേപ തുകയ്ക്ക് പരിധിയില്ല. നിങ്ങൾക്ക് പ്രതിമാസം 1 ലക്ഷം നിക്ഷേപിച്ചാൽ പോലും ഒരു വർഷം മാത്രം 12 ലക്ഷം നിക്ഷേപത്തിലേക്ക് എത്തും. നിക്ഷേപ തുകയ്ക്ക് അനുസരിച്ച് നേട്ടത്തിൽ വ്യത്യാസം വരും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
