എസ്ബിഐ 'സർവോത്തം' ഉൾപ്പെടെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. 10 വർഷം വരെയുള്ള കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപ്പോൾ 3.5 ശതമാനം മുതൽ 7.9 ശതമാനം വരെയാണ്.
സർവോത്തം എഫ്ഡി സ്കീം
ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐയുടെ സ്ഥിരനിക്ഷേപ പദ്ധതിയാണിത്. നോൺ കോളബിൾ വിഭാഗത്തിൽ പ്പെടുന്ന സ്ഥിരനിക്ഷേപമാണിത്. 1 വർഷവും, 2 വർഷ കാലാവധിയും ഉള്ളതാണ് സർവോത്തം സ്ഥിര നിക്ഷേപങ്ങൾ.
1 കോടി രൂപയ്ക്ക് മുകളിലും രണ്ട് കോടി രൂപയിൽ താഴെയുമുള്ള നിക്ഷേപങ്ങൾക്ക് കീഴിൽ, സാധാരണ ഉപഭോക്താക്കൾക്ക് ഇപ്പോൾ രണ്ട് വർഷത്തേക്ക് പ്രതിവർഷം 7.40% ലഭിക്കും. ഒരു വർഷത്തെ നിക്ഷേപത്തിന് 7.1 ശതമാനം പലിശയാണ് ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് 2 വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പ്രതിവർഷം 7.9% പലിശ ലഭിക്കും. ഒരു വർഷത്തെ കാലാവധിയുള്ള എഫ്ഡികൾക്ക്, മുതിർന്ന പൗരന്മാർക്ക് വാഗ്ധാനം ചെയ്യുന്ന പലിശ 7.6 ശതമാനമാണ്.

2 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപം
2 കോടി രൂപയ്ക്ക് മുകളിലാണ് നിക്ഷേപ തുകയെങ്കിൽ രണ്ട് വർഷത്തെ കാലാവധിയിൽ ലഭിക്കുന്ന പലിശ 7.4 ശതമാനമാണ്. ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7.3 ശതമാനമാണ് പലിശ. അതേസമയം മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 7.9 ശതമാനം പലിശ നിരക്ക് നൽകും. ഒരു വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ, മുതിർന്ന പൗരന്മാർക്ക് നിരക്ക് 7.8% ആണ്.
മറ്റ് പലിശ നിരക്കുകൾ
2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപത്തിന് 5.5 ശതമാനമാണ് പലിശ. കാലാവധി 46 ദിവസം മുതൽ 179 ദിവസം വരെയാണ്. അതേ സമയം ഈ കാലയളവിൽ മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 6 ശതമാനം പലിശ ലഭിക്കും.
5 വർഷം മുതൽ 10 വർഷം വരെ കാലയളവുള്ള നിക്ഷേപത്തിന്‍റെ പലിശ 6.5 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് 5 വർഷം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് 7.5% വരെ പലിശ നിരക്ക് ലഭിക്കും. ഇതിൽ എസ്ബിഐ വീ-കെയർ ഡെപ്പോസിറ്റ് സ്കീമിന് കീഴിലുള്ള 50 ബേസിസ് പോയിൻ്റ് (ബിപിഎസ്) അധിക നിരക്ക് ഉൾപ്പെടുന്നു .
2 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപം
രണ്ട് കോടി രൂപയോ അതിൽ കൂടുതലോ ഉള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കും എസ്ബിഐ പരിഷ്കരിച്ചിട്ടുണ്ട്. 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന്‍റെ പലിശ നിരക്ക് 7.5 ശതമാനമാണ്. 1 മുതൽ 3 വർഷം വരെ കാലാവധിയുള്ള എഫ്‌ഡി സബ്‌സ്‌ക്രൈബ് ചെയ്യുന്ന സാധാരണ ഉപഭോക്താക്കൾക്ക് ബാങ്ക് പ്രതിവർഷം 7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അതേ കാലാവധിയുള്ള മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന്‍റെ പലിശ 7.5 ശതമാനമാണ്.

1 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് എസ്ബിഐ അടക്കമുള്ള ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകളും പരിശോധിക്കാം.
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് അതിൻ്റെ 1 വർഷത്തെ സ്ഥിരനിക്ഷേപത്തിന് പ്രതിവർഷം 6.8 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.3 ശതമാനവും വാഗ്ദാനം ചെയ്യുന്നു.
2. എച്ച്‌ഡിഎഫ്‌സി ബാങ്ക്
ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാവ് സാധാരണ പൗരന്മാർക്ക് ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് പ്രതിവർഷം 6.6 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.1 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
3. ഐസിഐസിഐ ബാങ്ക്
1 വർഷത്തെ എഫ്ഡിയിൽ 6.7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.2 ശതമാനവും പലിശ ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
