വിമാന യാത്ര ചെയ്യുന്നവർ പലപ്പോഴും ലോഞ്ച് സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കാറുണ്ട്. മണിക്കൂറുകളോളം എയർപോർട്ടിൽ വിമാനത്തിനായി കാത്തിരിക്കേണ്ടി വരുമ്പോൾ സൗജന്യ ലോഞ്ച് സേവനങ്ങൾ ലഭിക്കുന്നത് ആശ്വാസകരമാണ്. ഭക്ഷണം, വിശ്രമം, മറ്റു വിനോദങ്ങൾ എന്നിവയെല്ലാം ലോഞ്ചിൽ ഉൾപ്പെടുന്നു. എന്നാൽ യാത്രക്കാർക്ക് തിരിച്ചടിയായി പ്രമുഖ ബാങ്കുകൾ അവരുടെ ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങളിൽ നിന്ന് ലോഞ്ച് ആക്സസിൽ ചില പരിഷ്കാരങ്ങൾ കൊണ്ടു വന്നിരിക്കുന്നു.
എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ എന്നീ ബാങ്കുകൾ തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ലോഞ്ച് ആനുകൂല്യങ്ങളാണ് വലിയ മാറ്റങ്ങൾ വരുന്നത്. വിമാനയാത്രക്കാരുടെ എണ്ണം വർദ്ധിച്ചതും ലോഞ്ചുകളിലെ അമിത തിരക്കും മൂലം സേവന നിലവാരം കുറയുന്നുവെന്ന പരാതികൾക്കിടയിലാണ് ഈ കർശന നിയന്ത്രണം.
പുതിയ നിയമം പ്രകാരം ലോഞ്ച് ആക്സസ് മാത്രമല്ല, റിവാർഡ് പോയിന്റ്, ഫീസ്, ചിലവ് പരിധി എന്നിവയിലും ബാങ്കുകൾ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് വഴി നടത്തുന്ന വാടക പേയ്‌മെന്റുകൾ, സർക്കാർ സംബന്ധമായ ഇടപാടുകൾ എന്നിവയ്ക്ക് ഇനി മുതൽ റിവാർഡ് പോയിന്റുകൾ ലഭിക്കില്ല. മാത്രമല്ല, ഇത്തരം ഇടപാടുകൾക്ക് അധിക പ്രോസസിംഗ് ഫീസ് ഈടാക്കാനും ചില ബാങ്കുകൾ തീരുമാനിച്ചിട്ടുണ്ട്.
വിമാനയാത്രകൾ പതിവായി ചെയ്യുന്നവർ തങ്ങളുടെ കൈവശമുള്ള കാർഡുകളുടെ പുതുക്കിയ നിബന്ധനകൾ ബാങ്ക് ആപ്പുകൾ വഴിയോ വെബ്‌സൈറ്റുകൾ വഴിയോ പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഈ പ്രമുഖ ബാങ്കുകളുടെ പ്രധാന പരിഷ്കാരങ്ങൾ എന്തെല്ലാമെന്ന് അറിയാം;

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്
റിവാർഡുകൾ, ആനുകൂല്യങ്ങൾ, ചില ചാർജുകൾ എന്നിവയിൽ വലിയ മാറ്റങ്ങളാണ് ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചത്. റിവാർഡ്, വിനോദ ആനുകൂല്യങ്ങൾ, വിദേശ കറൻസി ചെലവ്, ഇടപാടുകൾ എന്നിവയേയെല്ലാം ഈ പരിഷ്കരണങ്ങൾ ബാധിക്കും. 2026 ജനുവരി 15 മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
എസ്‌ബിഐ കാർഡ്
2026 ജനുവരി 10 മുതൽ എയർപോർട്ടിലെ ലോഞ്ച് പ്രവേശനത്തിൽ വമ്പൻ മാറ്റങ്ങളാണ് എസ്ബിഐ കാർഡ് വാഗ്ദാനം ചെയ്യുന്നത്. ആഭ്യന്തര വിമാനത്താവള ലോഞ്ച് ആക്‌സസിൽ രസകരമായ പരിഷ്കാരങ്ങളാണ് എത്തിയത്. അതായത് ലോഞ്ചുകളെ സെറ്റ് എ, സെറ്റ് ബി എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഉപഭോക്താവിന്റെ കൈവശമുള്ള നിർദ്ദിഷ്ട എസ്‌ബിഐ ക്രെഡിറ്റ് കാർഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഈ ലോഞ്ചുകൾ ലഭ്യമാകുന്നത്.
നിലവിൽ, എസ്‌ബിഐ കാർഡ് ഉപയോക്താക്കൾക്ക് ലോഞ്ചിന്റെ പിഒഎസ് മെഷീനിൽ കാർഡ് സ്ഥിരീകരിച്ച ശേഷം മാത്രമേ ലോഞ്ച് പ്രവേശനം അനുവദിക്കൂ. 1,499 രൂപയും 2,999 രൂപയും വാർഷിക ഫീസുള്ള കാർഡുകൾക്കും ഈ പുതുക്കിയ നിബന്ധനകൾ ബാധകമാണ്.
എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ് കാർഡ്
ക്രെഡിറ്റ് കാർഡ് പോലെ തന്നെ എച്ച്ഡിഎഫ്സിയുടെ ഡെബിറ്റ് കാർഡും ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ 2026 ജനുവരി 10 മുതൽ സൗജന്യ എയർപോർട്ട് ലോഞ്ച് ആക്‌സസ് തേടുന്ന ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്കുള്ള ചെലവ് പരിധിയിൽ എച്ച്ഡിഎഫ്സി ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്. പരിധി ഇരട്ടിയാക്കുകയും ഡെബിറ്റ് കാർഡ് ലോഞ്ച് പ്രോഗ്രാമിന് കീഴിൽ ഒരു വൗച്ചർ അധിഷ്ഠിത സംവിധാനം അവതരിപ്പിക്കുകയും ചെയ്തു.
ഡെബിറ്റ് കാർഡ് ഉപയോക്താക്കളുടെ ആക്‌സസ് സുഗമമാക്കുന്നതിനും പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിനും വേണ്ടിയാണ് വൗച്ചർ സംവിധാനം അവതരിപ്പിച്ചത്. അടുത്ത യാത്ര ആസൂത്രണം ചെയ്യുന്നതിന് മുമ്പ് കാർഡ് ഉടമകൾ യോഗ്യതാ മാനദണ്ഡങ്ങൾ, ചെലവ് ആവശ്യകതകൾ എന്നിവയെല്ലാം പരിശോധിക്കാൻ മറക്കണ്ട.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!



Click it and Unblock the Notifications