ഉത്സവകാല സീസണ് പരിഗണിച്ച് രാജ്യത്തെ മിക്ക ബാങ്കുകളും അവയുടെ ഭവന വായ്പാ പലിശ നിരക്കുകളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്കും താങ്ങാവുന്ന ചിലവില്‍ ഭവന വായ്പ ലഭ്യമാക്കുന്നതിനാണ് ഇത്തരമൊരു നീക്കത്തിലൂടെ ബാങ്കുകള്‍
ഉത്സവകാല സീസണ് പരിഗണിച്ച് രാജ്യത്തെ മിക്ക ബാങ്കുകളും അവയുടെ ഭവന വായ്പാ പലിശ നിരക്കുകളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്കും താങ്ങാവുന്ന ചിലവില്‍ ഭവന വായ്പ ലഭ്യമാക്കുന്നതിനാണ് ഇത്തരമൊരു നീക്കത്തിലൂടെ ബാങ്കുകള്‍ ലക്ഷ്യമിടുന്നത്. ഏറ്റവും ഒടുവിലിപ്പോള്‍ ഭവന വായ്പ പലിശ നിരക്കില്‍ ഇളവുകള്‍ നല്‍കിക്കൊണ്ടുള്ള വാര്‍ത്ത പുറത്തു വന്നിരിക്കുന്നത് എച്ച്ഡിഎഫ്സി ബാങ്കില്‍ നിന്നുമാണ്. എച്ച്ഡിഎഫിസി ബാങ്കിന്റെ പുതിയ ഓഫര്‍ പ്രകാരം 2021 സെപ്തംബര്‍ 20 മുതല്‍ ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് 6.70 ശതമാനമെന്ന കുറഞ്ഞ പലിശ നിരക്ക് മുതല്‍ ഭവന വായ്പകള്‍ ലഭ്യമാകും.
എച്ച്ഡിഎഫ്സി ബാങ്ക് ഭവന വായ്പ
എച്ച്ഡിഎഫ്സി ബാങ്ക് പുറത്തിറക്കിയിരിക്കുന്ന പത്രക്കുറിപ്പിലാണ് ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്ന ഈ പുതിയ ഇളവിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഒരുകൂട്ടം ഓഫറുകളും ഇളവുകളും ഭവന വായ്പാ ഉപയോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരുന്നു. എസ്ബിഐയെ പോലെ എച്ച്ഡിഎഫ്സി ഭവന വായ്പ ഓഫറും വായ്പാ തുകയോ, തൊഴിലോ കണക്കിലെടുക്കാതെ എല്ലാ പുതിയ വായ്പാ അപേക്ഷകര്‍ക്കും ലഭ്യമാകും. പ്രത്യേക നിരക്ക് 800നോ അതിന് മുകളിലോ ക്രെഡിറ്റ് സ്കോര്‍ ഉള്ള വായ്പാ അപേക്ഷകരുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 31 വരെ
ഈ പ്രത്യേക ഓഫറിന് മുമ്പായി ശമ്പള വേതനക്കാരായ, 800 മുകളില്‍ ക്രെഡിറ്റ് സ്കോര്‍ ഉള്ള ഉപയോക്താക്കളുടെ 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പാ തുകയ്ക്ക് ഈടാക്കിയിരുന്നത് 7.15 ശതമാനം പലിശ നിരക്കായിരുന്നു. സ്വയം തൊഴില്‍ സംരഭകരായ വ്യക്തികള്‍ക്ക് 7.30 ശതമാനവും. അതിനാല്‍ ഈ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്ന ഇളവ് ശമ്പള വേതനക്കാര്‍ക്ക് 45 ബേസിസ് പോയിന്റുകള്‍ വരെയും,സ്വയം തൊഴില്‍ സംരഭകര്‍ക്ക് 60 ബേസിസ് പോയിന്റുകള്‍ വരെയുമായിരിക്കും. ഇതൊരു ക്ലോസ് എന്‍ഡഡ് സ്കീം ആണെന്നും 2021 ഒക്ടോബര്‍ 31 വരെയാണ് പുതിയ പദ്ധതി പ്രാബല്യത്തില്‍ ഉണ്ടാവുക എന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.
എസ്ബിഐയുടെ ഭവന വായ്പകള്‍
ക്രെഡിറ്റ് സ്കോറുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പകള്‍ 6.70 ശതമാനം പലിശ നിരക്കിലാണ് എസ്ബിഐ വാഗ്ദാനം ചെയ്തത്. ഭവന വായ്പാ തുക കണക്കിലെടുക്കാതെ എല്ലാ അപേക്ഷകര്‍ക്കും ഈ നിരക്കില്‍ വായ്പ ലഭിക്കും. നേരത്തെ 75 ലക്ഷം രൂപയ്ക്ക് മുകളില്‍ ഭവന വായ്പ എടുക്കുന്ന വ്യക്തി 7.15 ശതമാനം പലിശ നിരക്ക് നല്കേണ്ടിയിരുന്നു.
8 ലക്ഷം രൂപയ്ക്ക് മേല്‍ ലാഭിക്കാം
ഇപ്പോഴത്തെ ഉത്സവകാല പ്രത്യേക ഓഫര്‍ പ്രകാാരം ഉപയോക്താക്കള്‍ക്ക് ഏത് തുകയ്ക്കുള്ള ഭവന വായ്പയും 6.70 ശതമാനം പലിശ നിരക്കില്‍ ലഭ്യമാകും. ഓഫര്‍ പ്രകാരം 45 ബേസിസ് പോയിന്റുകളാണ് പലിശ നിരക്കില്‍ ഉപയോക്താവിന് ലാഭിക്കുവാന്‍ സാധിക്കുക. അതായത് 30 വര്‍ഷക്കാലയളവിലേക്കുള്ള 75 ലക്ഷം രൂപയുടെ വായ്പയില്‍ 8 ലക്ഷം രൂപയ്ക്ക് മേല്‍ ലാഭിക്കുവാന്‍ ഉപയോക്താവിന് സാധിക്കും.
താങ്ങാനാകുന്ന ചിലവില്‍ ഭവന വായ്പകള്‍
ഒപ്പം പ്രൊസിസംഗ് ചാര്‍ജും എസ്ബിഐ ഒഴിവാക്കിയുണ്ട്. പലിശ നിരക്കിലെ ഈ കിഴിവും അതിനോടൊപ്പം വായ്പാ പ്രൊസസിംഗ ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കിയതും ചേരുമ്പോള്‍ ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന ചിലവില്‍ ഭവന വായ്പകള്‍ ലഭ്യമാകുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് കൂട്ടല്‍.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്



Click it and Unblock the Notifications