നിക്ഷേപത്തിലൂടെ മികച്ച സമ്പാദ്യം കെട്ടിപ്പൊക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടാകും. എന്നാൽ നിക്ഷേപത്തിനായി വലിയ തുക മാറ്റിവയ്ക്കുക എന്നത് പലരുടേയും സാമ്പത്തിക സ്ഥിതി അനുസരിച്ച് ബുദ്ധിമുട്ടാണ്. അത്തരക്കാർക്ക് റിക്കറിംഗ് ഡെപ്പോസിറ്റ് അല്ലെങ്കിൽ ആർഡി തിരഞ്ഞെടുക്കാൻ സാധിക്കും. ആർഡി വഴി എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാനും ഉറപ്പായ പലിശ നേടാനും സാധിക്കും. അതുവഴി കാലാവധി പൂർത്തിയാകുമ്പോൾ മികച്ച സമ്പാദ്യം നേടാനും കഴിയും. വരുമാനം കൂടുന്നതിന് അനുസരിച്ച് പ്രതിമാസ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാനും കഴിയും.
സ്ഥിരമായ സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഹർ ഗര്‍ ലഖ്പതി ആർഡി പദ്ധതി ആരംഭിച്ചു. ആശയം ലളിതമാണ്. നിങ്ങൾ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും തിരഞ്ഞെടുത്ത കാലയളവിന്‍റെ അവസാനം നിങ്ങൾക്ക് ഒരു ലക്ഷം രൂപയോ അതിന്‍റെ ഗുണിതങ്ങളോ ലഭിക്കുകയും ചെയ്യും. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം. ഒപ്പം 8.25 ലക്ഷം രൂപ സമ്പാദിക്കാൻ എങ്ങനെ നിക്ഷേപം ക്രമീകരിക്കണമെന്നും നോക്കാം.
അക്കൗണ്ട് തുറക്കാം
എല്ലാ ഇന്ത്യക്കാർക്കും ഹർ ഗര്‍ ലഖ്പതി ആർഡി പദ്ധതിയിൽ അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്. ഇത് വ്യക്തിഗതമായോ സംയുക്തമായോ തുറക്കാം. ഒപ്പിടാൻ കഴിയുന്ന 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാൻ അനുവാദമുണ്ട്. അല്ലെങ്കിൽ, മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ അവരുടെ പേരിൽ ഇത് തുടങ്ങാം.
പലിശ നിരക്ക്
സാധാരണ പൗരന്മാർക്ക് മൂന്ന്, നാല് വർഷത്തേക്ക് 6.55 ശതമാനവും അഞ്ച് മുതൽ പത്ത് വർഷം വരെ 6.30 ശതമാനവുമാണ് ഹർ ഗര്‍ ലഖ്പതി ആർഡി പലിശ നിരക്ക് വാഗ്ധാനം ചെയ്യുന്നത്. അതേസമയം മുതിർന്ന പൗരന്മാർക്ക് ഉയർന്ന നിരക്കുകൾ ലഭിക്കും. മൂന്ന്, നാല് വർഷത്തേക്ക് 7.05 ശതമാനവും അഞ്ച് മുതൽ പത്ത് വർഷം വരെ 6.80 ശതമാനവുമാണ് പലിശ നിരക്ക്.

8.25 ലക്ഷം രൂപ സമ്പാദിക്കാം
നിങ്ങളുടെ ലക്ഷ്യം 8.25 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണെങ്കിൽ പ്രതിമാസം എത്ര നിക്ഷേപിക്കണമെന്ന് പരിശോധിക്കാം.
സാധാരണ പൗരന്മാർക്ക്
3 വർഷത്തേക്ക് പ്രതിമാസം 20,699.76 രൂപ നിക്ഷേപിക്കണം.
4 വർഷത്തേക്ക് പ്രതിമാസം 15,010.13 രൂപ നിക്ഷേപിക്കണം.
5 വർഷത്തേക്ക് പ്രതിമാസം 11,682.55 രൂപ നിക്ഷേപിക്കണം.
മുതിർന്ന പൗരന്മാർക്ക്
3 വർഷത്തേക്ക് പ്രതിമാസം 20,538.36 രൂപ നിക്ഷേപിക്കണം.
4 വർഷത്തേക്ക് പ്രതിമാസം 14,853.66 രൂപനിക്ഷേപിക്കണം.
5 വർഷത്തേക്ക് പ്രതിമാസം 11,529.72 രൂപ നിക്ഷേപിക്കണം.
5.25 ലക്ഷം സമ്പാദിക്കാം
3 വർഷം കൊണ്ട് 5.25 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ നിക്ഷേപ ലക്ഷ്യമെങ്കിൽ പ്രതിമാസം ഏകദേശം 13,186.50 രൂപ നിക്ഷേപിക്കണം. 6.55 ശതമാനം പലിശ നിരക്കിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 2,25,555 രൂപ നേടാം. അതേസമയം പ്രതിമാസം 9,562 രൂപ നിക്ഷേപിച്ചാൽ 4 വർഷം കൊണ്ട് നിങ്ങൾക്ക് 5.25 ലക്ഷം രൂപ സമ്പാദിക്കാം. 5 വർഷം കൊണ്ടാണ് നിങ്ങൾ 5.25 ലക്ഷം രൂപ സമ്പാദിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിമാസം 7,442 രൂപ നിക്ഷേപിച്ചാൽ മതി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
