ലക്ഷപതിയാകുക എന്നാൽ ഒരു വലിയ തുക ഒറ്റയടിക്ക് മാറ്റിവെക്കുക എന്നല്ല അർത്ഥമാക്കുന്നത്. ചെറുതും സ്ഥിരവുമായ പ്രതിമാസ സംഭാവനകളിലൂടെ തങ്ങളുടെ സമ്പത്ത് സ്ഥിരമായി വളർത്താൻ ആഗ്രഹിക്കുന്ന ആർക്കും ലക്ഷങ്ങൾ സമ്പാദിക്കാം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്ന നിക്ഷേപ പദ്ധതിയാണ് ഹർ ഘർ ലഖ്പതി.
നിക്ഷേപകർക്ക് 1 ലക്ഷം രൂപയോ അതിൽ കൂടുതലോ സമ്പാദിക്കാൻ ഈ പദ്ധതി അനുവദിക്കുന്നു. നിക്ഷേപകൻ്റെ താത്പര്യത്തിന് അനുസരിച്ച് കാലാവധി തിരഞ്ഞെടുക്കാൻ സാധിക്കും എന്നതും ഈ സ്കീമിൻ്റെ പ്രത്യേകതയാണ്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
കാലാവധിയും പലിശയും
ഇന്ത്യയിലെ സ്ഥിര താമസക്കാരായ പ്രായപൂർത്തിയായ പൗരൻമാർക്ക് സ്കീമിൽ നിക്ഷേപിക്കാം. അതുപോലെ 10 വസയിന് മുകളിലുള്ള കുട്ടികൾക്കും അക്കൗണ്ട് തുറക്കാൻ സാധിക്കും. 3 വർഷത്തെയും 4 വർഷത്തെയും കാലാവധികൾക്ക് 6.55 ശതമാനം പലിശയാണ് വാഗ്ധാനം ചെയ്യുന്നത്. അതേസമയം നിക്ഷേപ കാലാവധി 5 മുതൽ 10 വർഷം വരെയാണെങ്കിൽ 6.3 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് സാധാരണയിൽ കൂടുതൽ പലിശയും പദ്ധതി വാഗ്ധാനം ചെയ്യുന്നു.
3 വർഷം കൊണ്ട് 2.25 ലക്ഷം
3 വർഷം കൊണ്ട് 2.25 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ നിക്ഷേപ ലക്ഷ്യമെങ്കിൽ പ്രതിമാസം ഏകദേശം 5,660 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. 6.55 ശതമാനം പലിശ നിരക്കിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 2,25,555 രൂപ നേടാം.

4 വർഷം കൊണ്ട് 2.25 ലക്ഷം
4 വർഷം കൊണ്ട് 2.25 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ നിക്ഷേപ ലക്ഷ്യമെങ്കിൽ പ്രതിമാസം ഏകദേശം 4104 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. 6.55 ശതമാനം പലിശ നിരക്കിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 2,25,555 രൂപ നേടാം.
5 വർഷത്തിനുള്ളിൽ 2.25 ലക്ഷം
5 വർഷം കൊണ്ട് 2.25 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ നിക്ഷേപ ലക്ഷ്യമെങ്കിൽ പ്രതിമാസം ഏകദേശം 3195 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. 6.55 ശതമാനം പലിശ നിരക്കിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 2,25,555 രൂപ നേടാം.
5.25 ലക്ഷം സമ്പാദിക്കാം
3 വർഷം കൊണ്ട് 5.25 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ നിക്ഷേപ ലക്ഷ്യമെങ്കിൽ പ്രതിമാസം ഏകദേശം 13,186.50 രൂപ നിക്ഷേപിക്കണം. 6.55 ശതമാനം പലിശ നിരക്കിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 2,25,555 രൂപ നേടാം. അതേസമയം പ്രതിമാസം 9,562 രൂപ നിക്ഷേപിച്ചാൽ 4 വർഷം കൊണ്ട് നിങ്ങൾക്ക് 5.25 ലക്ഷം രൂപ സമ്പാദിക്കാം. 5 വർഷം കൊണ്ടാണ് നിങ്ങൾ 5.25 ലക്ഷം രൂപ സമ്പാദിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിമാസം 7,442 രൂപ നിക്ഷേപിച്ചാൽ മതി.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
