മ്യൂച്ചൽ ഫണ്ടുകളിലും എസ്ഐപികളിലും നിക്ഷേപിക്കണമെന്ന് സാധാരണക്കാർക്കും വലിയ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ദിവസേന ലഭിക്കുന്ന 600, 700 രൂപ വരുമാനം കൊണ്ട് അത്തരത്തിൽ ഒന്ന് അസാധ്യമാണ്. അവിടെയാണ് ഇപ്പോൾ പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുന്നത്. വെറും 250 രൂപയുടെ മ്യൂച്ചൽ ഫണ്ട് ആണ് സെബി എസ് ബി ഐ യുടെ കീഴിൽ പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. അതായത് ഏത് സാധാരണക്കാർക്കും എത്തിപ്പിടിക്കാവുന്ന ദൂരത്തിലാണ് ഈ പദ്ധതിയുള്ളത്.
സാധാരണക്കാർക്കും ചെറിയ തുകയിലൂടെ സമ്പത്ത് സൃഷ്ടിക്കാനാകുന്ന വഴിയൊരുക്കി എസ്ബിഐ മ്യൂച്വൽ ഫണ്ട് പുതിയ സ്കീമുമായി മുന്നോട്ടുവരുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് ചർച്ചയായത്. 'ജൻനിവേശ്' എന്ന പേരിൽ അവതരിപ്പിച്ച ഈ പദ്ധതിയിലൂടെ ₹250 രൂപ മുതൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആരംഭിക്കാനാകും. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ചെയർപേഴ്സൺ മാധബി പുരി ബുച്ചിന്റെ ഒരു വലിയ സ്വപ്നമായിരുന്നു ഇത്തരത്തിൽ സാധാരണക്കാർക്ക് വേണ്ടി ഒരു പദ്ധതി രൂപീകരിക്കുക എന്നുള്ളത്.
എസ്ബിഐ ബാങ്കിന്റെ സഹകരണത്തോടെയാണ് എസ്ബിഐ മ്യൂച്വൽ ഫണ്ട് അവതരിപ്പിച്ചത്. ചെറിയ തുകയിലും നിക്ഷേപം ആരംഭിക്കാനാകുന്നത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ സമ്പത്ത് സംരക്ഷിക്കാനും, വർധിപ്പിക്കാനും വഴിയൊരുക്കുമെന്നാണ് ബുച്ച് വ്യക്തമാക്കുന്നത്.
പുതിയ സാമ്പത്തിക വിപ്ലവത്തിന്റെ നമ്പർ '₹250'
ജനുവരി 22-ന്, സെബി ഒരു ഉപദേശക രേഖ പുറത്തിറക്കിയിരുന്നു, പ്രഥമമായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ₹500 രൂപയുടെ പ്രോത്സാഹന തുക നൽകാനുള്ള നിർദേശമായിരുന്നു ഇത്. ലോക സാമ്പത്തിക വേദികളിൽ പോലും ₹250 (ഏകദേശം $3) എസ് ഐ പി കൾ പ്രായോഗികമാണെന്ന് വിശ്വസിക്കാൻ വിദേശ നിക്ഷേപകർക്ക് കഴിയില്ല, പക്ഷേ ഇന്ത്യയിലെ സാമ്പത്തിക സംവിധാനങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചതിനാലാണ് ഇത് സാധ്യമാകുന്നതെന്ന് ബുച്ച് വ്യക്തമാക്കി.
"₹100, ₹500 രൂപ മുതലുള്ള എസ്‌ഐപികൾ പല ബാങ്കുകളും ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകളും മുമ്പ് അവതരിപ്പിച്ചിരുന്നെങ്കിലും അതിന്റെ പ്രവർത്തനച്ചെലവു കാരണം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നില്ല," ബുച്ച് പറഞ്ഞു. ഇത് വിജയിപ്പിക്കാൻ, രണ്ട് മുതൽ മൂന്ന് വർഷത്തിനുള്ളിൽ തന്നെ ബ്രേക്ക് ഈവൻ (break-even) കൈവരിക്കേണ്ടതുണ്ടായിരുന്നു. അതിനപ്പുറം പോയാൽ, ഇത് മുന്നോട്ട് കൊണ്ടുപോകാൻ ആരും താൽപര്യം കാണിക്കില്ലെന്നും അവർ പറഞ്ഞു.
എസ്‌ഐപി ട്രാൻസാക്ഷൻ ചാർജുകൾ ഒഴിവാക്കി എസ്ബിഐ
നിക്ഷേപത്തിനൊപ്പം ചെലവ് വർദ്ധിക്കാതിരിക്കാൻ എസ്ബിഐ ബാങ്ക് ഈ മൈക്രോ-എസ്‌ഐപികളുമായി ബന്ധപ്പെട്ട ബാങ്ക് ട്രാൻസാക്ഷൻ ചാർജുകൾ ഒഴിവാക്കാൻ തീരുമാനിച്ചു.

"₹250 പോലെയുള്ള ചെറിയ തുകയിൽ ഇടപാടു ചാർജ് വലിയ രീതിയിൽ ബാധിക്കും. അതിനാൽ ഈ ചാർജുകൾ ഒഴിവാക്കിയത് നിക്ഷേപിക്കുന്ന എല്ലാ രൂപയും സമ്പത്ത് സൃഷ്ടിക്കുവാൻ ഉപയോഗിക്കാൻ വേണ്ടി സഹായിക്കും," ബുച്ച് പറഞ്ഞു. എസ്ബിഐയുടെ ഈ തീരുമാനമാണ് ഈ പദ്ധതിയുടെ വിജയത്തിന് കാരണമാകാൻ പോകുന്നത് എന്ന് അവർ കൂട്ടിച്ചേർത്തു.
ടെക്നോളജിയും സമ്പത്ത് സൃഷ്ടിക്കലും
ഇന്ത്യ പോലൊരു രാജ്യത്ത് ചെറിയ തുകകളിൽ നിക്ഷേപം പ്രായോഗികമാക്കുന്നത് ടെക്നോളജിയുടെ ശക്തമായ പങ്കാളിത്തം കൊണ്ടാണ്. "ഇന്ത്യയിൽ നാം കൈവരിച്ച ഈ വിജയവും, അതിന്റെ ആനുകൂല്യവും ടെക്നോളജിയുടെ ഉപയോഗം കൊണ്ടാണ് സാധ്യമായത്. ഇത് സമ്പത്ത് സൃഷ്ടിയുടെ ഉൾച്ചേരലിനുള്ള മികച്ച ഉദാഹരണമാണ്," ബുച്ച് വ്യക്തമാക്കി.
ഇതോടൊപ്പം 'ജൻനിവേശ്' ഒരു സമ്പത്തായ ഇന്ത്യയും അതിനെ മുഴുവനായും ആസ്വദിക്കാവുന്ന ഭാരതവുമാണ് എന്ന ആശയം ഉറപ്പാക്കുമെന്ന് അവർ പറഞ്ഞു.
വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും
പ്രാരംഭ ഘട്ടത്തിൽ 'ജൻനിവേശ്' എസ്ബിഐ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടിലൂടെയായിരിക്കും ലഭ്യമാകുക. എസ്ബിഐയുടെ യോനോ ആപ്പ്, പേടിഎം, ഗ്രോ, സെറോദ എന്നിവയിലൂടെ ഇത് നിക്ഷേപകർക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യാം.
പേടിഎം സിഇഒ വിജയ് ശേഖർ ശർമ 'ജൻനിവേശ്' ലോഞ്ച് സമയത്ത് പറഞ്ഞതനുസരിച്ച്, ഇവന്റ് ആരംഭിച്ചതിനു തൊട്ടുപിന്നാലെ 550 പേർ പേടിഎം പ്ലാറ്റ്ഫോമിൽ ഇതിൽ രജിസ്റ്റർ ചെയ്തു. "ഞങ്ങളുടെ വ്യാപാര പങ്കാളികൾക്ക് അവരുടെ ബിസിനസ്സിനായി ദീർഘകാല സമ്പത്ത് സൃഷ്ടിക്കാനായുള്ള ഒരു അവസരമായി ഞങ്ങൾ ഇതിനെ കാണുന്നു," പേടിഎം പ്രസ്താവനയിൽ അറിയിച്ചു.
'ജൻനിവേശ്': സാമ്പത്തിക സമത്വത്തിനൊരു പുതിയ ദിശ
ഇന്ത്യയിലെ സാധാരണക്കാർക്കായി നിക്ഷേപം എളുപ്പമാക്കുക, ദൈർഘ്യമേറിയ സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരങ്ങൾ ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ₹250 രൂപ പോലൊരു ചെറിയ തുക മുതൽ നിക്ഷേപം ആരംഭിച്ച്, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഒരു പുതിയ പാതയിൽ ഇന്ത്യൻ കുടുംബങ്ങൾക്കെത്താൻ ഇതിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications