ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിപ്പുകള്‍ വഴി നഷ്ടപ്പെടാതിരിക്കാന്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുകയാണ് രാജ്യത്തെ മുന്‍നിര ബാങ്കുകള്‍.
ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിപ്പുകള്‍ വഴി നഷ്ടപ്പെടാതിരിക്കാന്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുകയാണ് രാജ്യത്തെ മുന്‍നിര ബാങ്കുകള്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് ഈ സമയം സൈബര്‍ തട്ടിപ്പുകാരും മുതലെടുക്കുകയാണ്.

ക്യുആര്‍ കോഡുകള്‍ വഴിയുള്ള പണം തട്ടലുകള്‍, വ്യാജ ഇമെയിലുകള്‍ മുഖേനയുള്ള തട്ടിപ്പുകള്‍, കസ്റ്റമര്‍ കെയറില്‍ നിന്ന് വിളിക്കുന്നതാണെന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും പിന് നമ്പറുകളും സിവിവിയുമൊക്കെ ചോദിച്ചറിഞ്ഞ് അതുപയോഗിച്ച് പണം തട്ടുന്നവര്‍ അങ്ങനെ തട്ടിപ്പുകള്‍ പല തരത്തില്‍ വ്യാപിക്കുകയാണെന്ന് ബാങ്കുകള്‍ പുറത്തുവിട്ടിരിക്കുന്ന മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. അതില്‍ സംശയം തോന്നുന്ന ഫോണ്‍ കോളുകളില്‍ നിന്നും ഇമെയിലുകളില്‍ നിന്നും അനാവശ്യ ക്യുആര്‍ കോഡ് സ്കാനിങ്ങില്‍ നിന്നും മാറി നില്‍ക്കണമെന്ന് ഉപയോക്തളോട് ബാങ്കുകള്‍ നിര്‍ദേശം നല്കുന്നു.
ഫോണ്‍കോള്‍ മുഖേനയോ, ഇമെയിലുകള്‍ വഴി ഒരു ബാങ്കും നിങ്ങളുടെ കസ്റ്റമര്‍ ഐഡി, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പിന് നമ്പറുകള്‍, സിവിവി നമ്പര്‍ തുടങ്ങിയവ ആവശ്യപ്പെടുകയില്ല എന്ന് എല്ലാ ബാങ്കുകളും ഒറ്റ സ്വരത്തില്‍ പറയുന്നു. പണം അയക്കാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ അനാവശ്യമായി ക്യുആര്‍ കോഡുകള്‍ സ്കാന്‍ ചെയ്യുന്നത് എന്തിനാണെന്നും ബാങ്കുകള്‍ ചോദിക്കുന്നു.
ഇമെയില്‍ തട്ടിപ്പുകളെക്കുറിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കും തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. അത്തരം ഇമെയിലുകള്‍ തുറക്കുക പോലും ചെയ്യാതെ ഒഴിവാക്കണമെന്നാണ് ബാങ്ക് ഉപയോക്താക്കളോട് പറയുന്നത്. അനാവശ്യമായി അവ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടാന്‍ കാരണമാകും.
കസ്റ്റമര്‍ ഐഡി, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പിന് നമ്പറുകള്‍, സിവിവി തുടങ്ങിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മറ്റാര്‍ക്കും ഫോണിലൂടെയോ എസ്എംഎസ് വഴിയോ കൈമാറരുതെന്ന് ഐസിഐസിഐ ബാങ്ക് ഉപയോക്താക്കളെ ഓര്‍മപ്പെടുത്തുന്നു. ലോഗ് ഇന്‍ വിവരങ്ങളോ, ഇടപാടുകള്‍ നടത്തുന്നതിനുള്ള പാസ്വേഡുകളോ, വണ്‍ ടൈം പാസ്വേഡ്് (ഒടിപി) നമ്പറുകളോ യുനീക്ക് റെഫറന്‍സ് നമ്പറോ (യുആര്‍എന്‍) തുടങ്ങിയ വിവരങ്ങള്‍ ബാങ്ക് ഒരിക്കലും ഉപയോക്താക്കളോട് ചോദിക്കുകയില്ല എന്നും ഐസിഐസി ബാങ്ക് പറയുന്നു.
കോവിഡ് കാരണം ഡിജിറ്റല്‍ ഇടപാടുകളും ഓണ്‍ലൈന്‍ പണമിടപാടുകളും നമ്മുടെ നിത്യ ജീവിത്തില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ നാമുള്ളത്. ഓരോ തവണയും സൂക്ഷ്മതയോടെ ഇടപാടുകള്‍ നടത്തുക എന്നതാണ് നാം കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന നമ്മുടെ പണം തട്ടിപ്പുകാര്‍ കൊണ്ടു പോകാതിരിക്കാനുള്ള ഏക മാര്‍ഗം. അലസതയോടെയോ അശ്രദ്ധയോടെയോ ബാങ്കിംഗ് ഇടപാടുകള്‍ കൈകാര്യം ചെയ്യാതിരിക്കുക എന്നതാണ് എല്ലാ ബാങ്കുകളും നല്കുന്ന മുന്നറിയിപ്പുകള്‍.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications