രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ എസ്ബിഐ. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള വിവിധ സ്ഥിര നിക്ഷേപ പദ്ധതികൾ ബാങ്ക് വാഗ്ധാനം ചെയ്യുന്നു. അതോടൊപ്പം നിശ്ചിത കാലാവധിയുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളും എസ്ബിഐ വാഗ്ധാനം ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള രണ്ട് സ്പെഷ്യൽ എഫ്ഡി സ്കീമുകളാണ് സർവോത്തം, അമൃത് കലാഷ് സ്പെഷ്യൽ എഫ്ഡി എന്നിവ. രണ്ട് പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങളും 4 ലക്ഷം, 8 ലക്ഷം രൂപ നിക്ഷേപത്തിൽ എത്ര രൂപ പലിശയായി നേടാമെന്നും പരിശോധിക്കാം.
എസ്ബിഐ സർവോത്തം സ്കീം
ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐയുടെ സ്ഥിരനിക്ഷേപ പദ്ധതിയാണിത്. നോൺ കോളബിൾ വിഭാഗത്തിൽ പ്പെടുന്ന സ്ഥിരനിക്ഷേപമാണിത്. 1 വർഷവും, 2 വർഷ കാലാവധിയും ഉള്ളതാണ് സർവോത്തം സ്ഥിര നിക്ഷേപങ്ങൾ.
രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് പൊതുവിഭാഗത്തിന് 7.40 ശതമാനം പലിശ ലഭിക്കുമ്പോൾ മുതിർന്ന പൗരൻമാർക്ക് 7.90 ശതമാനമാണ് ലഭിക്കുക. ഒരു വർഷത്തെ കാലാവധിയിൽ പൊതുവിഭാഗത്തിന് 7.1 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനവും പലിശ ലഭിക്കും.
പലിശ നിരക്ക് (ബൾക്ക് റീട്ടെയിൽ)
സാധാരണ പൗരന്മാർക്ക്, 1 വർഷത്തെ എഫ്ഡിയിൽ ഇത് 7.30 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2 വർഷത്തെ എഫ്ഡിയിൽ 7.80 ശതമാനമാണ് പലിശ. മുതിർന്ന പൗരന്മാർക്ക്, 1 വർഷത്തെ എഫ്ഡിയിൽ 7.40 ശതമാനം പലിശ നിരക്ക്, 2 വർഷത്തെ എഫ്ഡിയിൽ ഇത് 7.90 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

അമൃത് കലാഷ് സ്പെഷ്യൽ എഫ്ഡി
എസ്ബിഐയുടെ 400 ദിവസത്തെ സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം സ്‌കീം ആണ് അമൃത് കലാഷ്. സാധാരണ ഉപഭോക്താക്കൾക്ക് 7.1 ശതമാനമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 7.6% പലിശയും എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.
സർവോത്തം എഫ്ഡിയിൽ 4 ലക്ഷം രൂപയുടെ നിക്ഷേപം
1 വർഷത്തെ കാലാവധിയുള്ള സർവോത്തം എഫ്ഡിയിൽ 4 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ പൊതുവിഭാഗത്തിന് 29,165.14 രൂപ പലിശയായി നേടാം. അതേസമയം മുതിർന്ന പൗരന്മാർക്ക് പലിശയിനത്തിൽ 30,431.58 രൂപ നേടാൻ സാധിക്കും.
2 വർഷത്തെ കാലാവധിയുള്ള സർവോത്തം നിക്ഷേപമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പൊതുവിഭാഗത്തിന് 4 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 63,178.36 രൂപ പലിശയായി നേടാം. മുതിർന്ന പൗരന്മാർക്ക് പലിശയിനത്തിൽ 67,745.59 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 4,67,745.59 രൂപയും ലഭിക്കും.
8 ലക്ഷം രൂപയുടെ നിക്ഷേപം
1 വർഷത്തെ കാലാവധിയുള്ള സർവോത്തം എഫ്ഡിയിൽ 8 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ പൊതുവിഭാഗത്തിന് 58,330.27 രൂപ പലിശയായി നേടാം. അതേസമയം മുതിർന്ന പൗരന്മാർക്ക് പലിശയിനത്തിൽ 60,863.15 രൂപ നേടാൻ സാധിക്കും.
2 വർഷത്തെ കാലാവധിയുള്ള സർവോത്തം നിക്ഷേപമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പൊതുവിഭാഗത്തിന് 8 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 1,26,356.71 രൂപ പലിശ നേടാം. മുതിർന്ന പൗരന്മാർക്ക് പലിശയിനത്തിൽ 1,35,491.18 രൂപയും പലിശ ലഭിക്കും.

അമൃത് കലാഷ് സ്പെഷ്യൽ എഫ്ഡി: 4 ലക്ഷം രൂപ നിക്ഷേം
400 ദിവസത്തെ സ്കീമിൽ, സാധാരണ പൗരന്മാർക്ക് പലിശയിനത്തിൽ 32,071.15 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 4,32,071.15 രൂപയും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് പലിശയിനത്തിൽ 34,402.21 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 4,34,402.21 രൂപയും ലഭിക്കും.
അമൃത് സ്പെഷ്യൽ എഫ്ഡി: 8 ലക്ഷം രൂപ നിക്ഷേപം
സാധാരണ പൗരന്മാർക്ക് 64,142.31 രൂപ പലിശയിനത്തിലും 8,64,142.31 രൂപ മെച്യൂരിറ്റിയിലും പ്രത്യേക എഫ്ഡിയിൽ ലഭിക്കും. 400 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്ക് 68,804.43 രൂപ പലിശയിനത്തിലും 8,68,804.43 രൂപ മെച്യൂരിറ്റിയിലും ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications