ഒരു കുട്ടി ജനിച്ച് അതിന്റെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി മരണം വരെ സാമ്പത്തിക ആവശ്യങ്ങൾ വന്നു കൊണ്ടേയിരിക്കും. ജോലി ചെയ്യുന്നതിനൊപ്പം സമ്പാദ്യ ശീലവും വളർത്തുന്നത് ഏറെ നല്ലതാണ്. 10 രൂപ പോലും ലാഭിച്ചാൽ അത് നിങ്ങളുടെ നേട്ടമാണ്. കൗമാരത്തിലും യൗവനത്തിലും മാത്രമല്ല വാർദ്ധക്യത്തിലും പണം ഒരു പ്രശ്നമാണ്. ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതത്തിലേക്ക് പോവുന്ന മുതിർന്ന പൗരൻമാർക്കും നിക്ഷേപിച്ച് സമ്പാദ്യം വളർത്താം.
പൊതുവേ മുതിർന്ന പൗരൻമാർക്ക് സുരക്ഷിതമായി നിക്ഷേപിക്കാവുന്ന ഉചിതമായ മാർഗമാണ് സ്ഥിര നിക്ഷേപം അഥവാ എഫ്.ഡി. താരതമ്യേന ഉയർന്ന പലിശയും ഉയർന്ന റിട്ടേണുമാണ് എഫ്.ഡിയുടെ കരുത്ത്. പ്രായമാവുമ്പോൾ നിങ്ങളുടെ സമ്പാദ്യം വളർത്തുന്നതിനായി ഇത്തരം സ്കീമുകളിൽ നിക്ഷേപിച്ചാൽ പലിശയിനത്തിൽ നിശ്ചിത തുക വരുമാനമായി ലഭിക്കും. ഇതി നിത്യേനയുള്ള ചിലവുകൾക്കും ഉപയോഗപ്പെടുത്താം. രാജ്യത്തെ എല്ലാ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും മുതിർന്ന പൗരൻമാർക്ക് വേണ്ടി എഫ്.ഡി വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്.ബി.ഐ നിരവധി സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്കും എഫ്.ഡി നൽകുന്നു. സാധാരണ പൗരൻമാരേ അപേക്ഷിച്ച് മുതിർന്ന പൗരൻമാർക്ക് എഫ്.ഡിയ്ക്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നു. അതിനാൽ തന്നെ പ്രായമായവർക്ക് സ്ഥിര നിക്ഷേപങ്ങളോടുള്ള താത്പര്യവും വർദ്ധിക്കുന്നു.

60 വയസ്സും അതിനു മുകളിലുമുള്ള നിക്ഷേപകരെയാണ് മുതിർന്ന പൗരന്മാരായി കണക്കാക്കുന്നത്. മുതിർന്ന പൗരൻമാർക്ക് വേണ്ടി എസ്.ബി.ഐ പ്രത്യേക എഫ്.ഡിയും വാഗ്ദാനം ചെയ്യുന്നു. ഓരോ എഫ്.ഡിക്കും വ്യത്യസ്ത പലിശ നിരക്കാണ്. കാലാവധി വ്യത്യാസപ്പെടുന്നത് അനുസരിച്ച് എഫ്.ഡി പലിശ നിരക്കിലും മാറ്റം വരും. എസ്.ബി.ഐ നൽകുന്ന സ്ഥിര നിക്ഷേപങ്ങളിൽ മുതിർന്ന പൗരൻമാർ 1 ലക്ഷം നിക്ഷേപിച്ചാൽ എത്ര രൂപ മെച്വൂരിറ്റി തുകയായി ലഭിക്കുമെന്ന് പരിശോധിക്കാം.
- എസ്.ബി.ഐ അമൃത് വൃഷ്ടി സ്കീം - ഇത് 444 ദിവസത്തെ കാലാവധിയുള്ള പ്രത്യേക എഫ്.ഡിയാണ്. 7.75 ശതമാനം നിരക്കിലാണ് ഇവിടെ പലിശ വാഗ്ദാനം ചെയ്യുന്നത്. 1 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ മുതിർന്ന പൗരന്മാർക്ക് കാലാവധി പൂർത്തിയാകുമ്പോൾ 1,07,978 രൂപ ലഭിക്കും.
- 1 വർഷത്തെ എഫ്.ഡി സ്കീം - എസ്.ബി.ഐ മുതിർന്ന പൗരന്മാർക്ക് 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് 7.30 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇവിടെ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ നിക്ഷേപകന് 1,07,502 രൂപ ലഭിക്കും.
- 2 വർഷത്തെ എഫ്.ഡി സ്കീം - 2 വർഷത്തെ കാലാവധിയുള്ള എഫ്.ഡിയിൽ മുതിർന്ന പൗരൻമാർക്ക് 7.50 ശതമാനമാണ് എസ്.ബി.ഐ പലിശ നൽകുന്നത്. ഇതേ നിരക്കിൽ 1 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്നത് 1,07,714 രൂപയാവും.
- 3 വർഷത്തെ എഫ്.ഡി സ്കീം - മുതിർന്ന പൗരന്മാർക്ക് 3 വർഷത്തെ എഫ്.ഡിക്ക് 7.25 ശതമാനം പലിശ നൽകുന്നു. 1 ലക്ഷം നിക്ഷേപിച്ചാൽ നിക്ഷേപകന് ലഭിക്കുന്ന മെച്വൂരിറ്റി തുക 1,07,450 രൂപയാവും.
- 5 വർഷത്തെ എഫ്.ഡി സ്കീം - 5 വർഷത്തേക്ക് മുതിർന്ന പൗരൻമാർക്ക് എസ്.ബി.ഐ 7.50 ശതമാനം പലിശയാണ് നൽകുന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് 1,07,714 രൂപ ലഭിക്കും.
എസ്.ബി.ഐ നിക്ഷേപകർക്ക് ബാങ്ക് നോമിനേഷൻ സൗകര്യം നൽകുന്നു. ഇതിലൂടെ മെച്യൂരിറ്റി തുക ശേഖരിക്കാൻ നിക്ഷേപകന് കുടുംബാംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications