സുരക്ഷിതമായി നിക്ഷേപിക്കുകയും ഉറപ്പുള്ളതും സ്ഥിരവുമായ സാമ്പത്തിക വരുമാനവും ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപം അഥവാ എഫ്.ഡി ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് പലപ്പോഴും മുതിർന്ന പൗരൻമാർക്കാണ് എഫ്.ഡി നിക്ഷേപങ്ങളോട് കൂടുതൽ പ്രിയം. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ സ്ഥിരമായ വരുമാനം ലഭിക്കുന്ന ഒരു നിക്ഷേപമെന്ന നിലയിൽ മുതിർന്ന പൗരൻമാർക്ക് എഫ്.ഡി കൂടുതൽ അനുയോജ്യമായിരിക്കും.
ചില ബാങ്കുകൾ മുതിർന്ന പൗരൻമാർക്ക് മാത്രമായി സ്ഥിര നിക്ഷേപ പദ്ധതികൾ ആരംഭിക്കാറുണ്ട്. നിലവിൽ എഫ്.ഡി പലിശ നിരക്കുകളിൽ എല്ലാ ബാങ്കുകളും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതായത് ആർബിഐ റിപ്പോ നിരക്ക് വെട്ടിക്കുറച്ചതോടെ നിക്ഷേപങ്ങളിലെ പലിശ നിരക്കുകളിൽ ചില മാറ്റങ്ങൾ പ്രഖ്യാപിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും വിവിധ കാലാവധിയുള്ള എഫ്.ഡികളുടെ പലിശ നിരക്ക് പരിഷ്കരിച്ചിട്ടുണ്ട്.
വ്യത്യസ്ത കാലയളവുകളിൽ എസ്ബിഐ പുതുക്കിയ എഫ്‌ഡി നിരക്കുകൾ അറിയാം. ഒരു വർഷം, മൂന്ന് വർഷം, അഞ്ച് വർഷം, 10 വർഷം എഫ്‌ഡികളിൽ 4 ലക്ഷം നിക്ഷേപിക്കുമ്പോൾ എത്ര രൂപ മെച്യൂരിറ്റിയായി ലഭിക്കുമെന്ന് അറിയാം...
എസ്‌ബിഐ അമൃത് വൃഷ്ടി
444 ദിവസത്തെ കാലാവധിയിൽ എസ്ബിഐ വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക എഫ്.ഡി പദ്ധതിയാണിത്. ഇവിടെ മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അമൃത് വൃഷ്ടി പദ്ധതി പ്രകാരം 4 ലക്ഷം രൂപയുടെ നിക്ഷേപത്തിന് കാലാവധി പൂർത്തിയാകുമ്പോൾ മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന മൊത്തം തുക 4,39,718 രൂപയായിരിക്കും.

എസ്‌ബിഐ 1 വർഷത്തെ എഫ്‌ഡി
എസ്ബിഐ 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിയ്ക്ക് മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം പലിശ നൽകുന്നു. 1 വർഷത്തേക്ക് നിങ്ങൾ 4 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മൊത്തം തുക 4,29,587 രൂപയായിരിക്കും.
എസ്‌ബിഐ 3 വർഷത്തെ എഫ്‌ഡി
എസ്ബിഐ മൂന്ന് വർഷത്തെ കാലാവധിയുള്ള എഫ്.ഡിയ്ക്ക് മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം പലിശ നിരക്ക് നൽകുന്നു. ഇത് താരതമ്യേന ഉയർന്ന നിരക്കാണ്. ഇവിടെ നിങ്ങൾ 4 ലക്ഷം രൂപ 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ നിക്ഷേപകന് ലഭിക്കുന്ന മൊത്തം നേട്ടം 4,96,219 രൂപയായിരിക്കും.
എസ്‌ബിഐ 5 വർഷത്തെ എഫ്‌ഡി
ഈ പൊതുമേഖലാ ബാങ്ക് 5 വർഷത്തെ കാലാവധിയുള്ള എഫ്.ഡിയിൽ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ നിരക്ക് നൽകുന്നു. ഈ പലിശ നിരക്ക് പ്രകാരം ഇവിടെ 5 വർഷത്തേക്ക് 4 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ മുതിർന്ന പൗരന് ലഭിക്കുന്ന മൊത്തം തുക 5,79,979 രൂപയായിരിക്കും.
എസ്‌ബിഐ 10 വർഷത്തെ എഫ്‌ഡി
എസ്ബിഐ 10 വർഷത്തെ എഫ്.ഡിയ്ക്ക് മുതിർന്ന പൗരൻമാർക്ക് 7.5% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു മുതിർന്ന പൗരൻ എസ്ബിഐ എഫ്.ഡിയിൽ 10 വർഷത്തേക്ക് 4 ലക്ഷം രൂപ നിക്ഷേപം ആരംഭിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകന് ലഭിക്കുന്ന മൊത്തം തുക 8,40,940 രൂപയായിരിക്കും.
കാലാവധി വർദ്ധിക്കുന്തോളും മെച്യൂരിറ്റി തുക വർദ്ധിച്ചു വരുന്നു. അതായത് ചെറിയ നിക്ഷേപം പോലും ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ വലിയ തുകയായി വളരുമെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. സാധാരണ നിക്ഷേപകർക്ക് മുതിർന്ന പൗരൻമാരേക്കാൾ പലിശ കുറവായതിനാൽ ഇതിലും കുറഞ്ഞ വരുമാനമായിരിക്കും ലഭിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ പണനയം: എഫ്‌ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?



Click it and Unblock the Notifications