മുതിർന്ന പൗരൻമാർക്ക് കൂടുതലായി സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിക്കാൻ താത്പര്യപ്പെടുന്നു. അപകട സാധ്യത കുറവുള്ളതും സ്ഥിരമായ പലിശ വരുമാനം ഉറപ്പാക്കാം എന്നതുമാണ് ഇതിനു പിന്നിലെ പ്രധാന കാരണം. എല്ലാ സ്ഥിര നിക്ഷേപങ്ങളും മുതിർന്ന പൗരൻമാർക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ചില ബാങ്കുകൾ മുതിർന്ന പൗരൻമാർക്കായി പ്രത്യേക എഫ്.ഡി സ്കീമുകളും ഉറപ്പാക്കുന്നു. പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ മുതിർന്ന പൗരൻമാർക്കായി മികച്ച പ്ലാനുകൾ നൽകുന്നുണ്ട.
സാധാരണ എഫ്.ഡികൾ പോലെ അമൃത് വൃഷ്ടി പോലുള്ള ഹ്രസ്വകാല നിക്ഷേപങ്ങളും എസ്ബിഐ പ്രോത്സാഹിപ്പിക്കുന്നു. എസ്‌ബിഐ നൽകുന്ന എഫ്.ഡികളിൽ മുതിർന്ന പൗരന്മാർക്ക് എത്ര ശതമാനം പലിശ നൽകുന്നു? എസ്‌ബിഐ എഫ്.ഡിയിൽ 1 ലക്ഷം, 3 ലക്ഷം, 5 ലക്ഷം എന്നിവ 1 വർഷം, 3 വർഷം, 5 വർഷം, 10 വർഷം എന്നീ കാലാവധിയിൽ നിക്ഷേപിച്ചാൽ വരുമാനം എത്ര ലഭിക്കുമെന്ന് പരിശോധിക്കാം...
എസ്‌ബിഐ 1 വർഷത്തെ എഫ്‌ഡി
ഒരു വർഷത്തെ എഫ്‌ഡിയിൽ മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം പലിശ നിരക്കാണ് എസ്‌ബിഐ നൽകുന്നത്. ഈ കാലാവധിയിൽ നിങ്ങൾ 1 ലക്ഷം, 3 ലക്ഷം, 5 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ നേട്ടം എത്രയാണ്?
ഒരു വർഷത്തേക്ക് 1 ലക്ഷം നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് 1,07,397 രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും. ഇതേ കാലാവധിയിൽ 3 ലക്ഷം നിക്ഷേപിച്ചാൽ 3,22,190 രൂപയും 5 ലക്ഷം നിക്ഷേപിച്ചാൽ 5,36,984 രൂപയുമാണ് മെച്യൂരിറ്റി തുകയായി ലഭിക്കുന്നത്.

എസ്ബിഐ 3 വർഷത്തെ എഫ്‌ഡി സ്കീം
മൂന്ന് വർഷത്തെ എഫ്‌ഡികൾക്ക് എസ്ബിഐ മുതിർന്ന പൗരൻമാർക്ക് 7.25 ശതമാനം പലിശ നിരക്ക് നൽകുന്നു. ഇവിടെ മൂന്ന് വർഷത്തേക്ക് 1 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന മൊത്തം നേട്ടം 1,24,055 രൂപയാണ്. ഇതേ കാലാവധിയിൽ 3 ലക്ഷം നിക്ഷേപിക്കുമ്പോൾ ലഭിക്കുന്നത് 3,72,164 രൂപയും 5 ലക്ഷം നിക്ഷേപിക്കുമ്പോൾ ലഭിക്കുന്നത് 6,20,273 രൂപയുമാണ്.
എസ്‌ബിഐ 5 വർഷത്തെ എഫ്‌ഡി
5 വർഷത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് എസ്ബിഐ മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശനിരക്ക് നൽകുന്നു. നിക്ഷേപകൻ അഞ്ച് വർഷത്തേക്ക് 1 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മൊത്തം നേട്ടം 1,24,972 രൂപയാണ്. അഞ്ച് വർഷത്തേക്ക് 3 ലക്ഷം നിക്ഷേപിച്ചാൽ 3,74,915 രൂപയും 5 ലക്ഷം നിക്ഷേപിച്ചാൽ 6,24,858 രൂപയും ലഭിക്കും.
എസ്‌ബിഐ 10 വർഷത്തെ എഫ്‌ഡി
മുതിർന്ന പൗരൻമാർ എസ്ബിഐ എഫ്.ഡിയിൽ 10 വർഷത്തേക്ക് നിക്ഷേപിച്ചാൽ 7.50 ശതമാനം പലിശനിരക്ക് നേടാം. ഈ സ്കീമിന് കീഴിൽ 10 വർഷത്തേക്ക് മുതിർന്ന പൗരൻമാർ 1 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുക 2,10,235 രൂപയായിരിക്കും. എന്നാൽ 10 വർഷത്തേക്ക് 3 ലക്ഷം നിക്ഷേപിച്ച വ്യക്തിക്ക് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 6,30,705 രൂപയാണ്. എന്നാൽ ഇതേ കാലാവധിയിൽ നിങ്ങൾ 5 ലക്ഷം നിക്ഷേപിച്ചാൽ മൊത്തം നേട്ടം 10,51,175 രൂപയായിരിക്കും.
ഇവിടെ 10 വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ നിക്ഷേപത്തിൻ്റെ ഇരട്ടിയാണ് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നന നേട്ടം. ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ ഇരട്ടി സമ്പാദിക്കാൻ സാധിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ പണനയം: എഫ്‌ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?



Click it and Unblock the Notifications