ലോകം ഓരോ നിമിഷവും മാറ്റങ്ങൾക്ക് വിധേയമാവുകയാണ്. ആ മാറ്റങ്ങൾ മനുഷ്യജീവിതം കൂടുതൽ ആയാസകരമാക്കിയെങ്കിലും ദൈനംദിന ജീവിതത്തിലെ സാമ്പത്തിക ചിലവുകളിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ ഭാവിയിൽ വർധിക്കാൻ സാധ്യതയുള്ള സാമ്പത്തിക ചിലവുകൾ മുൻകൂട്ടി കണ്ട് അതിനനുസരിച്ച സാമ്പത്തിക ആസൂത്രണം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
വിപണിയിൽ പലതരത്തിലുള്ള നിക്ഷേപ പദ്ധതികൾ ലഭ്യമാണ്. അതുകൊണ്ടുതന്നെ ഏതു പദ്ധതിയിൽ നിക്ഷേപിക്കണം എന്ന ഒരു ആശയക്കുഴപ്പം നിക്ഷേപകന് ഉണ്ടായേക്കാം. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കൃത്യമായി മനസ്സിലാക്കുകയും അതിനനുസരിച്ച് നിക്ഷേപം ആസൂത്രണം ചെയ്യാൻ സാധിക്കാക്കവർക്ക് ഏറ്റവും അനുയോജ്യം സ്ഥിരനിക്ഷേപങ്ങളാണ്. സുരക്ഷാ എന്നതിനൊപ്പം ഉറപ്പായ വരുമാനവും സ്ഥിരനിക്ഷേപത്തിലൂടെ ലഭിക്കും.

നിശ്ചിത മെച്യൂരിറ്റി തീയതി വരെ നിക്ഷേപകർക്ക് സാധാരണ സേവിംഗ്സ് അക്കൗണ്ടിനേക്കാൾ ഉയർന്ന പലിശ നിരക്ക് നൽകുന്ന സാമ്പത്തിക പദ്ധതിയാണ് തിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റ്. നിക്ഷേപകർ ബാങ്കിൽ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നു. ബാങ്ക് അതിന് ഒരു സ്ഥിര പലിശ നൽകും. കാലാവധി അവസാനിക്കുമ്പോൾ നിക്ഷേപിച്ച തുകയും കൂട്ടുപലിശയും കൂടി ചേർത്ത് തുക ലഭിക്കും. 7 ദിവസം മുതൽ 10 വർഷത്തെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾ ഉണ്ട്. രാജ്യത്തെ വിവിധ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കാണ് സ്ഥിരനിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നത്. ചില ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റവും ഉയർന്ന സ്ലാബിന് 7.1 ശതമാനം പലിശനിരക്ക് നൽകുന്നു. അതോടൊപ്പം ഒരു വർഷത്തെ നിക്ഷേപത്തിന് 6.80 ശതമാനം ആണ് പലിശ നൽകുന്നത്. നിക്ഷേപ കാലാവധി മൂന്നു വർഷമാണെങ്കിൽ 6.50 ശതമാനം പലിശ ലഭിക്കും. അഞ്ചുവർഷത്തെ നിക്ഷേപ കാലാവധിക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6.50 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് ഒരു വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിലാണ്. 7.25 ശതമാനമാണ് ഒരു വർഷത്തെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ. 3 വർഷത്തെ കാലാവധിക്ക് 6.75 ശതമാനം നിരക്ക്. 5 വർഷത്തെ കാലയളവിന് 7.25 ശതമാനവും വാഗ്ദാനം ചെയ്യുന്നു.
ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ ഏറ്റവും ഉയർന്ന സ്ലാബിന് 7.25 ശതമാനം പലിശനിരക്ക് നൽകുന്നു. ഒരു വർഷത്തെ സ്ഥിരനിക്ഷേപത്തിന് 6.50 ശതമാനം പലിശ നേടാം. നിക്ഷേപ കാലാവധി മൂന്നുവർഷം ആണെങ്കിലും 5 വർഷമാണെങ്കിലും പലിശ നിരക്ക് 6.50 ശതമാനം തന്നെയാണ്. 46 ദിവസം മുതൽ 90 ദിവസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 5.25 ശതമാനമാണ്. 91 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപത്തിന് 6 ശതമാനം പലിശ ലഭിക്കും. നിക്ഷേപ കാലയളവ് 180 ദിവസം മുതൽ 210 ദിവസം വരെയാണെങ്കിൽ പലിശ 6.25 ശതമാനമാണ്. 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപത്തിന് 6.50 ശതമാനം പലിശയും ലഭിക്കും.
2 കോടി മുതൽ 10 കോടി രൂപയിൽ താഴെ വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കഴിഞ്ഞ ദിവസമാണ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയത്. 46 ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാധകമായ പുതിയ പലിശ നിരക്കുകൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications