ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗം ഏത് എന്ന ചോദ്യത്തിന് സ്ഥിര നിക്ഷേപം എന്ന ഉത്തരമാണ് ഭൂരിപക്ഷം നിക്ഷേപകരും നൽകുക. കൃത്യമായ കാലാവധിയിൽ കൃത്യമായ പലിശയിൽ കൃത്യമായ വരുമാനം എന്നതാണ് സ്ഥിര നിക്ഷേപത്തിന്റെ രീതി.
ഹരിത സ്ഥിര നിക്ഷേപം അഥവാ ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റുകൾ
സുസ്ഥിരമായ വികസനത്തിന് വേണ്ടി നിക്ഷേപിക്കുന്നതിനായി വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു തരം പ്രത്യേക നിക്ഷേപ മാർഗമാണ് ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റുകൾ. പുനരുപയോഗ ഊർജം, നൂതന സാങ്കേതികവിദ്യ, മറ്റേതെങ്കിലും തരത്തിലുള്ള പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഫണ്ടുകളിലൂടെയാണ് ഈ നിക്ഷേപം സാധ്യമാക്കുന്നത്. രാജ്യത്തെ വിവിധ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കുകളാണ് ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് വാഗ്ദാനം ചെയ്യുന്നത്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റുകളാണ് സെൻ്റ് ഗ്രീൻ ഡെപ്പോസിറ്റുകൾ. ഒരു നിശ്ചിത കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപ പദ്ധതിയാണത്. അവിടെ ഉപഭോക്താവ് നിക്ഷേപിക്കുന്ന തുക പുനരുപയോഗ ഊർജ പദ്ധതികൾക്കും ഗ്രീൻ ബിൽഡിംഗ് പ്രോജക്റ്റുകൾക്കും സ്‌മാർട്ടിലെ പ്രോജക്റ്റുകൾക്കും വായ്പ നൽകാനായി ഉപയോഗിക്കും.
1111 ദിവസത്തെ കാലാവധിയുള്ള നിക്ഷേത്തിന്റെ പലിശ നിരക്ക് 5.70 ശതമാനമാണ്.
2222 ദിവസത്തെ കാലാവധിയുള്ള നിക്ഷേത്തിന്റെ പലിശ നിരക്ക് 5.80 ശതമാനമാണ്.
3333 ദിവസത്തെ കാലാവധിയുള്ള നിക്ഷേത്തിന്റെ പലിശ നിരക്ക് 5.85 ശതമാനമാണ്.
50,000 രൂപയാണ് കുറഞ്ഞ നിക്ഷേപ തുക. പരമാവധി നിക്ഷേപം 1,99,99,999 രൂപ.
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഗ്രീൻ ഫിക്‌സഡ് ഡിപ്പോസിറ്റുകൾ ഭാഗികമായി പിൻവലിച്ചാൽ നിക്ഷേപങ്ങളുടെ ബാക്കി ഭാഗം സാധാരണ സ്ഥിര നിക്ഷേപമായി മാറും.
എയു ഗ്രീൻ ഫിക്‌സഡ് ഡെപ്പോസിറ്റ്
1 മുതൽ 10 വർഷം വരെയുള്ള നിക്ഷേപ കാലാവധിയിൽ എയു ഗ്രീൻ ഫിക്‌സഡ് ഡെപ്പോസിറ്റ് ലഭ്യമാണ്. വിവിധ കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ പരിശോധിക്കാം.
1. 12 മാസം - 6.75%
2. 12 മാസം 1 ദിവസം മുതൽ 15 മാസം വരെ - 7.75%
3. 15 മാസം 1 ദിവസം മുതൽ 18 മാസം വരെ - 7.50%
4. 18 മാസം - 8.00%
5. 18 മാസം 1 ദിവസം മുതൽ 24 മാസം വരെ - 7.75%
6. 24 മാസം 1 ദിവസം മുതൽ 36 മാസം വരെ - 7.50%
7. 36 മാസം 1 ദിവസം മുതൽ 45 മാസം വരെ - 7.50%
6. 45 മാസം 1 ദിവസം മുതൽ 60 മാസത്തിൽ താഴെ വരെ - 7.25%
7. 60 മാസം മുതൽ 120 മാസം വരെ - 7.25%
എസ്ബിഐ ഗ്രീൻ ഡെപ്പോസിറ്റ്
പരിസ്ഥിതി സൗഹൃദ സംരംഭങ്ങളും പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിനായി ഫണ്ട് സമാഹരിക്കുന്നതിനാണ് എസ്ബിഐ ഈ നിക്ഷേപ പദ്ധതി ആരംഭിച്ചിരിക്കുന്നത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താം. രാജ്യത്തെ താമസക്കാർ, പ്രവാസികൾ എന്നിവർക്കെല്ലാം പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താൻ അർഹതയുണ്ട്. പദ്ധതിക്ക് കീഴിൽ നിക്ഷേപകർക്ക് മൂന്ന് വ്യത്യസ്ത കാലയളവുകളിൽ നിക്ഷേപം നടത്താം. 1111 ദിവസം, 1777 ദിവസം, 2222 ദിവസം എന്നിങ്ങനെയാണ് നിക്ഷേപം നടത്താൻ ആകുക. 1,111 ദിവസത്തെ നിക്ഷേപത്തിന് 6.65 ശതമാനം പലിശ ലഭിക്കും. 1,777 ദിവസത്തെ നിക്ഷേപത്തിനും 6.65 ശതമനം തന്നെയാണ് നിരക്ക്. 2,222 ദിവസത്തെ നിക്ഷേപത്തിന് 6.40 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം മുതൽ 1 ശതമാനം വരെ ഉയർന്ന പലിശ നിരക്കിന് യോഗ്യതയുണ്ട്. വൻകിട നിക്ഷേകരുടെ പലിശ നിരക്കിൽ വ്യത്യാസമുണ്ട്. 6.15 ശതമാനം, 5.90 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.


Click it and Unblock the Notifications