യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പുതിയ താരിഫ് ഭീഷണികളെത്തുടർന്ന് രൂപയുടെ മൂല്യം ഉയർന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബുധനാഴ്ച നടത്തിയ ഏറ്റവും പുതിയ പണനയ അവലോകനത്തിൽ റിപ്പോ നിരക്ക് 5.5% ആയി നിലനിർത്തിയത്. ആർബിഐ റിപ്പോ നിരക്കിൽ ഓരോ മാറ്റം വരുത്തുമ്പോഴും ബാങ്കുകൾ പലപ്പോഴും വായ്പകൾക്കും വിവിധ നിക്ഷേപങ്ങൾക്കുമുള്ള പലിശ നിരക്കുകൾ പരിഷ്കരിക്കാറുണ്ട്. സ്ഥിര നിക്ഷേപങ്ങൾ, സേവിംഗ്സ് അക്കൗണ്ടുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ പലിശ നിരക്കുകളും ഇതിൽ ഉൾപ്പെടുന്നു.
നിരവധി മുൻനിര വായ്പാദാതാക്കൾ നിലവിൽ വിവിധ കാലാവധികളിൽ 6.25% മുതൽ 7.5% വരെ പ്രതിവർഷം എഫ്‌ഡി നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ പരിഷ്കരിച്ച എഫ്‌ഡി നിരക്കുകൾ പല ബാങ്കുകളും മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. ബാങ്കുകൾ നിലവിൽ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പരിശ നിരക്കുകൾ നമുക്ക് നോക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: എസ്‌ബിഐ ഒന്ന് മുതൽ രണ്ട് വർഷം വരെയുള്ള റീട്ടെയിൽ ടേം നിക്ഷേപങ്ങൾക്ക് 6.25% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 3 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഈ നിരക്കുകൾ ബാധകമാണ്. ജൂലൈ 15 മുതൽ പലിശ നിരക്ക് പ്രാബല്യത്തിൽ ഉണ്ട്.
എച്ച്.ഡി.എഫ്.സി: ഒരു വർഷം മുതൽ 15 മാസം വരെ കാലാവധിയുള്ള 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് പ്രതിവർഷം 6.25% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

ബാങ്ക് ഓഫ് മഹാരാഷ്ട്ര: 3 കോടി രൂപ വരെയുള്ള എഫ്‌ഡികൾക്ക് 6.7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ജൂൺ 26 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്: ഓഗസ്റ്റ് 1 ന് പഞ്ചാബ് നാഷണൽ ബാങ്ക് അവരുടെ ഏറ്റവും പുതിയ എഫ്ഡി നിരക്കുകൾ പുറത്തിറക്കി. 3 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.4% റിട്ടേൺ വാഗ്ദാനം ചെയ്യുന്നു.
ആക്സിസ് ബാങ്ക്: ഓഗസ്റ്റ് 6 ന് ആക്സിസ് ബാങ്ക് എഫ്ഡി നിരക്കുകൾ പരിഷ്കരിച്ചു. നിലവിൽ, സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ഒരു വർഷം മുതൽ ഒരു വർഷം 10 ദിവസം വരെയുള്ള 3 കോടി രൂപയിൽ താഴെയുള്ള എഫ്ഡികൾക്ക് പ്രതിവർഷം 6.25% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ബാങ്ക് ഓഫ് ബറോഡ: 1 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.5 ശതമാവം പലിശയാണ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്.
കാനറ ബാങ്ക്: 1 വർഷം മുതൽ 15 മാസം വരെ കാലാവധിയുള്ള എഫ്.ഡിക്ക് 6.25 ശതമാനം പലിശ ബാങ്ക് വാഗ്ധാനം ചെയ്യുന്നു.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്: 1 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം പലിശയാണ് സ്വകാര്യ ബാങ്ക് നൽകുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
