നവംബർ 12നാണ് രാജ്യം ദീപാവലി ആഘോഷിക്കുന്നത്. തിന്മയ്‌ക്കെതിരെ നന്മ നേടിയ വിജയമായാണ് ദീപാവലി. ദീപാവലി ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാദേശിക ഭേദമുണ്ട്. എങ്കിലും പുതുവസ്ത്രങ്ങള്‍ ധരിച്ച് ദീപം തെളിയിക്കുന്നതും സമ്മാനങ്ങള്‍ കൈമാറുന്നതുമെല്ലാം എല്ലായിടത്തും പതിവാണ്. ഉത്തരേന്ത്യയില്‍ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷമാണ് ദീപാവലി. കേരളത്തിലും വലിയ ആഘോഷമാണ് ദീപാവലി ദിവസം നടക്കുന്നത്.
ദീപാവലി ആഘോഷം എന്നത് സാമ്പത്തിക ചിലവുണ്ടാക്കുന്ന കാര്യമാണ്. സമ്മാനങ്ങൾ നൽകാനും യാത്ര പോകാനും ഭക്ഷണത്തിനുമായി വലിയ തുക ചിലവാകും. അത് കൊണ്ടു തന്നെ ചിലവുകൾ ചുരുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് കാർഡ് ഓഫറുകൾ ശ്രദ്ധിക്കാം. കാരണം ഉത്സവ സമയങ്ങളിൽ പല ബാങ്കുകളും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാങ്ങലുകൾക്ക് ക്യാഷ് ബാക്കുകളും പ്രത്യേക കിഴിവുകളും നൽകുന്നുണ്ട്. അത് കൃത്യമായി ഉപയോഗിച്ചാൽ ദീപാവലി ചിലവുകൾ കുറയ്ക്കാം. വ്യത്യസ്ത ബാങ്കുകൾ ക്രെഡിറ്റ് കാർഡിന് നൽകുന്ന ഓഫറുകൾ വിശധമായി അറിയാം

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ദീപാവലി ആഘോഷങ്ങൾ കൂടുതൽ സുന്ദരമാക്കാൻ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് കഴിയും. കാരണം ഇലക്‌ട്രോണിക്‌സ്, ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ആഭരണങ്ങൾ, മൊബൈൽ ഫോണുകൾ, യാത്രകൾ ദീപാവലി ഷോപ്പിംഗിൽ പണം ലാഭിക്കാൻ നിങ്ങൾക്ക് ഈ കിഴിവുകളും ഓഫറുകളും ഉപയോഗിക്കാം. എന്നിരുന്നാലും, ഓഫറുകളുടെ നിബന്ധനകളും വ്യവസ്ഥകളും മനസിലാക്കുകയും മികച്ച പ്രിന്റ് വായിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൂടാതെ, കിഴിവിന് എന്തെങ്കിലും ലഭ്യമാണെന്നതിനാൽ ഒരാളുടെ ബജറ്റ് അമിതമായി ചെലവഴിക്കാതിരിക്കുന്നതാണ് ഉചിതം. ഹാപ്പി ദീപാവലി ഷോപ്പിംഗ്! വിഭാഗങ്ങളിലെല്ലാം ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കുകളുമാണ് എസ്ബിഐ നൽകുന്നത്.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഗ്രേറ്റ് ഈസ്‌റ്റേൺ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഇലക്‌ട്രോണിക്‌സിന് ഉപകരണങ്ങൾ വാങ്ങുമ്പോൾ 5 ശതമാനം കിഴിവ് ലഭിക്കും. അതോടൊപ്പം ഫ്ലിപ്പ്കാർട്ടിൽ 10 ശതമാനം കിഴിവും ലഭിക്കും. സാംസങ്, വിവോ ഫോണുകൾ ഇഎംഐ വഴി വാങ്ങുമ്പോൾ 5000 രൂപ മുതൽ 10,000 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്ലിയർ ട്രിപ്പ്, യാത്ര എന്നീ ട്രാവൽ പോർട്ടുകൾ വഴി യാത്ര നടത്തുമ്പോൾ 12 ശതമാനം കിഴിവുകളും ദീപാവലിയോടനുബന്ധിച്ച് ലഭിക്കും.
2. ഐസിഐസിഐ ബാങ്ക്
നവംബർ 10ന് മുൻപ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം അധിക ക്യാഷ് ബാക്ക് ലഭിക്കും. ഷോപ്പിംഗ് വെബ്‌സൈറ്റ് നൽകുന്ന ഏതെങ്കിലും കിഴിവുകൾക്ക് പുറമേയാണ് ഈ ക്യാഷ്ബാക്ക്. വ്യത്യസ്ത ബ്രാൻഡുകളിൽ മറ്റ് ഓഫറുകളും ഉണ്ട്. ഒരു ലക്ഷം രൂപയുടെ ഏറ്റവും കുറഞ്ഞ പർച്ചേസിന് 5000 രൂപ കിഴിവ് ലഭിക്കും. ഈസ് മൈ ട്രിപ്പ് (EaseMyTrip)ൽ ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകളും ആഭ്യന്തര ഹോട്ടലുകളും ബുക്ക് ചെയ്യുന്നതിന് യഥാക്രമം 12%, 10%, 25% കിഴിവ് ലഭിക്കും.
3. എച്ച്.ഡി.എഫ്.സി ബാങ്ക്
എൽജി ഇലക്ട്രോണിക്സ് വാങ്ങുമ്പോൾ 26,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. റിലയൻസ് റീട്ടെയിലിൽ ഷോപ്പിംഗിനായി എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ടെലിവിഷനുകളിലും വാഷിംഗ് മെഷീനുകളിലും 7,500 രൂപ വരെ ക്യാഷ്ബാക്ക് ആസ്വദിക്കാം. കാൽവിൻ ക്ലീൻ, ടോമി ഹിൽഫിഗർ, ലൈഫ്‌സ്റ്റൈൽ, ആരോ തുടങ്ങിയ ജനപ്രിയ വസ്ത്ര ബ്രാൻഡുകൾ വാങ്ങുമ്പോൾ 10% തൽക്ഷണ കിഴിവ് ലഭിക്കും. സാംസങ്ങിൽ 12,000 രൂപയും കിഴിവുണ്ട്.
4. ആക്‌സിസ് ബാങ്ക്
മെയ്ക്ക് മൈ ട്രിപ്പ്, ഗോബിബോ എന്നിവ വഴി ഫ്ലൈറ്റുകൾക്കും ഹോട്ടലുകൾക്കുമുള്ള ബുക്കിംഗുകൾക്ക് 15 മുതൽ 20 ശതമാനം വരെ കിഴിവ് ലഭിക്കും. സൊമാറ്റോ, സ്വിഗി ഇൻസ്റ്റമാർട്ട് എന്നിവ വഴിയുള്ള ഓർഡറുകൾക്ക് 100 വരെയും 10 ശതമാനം കിഴിവുമുണ്ട്. ജെ ബി എൽ ഉൽപ്പന്നങ്ങൾക്ക് 25% കിഴിവും ടൈറ്റൻ ഓൺലൈൻ സ്റ്റോറിൽ ഷോപ്പിംഗ് ചെയ്യുമ്പോൾ 15% കിഴിവും ലഭിക്കും.
5. കൊട്ടക് മഹീന്ദ്ര ബാങ്ക്
സാംസങ് ഉൽപ്പന്നങ്ങൾക്ക് 22.5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. അതേസമയം ഗോദ്‌റെജ് ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം ക്യാഷ് ബാക്കുണ്ട്. സ്വിഗിയിലും സൊമാറ്റോയിലും കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാർഡ് ഓഫറുകളുണ്ട്. ഡൊമിനോസ്, കെഎഫ്‌സി, മെയിൻലാൻഡ് ചൈന, പിസ്സ ഹട്ട്, കോസ്റ്റ കോഫി എന്നിവയിലും 25 ശതമാനം ഓഫറുകൾ ലഭിക്കും. ക്ലിയർ ട്രിപ്പിൽ 7,500 രൂപവരെ കിഴിവും മെയ്ക്ക് മൈ ട്രിപ്പിൽ 12% തൽക്ഷണ കിഴിവും ലഭിക്കും.
നേരത്തെ പറഞ്ഞത് പോലെ ദീപാവലി ഷോപ്പിംഗിൽ പണം ലാഭിക്കാൻ ഈ കിഴിവുകളും ഓഫറുകളും ഉപയോഗിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
