രാജ്യത്ത് തന്നെ ഏറ്റവും ജനപ്രിയ നിക്ഷേപങ്ങളിൽ ഒന്നാണ് സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റുകൾ. വിപണി സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാത്ത വ്യക്തികളെ സംബന്ധിച്ച് സ്ഥിരമായ വരുമാനം നേടാനുള്ള ആകർഷമായ നിക്ഷേപമാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ. ഉയർന്ന പലിശനിരക്കും, നിക്ഷേപിക്കുന്ന പണത്തിന്‍റെ സുരക്ഷയും തന്നെയാണ് സ്ഥിര നിക്ഷേപത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്ന പ്രധാന ഘടകം. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള വ്യത്യസ്ഥ സ്ഥിര നിക്ഷേപ പദ്ധതികളുണ്ട്.
പണം എത്രത്തോളം നിക്ഷേപിക്കുന്നു എന്നതിനെ ആശ്രയിച്ച് പല ബാങ്കുകളും 3 മുതൽ 7 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്കും 0.5 ശതമാനം അധിക പലിശ നിരക്ക് ലഭിക്കും. അതുകൊണ്ടുതന്നെ ഏതെങ്കിലും നിക്ഷേപം നടത്തുന്നതിന് മുമ്പ്, വിവിധ ബാങ്കുകളുടെ എഫ്ഡി നിരക്കുകൾ താരതമ്യം ചെയ്യേണ്ടത് ആവശ്യമാണ്. 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് പ്രധാനപ്പെട്ട ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഇവയിൽ വിവിധങ്ങളായ ആനുകൂല്യങ്ങളും നേട്ടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ (എഫ്ഡി) നിക്ഷേപിക്കുന്ന സാധാരണ ഉപഭോക്താക്കൾക്ക് 3 ശതമാനം മുതൽ 6.10 ശതമാനം വരെ പലിശനിരക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് അധികമായി 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) ലഭിക്കും. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപ പദ്ധതിക്ക് 6.80 ശതമാനം പലിശ ലഭിക്കും. കൂടാതെ, രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപ പദ്ധതിക്ക് 7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഐസിഐസിഐ ബാങ്ക്
3 ശതമാനം മുതൽ 7 ശതമാനം വരെയാണ് 2 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് നൽകുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 0.5 ശതമാനം അധിക പലിശ ലഭിക്കും. അതായത് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള വിവിധ സ്ഥിരനിക്ഷേപ പദ്ധതികളിൽ മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.65 ശതമാനം വരെ പലിശ നേടാം. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക്, സാധാരണ ഉപഭോക്താക്കൾക്ക് 6.70 ശതമാനം പലിശ നിരക്കാണ് ഐസിഐസിഐ ബാങ്ക് നൽകുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക്
2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതൽ 7.50 ശതമാനം പലിശ നിരക്കുകൾ പഞ്ചാബ് നാഷണൽ ബാങ്ക് നൽകുന്നു. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക്, സാധാരണ നിക്ഷേപകർക്ക് 6.75 ശതമാനമാണ് പലിശ നിരക്ക്, അതേസമയം മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തെ പ്ലാനിൽ 7.25 ശതമാനം ഉയർന്ന നിരക്ക് ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
ഒരു വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ നിരക്ക് എച്ച്ഡിഎഫ്സി ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 1 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് 6.60 ശതമാനമാണ് പലിശ നിരക്ക് ലഭിക്കുക. അതേസമയം മുതിർന്ന പൗരന്മാരാണെങ്കിൽ 7.10 ശതമാനം പലിശ ലഭിക്കും. മെച്യൂരിറ്റി കാലയളവിനെ ആശ്രയിച്ച് എച്ച്‌ഡിഎഫ്‌സി ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 3 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications