ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് എസ്ബിഐ. ഇന്ന് ജൂലൈ 15 മുതലാണ് എഫ്ഡി പലിശ നിരക്കിൽ മാറ്റം വരുത്തിയിരിക്കുന്നത്. നിങ്ങൾ എസ്ബിഐ എഫ്ഡിയിൽ നിക്ഷേപിക്കാൻ പ്ലാനിടുന്നുണ്ടെങ്കിൽ ഈ മാറ്റങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. 46 ദിവസം മുതൽ 1 വർഷത്തിൽ താഴെ കാലയളവുള്ള എഫ്‌ഡി പലിശ നിരക്കുകളിലാണ് ഈ പരിഷ്കാരം. നിങ്ങളുടെ എഫ്ഡി ഏതാണ്?
എസ്ബിഐ എഫ്ഡിയിലെ പുതിയ മാറ്റങ്ങൾ (സാധാരണ നിക്ഷേപകരുടെ പലിശ നിരക്ക്)
മൂന്ന് ഹ്രസ്വകാല എഫ്‌ഡി നിക്ഷേപങ്ങൾക്ക് എസ്‌ബിഐ 15 ബേസിസ് പോയിന്റുകൾ കുറച്ചു. 46 ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള എഫ്ഡിയിൽ സാധാരണ പൗരന്മാർക്കുള്ള പലിശ നിരക്ക് 5.05 ശതമാനത്തിൽ നിന്ന് 4.90 ശതമാനമായി കുറച്ചു. 180 ദിവസം മുതൽ 210 ദിവസം വരെ കാലാവധിയുള്ള എഫ്‌ഡിയിൽ പലിശ നിരക്ക് 5.80% ൽ നിന്ന് 5.65% ആയി കുറച്ചു. 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ കാലാവധിയുള്ള എഫ്ഡിയിൽ സാധാരണ പൗരന്മാരുടെ പലിശ നിരക്ക് 6.05% ൽ നിന്ന് 5.90 ശതമാനമായി കുറച്ചു.

മുതിർന്ന പൗരന്മാരുടെ പലിശ നിരക്ക്
46 ദിവസം മുതൽ 179 ദിവസം വരെയുള്ള എഫ്‌ഡി കാലാവധിയിൽ മുതിർന്ന പൗരന്മാരുടെ പലിശ നിരക്ക് 5.55% ൽ നിന്ന് 5.40% ആയി ബാങ്ക് കുറച്ചു. 180 ദിവസം മുതൽ 210 ദിവസം വരെയുള്ള എഫ്‌ഡി പലിശ നിരക്ക് 6.30% ൽ നിന്ന് 6.15% ആയി കുറച്ചു. 211 ദിവസം മുതൽ 1 വർഷത്തിൽ താഴെയുള്ള കാലാവധിക്കുള്ള എഫ്ഡി 6.55 ശതമാനത്തിൽ നിന്ന് 6.40 ശതമാനമായി ബാങ്ക് കുറച്ചു.
പുതുക്കിയ പലിശ നിരക്ക്
എസ്ബിഐ വാഗ്ദാനം ചെയ്യുന്ന ഹ്രസ്വകാല എഫ്ഡികളുടെ പലിശ നിരക്ക് സാധാരണ പൗരന്മാർക്ക് 3.05% മുതൽ 6.45% വരെയായി പരിഷ്കരിച്ചു. ഇത് മുതിർന്ന പൗരന്മാർക്ക് 3.55% മുതൽ 7.05% വരെയുമായി പരിഷ്കരിച്ചിട്ടുണ്ട്.
എസ്‌ബിഐ പേട്രൺസ് സ്കീം
80 വയസ്സിനു മുകളിലുള്ള സൂപ്പർ സീനിയർ പൗരൻമാരുടെ നിക്ഷേപ പദ്ധതിയായ എസ്‌ബിഐ പേട്രൺസ് സ്കീം, മുതിർന്ന പൗരന്മാർക്ക് ബാധകമായ പലിശ നിരക്കിനേക്കാൾ 10 ബേസിസ് പോയിന്റ് അധിക ആനുകൂല്യം നൽകുന്നു.
എസ്ബിഐ അമൃത് വൃഷ്ടി സ്കീം
എസ്‌ബിഐ നൽകുന്ന പ്രത്യേക എഫ്ഡി സ്കീമാണ് അമൃത് വൃഷ്‌ടി. ഇത് 444 ദിവസത്തെ എഫ്‌ഡിയാണ്. ജൂൺ 15, ഇന്ന് മുതൽ അമൃത് വൃഷ്‌ടിയുടെ പലിശ നിരക്ക് 6.60 ശതമാനമാക്കിയിരിക്കുന്നു. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക് 7.10 ശതമാനമായിരിക്കും. കൂടാതെ സൂപ്പർ സീനിയർ പൗരൻമാർക്ക് 444 ദിവസത്തെ എഫ്ഡിക്ക് 7.20% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു സബർബൻ റെയിൽ: സ്വപ്ന പദ്ധതി വീണ്ടും പ്രതിസന്ധിയിൽ



Click it and Unblock the Notifications