പണം നിക്ഷേപിക്കാനുള്ള ഒരു ലളിതമായ മാർഗമാണ് സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡെപ്പോസിറ്റ്. നിങ്ങൾ ഒരു വലിയ തുക നിക്ഷേപിക്കുന്നു, അത് കാലക്രമേണ ഒരു നിശ്ചിത പലിശ നിരക്കിനൊപ്പം വളരുന്നു. ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിൽ പോലും പലിശ നിരക്ക് മാറില്ല. അതായത് സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്കുകൾ ഓഹരി വിപണിയുമായി ബന്ധമില്ലാത്ത നിക്ഷേപമായതിനാൽ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ഇവയെ ബാധിക്കില്ല. രാജ്യത്തെ എല്ലാ ബാങ്കുകളും ഉറപ്പായ പലിശയിൽ സ്ഥിര നിക്ഷേപം വാഗ്ധാനം ചെയ്യുന്നുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ധാനം ചെയ്യുന്ന അമൃത് വൃഷ്ടി, ബാങ്ക് ഓഫ് ബറോഡയുടെ ബോബ് സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് എന്നീ സ്ഥിര നിക്ഷേപങ്ങളുടെ കാലാവധിയും പലിശ നിരക്കും നമുക്ക് പരിശോധിക്കാം. ഒപ്പം 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ എത്ര രൂപ ലഭിക്കുമെന്നും കണക്ക് കൂട്ടാം.
എസ്ബിഐ അമൃത് വൃഷ്ടി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അമൃത് വൃഷ്ടി പദ്ധതി 444 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതിയാണ്. ഇത് കുറഞ്ഞ കാലയളവിലേക്ക് ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് 1000 രൂപയും പരമാവധി 3 കോടി രൂപയും നിക്ഷേപിച്ച് പദ്ധതിയുടെ ഭാഗമാകാം. സാധാരണ പൗരന്മാർക്ക് പ്രതിവർഷം 6.60 ശതമാനമാണ് പലിശ നിരക്ക്. അതേസമയം മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിന് വാർഷികമായി 7.10 ശതമാവം പലിശ നേടാം.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡയുടെ 444 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതിയാണ് ബോബ് സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം. ഇത് റീട്ടെയിൽ നിക്ഷേപകർക്ക് മത്സരാധിഷ്ഠിത വരുമാനം നൽകുന്നു. 3 കോടി രൂപയിൽ താഴെയുള്ള തുക നിക്ഷേപിക്കാം. സാധാരണ പൗരന്മാർക്ക് പ്രതിവർഷം 6.60 ശതമാനമാണ് പലിശ നിരക്ക്. എന്നാൽ മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 7.10 ശതമാനം പലിശ നേടാം.

5 ലക്ഷം രൂപയുടെ നിക്ഷേപം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ രണ്ട് ബാങ്കുകളിലെയും 444 ദിവസത്തെ എഫ്ഡിയുടെ പലിശ നിരക്ക് ഒന്നുതന്നെയാണ്. അതിനാൽ, സാധാരണ പൗരന്മാർക്ക് 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിൽ കണക്കാക്കിയ മെച്യൂരിറ്റി തുക 5,41,443 രൂപയായിരിക്കും. അതായത് പലിശയായി 41,443 രൂപ നേടാം. അതേസമയം മുതിർന്ന പൗരന്മാർക്ക് 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിൽ കണക്കാക്കിയ മെച്യൂരിറ്റി തുക 5,44,690 രൂപയായിരിക്കും. പലിശയായി നേടാൻ സാധിക്കുക 44,690 രൂപയായിരിക്കും.
മറ്റ് ബാങ്കുകളുടെ പലിശ
ഐഡിബിഐ ബാങ്ക്: ഐഡിബിഐ ബാങ്ക് 444 ദിവസത്തെ സ്‌പെഷ്യൽ എഫ്‌ഡിയിൽ സാധാരണ പൗരന്മാർക്കും/എൻആർഇ/എൻആർഒകൾക്കും 6.70% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.20% ഉയർന്ന നിരക്ക് ലഭിക്കുന്നു.
ഇന്ത്യൻ ബാങ്ക്: ഇന്ത്യൻ ബാങ്ക് 444 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ (ഇൻഡ് സെക്യൂർ) സാധാരണ പൗരന്മാർക്ക് 6.70% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇതേ സ്കീമിൽ മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 7.20% ആണ്. അതേസമയം സൂപ്പർ സീനിയർ പൗരന്മാർക്ക് 7.45% നിരക്കാണ് ലഭിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
