2025ൽ തുടർച്ചയായ രണ്ട് തവണയാണ് ആർബിഐ റിപ്പോ നിരക്ക് കുറച്ചത്. രണ്ട് തവണയുമായി 50 ബേസിസ് പോയിൻ്റ് കുറച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെല്ലാം അവരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറച്ചു. ഇനി നിക്ഷേപിക്കാൻ പ്ലാനിടുന്നവർ ഈ പരിഷ്കരിച്ച നിരക്കുകൾ അറിഞ്ഞിരിക്കണം. എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി എന്നീ ബാങ്കുകളുടെ പലിശ നിരക്കിലും മാറ്റം വന്നിട്ടുണ്ട്. ഈ ബാങ്കുകളുടെ ഏറ്റവും പുതിയ പലിശ നിരക്കുകൾ പരിശോധിക്കാം...
ഈ പുതുക്കിയ പലിശ നിരക്കുകൾ അനുസരിച്ച് മൂന്ന് ബാങ്കുകളുടേയും 1 വർഷവും 3 വർഷവും കാലാവധിയുള്ള എഫ്.ഡിയിൽ 3 ലക്ഷം, 5 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകന് എത്ര രൂപ വരുമാനം ലഭിക്കുമെന്ന് നോക്കാം;
1. എസ്‌ബിഐ എഫ്ഡിയുടെ പുതുക്കിയ നിരക്കുകൾ
- 1 വർഷത്തെ എഫ്.ഡി
സാധാരണ നിക്ഷേപകർക്ക്: 6.70 ശതമാനം
മുതിർന്ന പൗരന്മാർക്ക്: 7.20 ശതമാനം
- 3 വർഷത്തെ എഫ്.ഡി
സാധാരണ നിക്ഷേപകർക്ക്: 6.75 ശതമാനം
മുതിർന്ന പൗരന്മാർക്ക്: 7.25 ശതമാനം
2. ഐസിഐസിഐ ബാങ്ക് പുതുക്കിയ എഫ്ഡി പലിശ നിരക്കുകൾ
- 1 വർഷത്തെ എഫ്.ഡി
സാധാരണ നിക്ഷേപകർക്ക്: 6.70 ശതമാനം
മുതിർന്ന പൗരന്മാർക്ക്: 7.20 ശതമാനം
- 3 വർഷത്തെ എഫ്.ഡി
സാധാരണ നിക്ഷേപകർക്ക്: 6.90 ശതമാനം
മുതിർന്ന പൗരന്മാർക്ക്: 7.40 ശതമാനം

3. എച്ച്ഡിഎഫ്സി ബാങ്ക് പുതുക്കിയ എഫ്.ഡി പലിശ നിരക്കുകൾ
- 1 വർഷത്തെ എഫ്.ഡി
സാധാരണ നിക്ഷേപകർക്ക്: 6.60 ശതമാനം
മുതിർന്ന പൗരന്മാർക്ക്: 7.10 ശതമാനം
- 3 വർഷത്തെ എഫ്.ഡി
സാധാരണ നിക്ഷേപകർക്ക്: 6.75 ശതമാനം
മുതിർന്ന പൗരന്മാർക്ക്: 7.25 ശതമാനം
എസ്ബിഐ എഫ്.ഡിയിൽ 3 ലക്ഷവും 5 ലക്ഷവും നിക്ഷേപിച്ചാൽ നേട്ടം എത്ര?
1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിയിൽ നിങ്ങൾ 3 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 3,20,610.68 രൂപയാണ്. അതായത് പലിശ മാത്രം 20,610 രൂപ നേടാം. ഇതേ കാലയളവിൽ നിങ്ങൾ 5 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന മെച്യൂരിറ്റി തുക 5,34,351.13 രൂപയായിരിക്കും.
ഒരു പക്ഷേ നിങ്ങൾ 3 വർഷത്തേക്ക് 3 ലക്ഷത്തിൻ്റെ നിക്ഷേപം നടത്തിയാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 3,68,344.03 രൂപയാണ്. അതായത് ഇവിടെ പലിശയിനത്തിൽ ലഭിക്കുന്നത് 68,344 രൂപയാണ്. എന്നാൽ ഇതേ കാലാവധിയിൽ നിങ്ങൾ 5 ലക്ഷം നിക്ഷേപിച്ചാൽ 6,13,906.72 രൂപ മെച്യൂരിറ്റി തുകയായി ലഭിക്കുന്നു.
ഐസിഐസിഐ ബാങ്ക് എഫ്.ഡിയിൽ 3 ലക്ഷവും 5 ലക്ഷവും നിക്ഷേപിച്ചാൽ നേട്ടം എത്ര?
ഈ എഫ്.ഡിയിൽ നിങ്ങൾ ഒരു വർഷത്തേക്ക് 3 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന മൊത്തം നേട്ടം 3,20,610.68 രൂപയാണ്. ഇവിടെ 20,610 രൂപ പലിശ ലഭിക്കുന്നു. എന്നാൽ ഇതേ കാലാവധിയിൽ 5 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം നേട്ടം 5,34,351.13 രൂപയാണ്.
മൂന്ന് വർഷത്തെ എഫ്.ഡിയിൽ നിങ്ങൾ 3 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി അവസാനിക്കുമ്പോൾ നിങ്ങൾക്ക് മൊത്തം 3,68,344.03 രൂപ ലഭിക്കും. എന്നാൽ മൂന്ന് വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം നേട്ടം 6,13,906.72 രൂപയായിരിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് എഫ്.ഡിയിൽ 3 ലക്ഷവും 5 ലക്ഷവും നിക്ഷേപിച്ചാൽ നേട്ടം എത്ര?
ഒരു വർഷത്തേക്ക് ഈ എഫ്.ഡിയിൽ നിങ്ങൾ 3 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന മൊത്തം നേട്ടം 3,20,295.46 രൂപയാണ്. ഇതേ കാലാവധിയിൽ 5 ലക്ഷം നിക്ഷേപിച്ചാൽ നിങ്ങൾക്ക് മൊത്തം 5,33,825.77 രൂപ ഉറപ്പാക്കാം.
എന്നാൽ മൂന്ന് വർഷത്തെ കാലാവധിയിൽ നിങ്ങൾ 3 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന മെച്യൂരിറ്റി തുക 3,66,717.89 രൂപയാണ്. ഇതേ കാലാവധിയിൽ നിങ്ങൾ 5 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന മൊത്തം നേട്ടം 6,11,196.48 രൂപയാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
