സ്ഥിര നിക്ഷേപങ്ങൾ സുരക്ഷിത സമ്പാദ്യ പദ്ധതിയാണ്. അതിനാൽ തന്നെ സാധാരണ പൗരൻമാരെ പോലെ തന്നെ മുതിർന്ന പൗരൻമാരും സ്ഥിര നിക്ഷേപം അഥവാ എഫ്ഡിയിൽ നിക്ഷേപിക്കാൻ ഇഷ്ടപ്പെടുന്നു. രാജ്യത്തെ എല്ലാ പ്രമുഖ ബാങ്കുകളും എഫ്ഡി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ അതിൽ ഏത് സ്കീമാണ് മികച്ച വരുമാനം നൽകുന്നത്?
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെയും ഇന്ത്യൻ ബാങ്കിന്റെയും 444 ദിവസത്തെ പ്രത്യേക എഫ്ഡിയിൽ നിക്ഷേപം ആരംഭിച്ചാൽ നിങ്ങൾക്ക് എത്ര രൂപ നേട്ടം ഉറപ്പാക്കാം?. ഈ രണ്ട് എഫ്ഡിയിലും 2 ലക്ഷം, 3 ലക്ഷം, 4 ലക്ഷം, 5 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്കും, മുതിർന്ന പൗരൻമാർക്ക് എത്ര രൂപ വരുമാനം ഉറപ്പാക്കാമെന്ന് പരിശോധിക്കാം;
എസ്ബിഐ എഫ്ഡി
എസ്ബിഐ വാഗ്ദാനം ചെയ്യുന്ന പ്രത്യേക എഫ്ഡിയാണ് അമൃത വൃഷ്ടി. ഇത് 444 ദിവസത്തെ കാലാവധിയിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നു. ഈ സ്കീമിൽ സാധാരണ നിക്ഷേപകർക്ക് 6.60 ശതമാനം പലിശ നിരക്കും, മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമിൽ നിക്ഷേപകർ 2 ലക്ഷം മുതൽ 5 ലക്ഷം വരെ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന വരുമാനം അറിയാം.

- 2 ലക്ഷം നിക്ഷേപിച്ചാൽ 444 ദിവസത്തെ കാലാവധി പൂർത്തിയാവുമ്പോൾ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന മൊത്തം നേട്ടം 2,17,876 രൂപയാണ്. ഇതേ നിക്ഷേപത്തിൽ നിന്നും സാധാരണ പൗരൻമാർക്ക് ലഭിക്കുന്നത് 2,16,577 രൂപയാണ്.
- 444 ദിവസത്തേക്ക് എസ്ബിഐ എഫ്ഡിയിൽ 3 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന മൊത്തം നേട്ടം 3,26,814 രൂപയും, സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നത് 3,24,866 രൂപയുമാണ്.
- ഈ സ്കീമിൽ മുതിർന്ന പൗരൻമാർ 4 ലക്ഷം രൂപ നിക്ഷേപിച്ചാൽ അത് കാലാവധി പൂർത്തിയാവുമ്പോൾ 4,35,752 രൂപയായി വളരും. സാധാരണ നിക്ഷേപകരുടെ നിക്ഷേപം 4,33,154 രൂപയായി വളരുന്നു.
- 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 444 ദിവസത്തെ കാലാവധി പൂർത്തിയാവുമ്പോൾ സാധാരണ പൗരൻമാർക്ക് ലഭിക്കുന്ന മൊത്തം നേട്ടം 5,41,443 രൂപയാണ്. എന്നാൽ ഇതേ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന നേട്ടം 5,44,690 രൂപയാണ്.
ഇന്ത്യൻ ബാങ്ക് എഫ്ഡി സ്കീം
ഈ പൊതുമേഖലാ ബാങ്കിന്റെ 444 ദിവസത്തെ പ്രത്യേക എഫ്ഡി സ്കീമിൽ മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം പലിശ നിരക്കും സാധാരണ നിക്ഷേപകർക്ക് 6.70 ശതമാനം പലിശ നിരക്കും ഉറപ്പാക്കാം. ഇവിടെ 2 ലക്ഷം മുതൽ 5 ലക്ഷം വരെ നിക്ഷേപിച്ചാൽ നിക്ഷേപകർക്ക് ലഭിക്കുന്ന നേട്ടം അറിയാം.
- 2 ലക്ഷം നിക്ഷേപിച്ചാൽ 444 ദിവസത്തെ കാലാവധി പൂർത്തിയാവുമ്പോൾ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന മൊത്തം നേട്ടം 2,18,137 രൂപയാണ്. ഇതേ നിക്ഷേപത്തിൽ നിന്നും സാധാരണ പൗരൻമാർക്ക് ലഭിക്കുന്നത് 2,16,837 രൂപയാണ്.
- 444 ദിവസത്തേക്ക് എസ്ബിഐ എഫ്ഡിയിൽ 3 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന മൊത്തം നേട്ടം 3,27,205 രൂപയും, സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നത് 3,25,255 രൂപയുമാണ്.
- ഈ സ്കീമിൽ മുതിർന്ന പൗരൻമാർ 4 ലക്ഷം രൂപ നിക്ഷേപിച്ചാൽ അത് കാലാവധി പൂർത്തിയാവുമ്പോൾ 4,36,273 രൂപയായി വളരും. സാധാരണ നിക്ഷേപകരുടെ നിക്ഷേപം 4,33,673 രൂപയായി വളരുന്നു.
- 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 444 ദിവസത്തെ കാലാവധി പൂർത്തിയാവുമ്പോൾ സാധാരണ പൗരൻമാർക്ക് ലഭിക്കുന്ന മൊത്തം നേട്ടം 5,42,091 രൂപയാണ്. എന്നാൽ ഇതേ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന നേട്ടം 5,45,342 രൂപയാണ്.
ഈ രണ്ട് സ്കീമുകളിൽ ഇന്ത്യൻ ബാങ്കിൻ്റെ 444 ദിവസത്തെ പ്രത്യേക എഫ്ഡി, എസ്ബിഐയേക്കാൾ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications