സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകൾ പൊതുജനങ്ങൾക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക സ്ഥിര നിക്ഷേപ (എഫ്ഡി) പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ കാലാവധിയുള്ള ഇത്തരം സ്ഥിര നിക്ഷേപങ്ങൾ മികച്ച പലിശ നിരക്ക് വാഗ്ധാനം ചെയ്യുന്നു. അതുമാത്രമല്ല നിക്ഷേപ സമയത്ത് നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്ക് കാലാവധി പൂർത്തിയാകുന്നതുവരെ അതേപടി തുടരുകയും ചെയ്യും. അതായത് വിപണിയിലെ ഏറ്റക്കുറച്ചിലുകൾ നിങ്ങളുടെ വരുമാനത്തെ ബാധിക്കില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ ബാങ്കിന്റേയും 444 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും 2 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ള തുകകൾ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ എത്ര സമ്പാദ്യം ലഭിക്കുമെന്നും നമുക്ക് വിശദമായി നോക്കാം.
അമൃത് വൃഷ്ടി
സാധാരണ ഉപഭോക്താക്കള്‍ക്ക് 6.60 ശതമാനവും, മുതിര്‍ന്ന പൗരന്മാര്ക്ക് 7.10 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്ന ഒരു സൂപ്പര്‍ നിക്ഷേപ പദ്ധതിയാണിത്. 444 ദിവസമാണ് പദ്ധതിയുടെ നിക്ഷേപ കാലയളവ്. മുതിർന്ന പൗരൻ രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ അവർക്ക് 2,17,876 രൂപ ലഭിക്കും. മറ്റുള്ളവർക്ക് 2,16,577 രൂപയും നേടാം. ഇനി നിക്ഷേപിക്കുന്ന തുക 3 ലക്ഷമാണെങ്കിൽ മുതിർന്ന പൗരന്മാർക്ക് 3,26,814 രൂപയും മറ്റുള്ളവർക്ക് 3,24,866 രൂപയും നേടാൻ സാധിക്കും.
4 ലക്ഷം രൂപയുടെ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 4,35,752 രൂപയും മറ്റുള്ളവർക്ക് 4,33,154 രൂപയും ലഭിക്കും. 5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 5,44,690 രൂപയും മറ്റുള്ളവർക്ക് 444 ദിവസാവസാനം 5,41,443 രൂപയും ലഭിക്കും.

ഇന്ത്യൻ ബാങ്ക് 444-ദിവസത്തെ നിക്ഷേപം
ഇന്ത്യൻ ബാങ്കിന്റെ 444 ദിവസത്തെ പ്രത്യേക എഫ്ഡിയിൽ അൽപ്പം ഉയർന്ന നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു, മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനവും മറ്റുള്ളവർക്ക് 6.70 ശതമാനവും പലിശ നേടാൻ കഴിയും. 2 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ മുതിർന്ന പൗരന് കാലാവധി പൂർത്തിയാകുമ്പോൾ 2,18,137 രൂപയും മറ്റുള്ളവർക്ക് 2,16,837 രൂപയും ലഭിക്കും. 3 ലക്ഷം രൂപയുടെ നിക്ഷേപത്തിന്, മുതിർന്ന പൗരന്മാർക്ക് 3,27,205 രൂപയും മറ്റുള്ളവർക്ക് 3,25,255 രൂപയും ലഭിക്കും.
4 ലക്ഷം രൂപ നിക്ഷേപിച്ചാൽ, മുതിർന്ന പൗരന്മാർക്ക് 4,36,273 രൂപയും മറ്റുള്ളവർക്ക് 4,33,673 രൂപയും നേടാം. 5 ലക്ഷം രൂപയ്ക്ക്, മുതിർന്ന പൗരന്മാർക്ക് 5,45,342 രൂപയും, സാധാരണ പൗരന്മാർക്ക് 5,42,091 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കും.
ഏത് നിക്ഷേപം തിരഞ്ഞെടുക്കണം..?
പലിശ നിരക്ക് താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ബാങ്ക് സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും എസ്ബിഐയേക്കാൾ അൽപ്പം മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് കാണാം. എന്നാൽ സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകൾ തേടുന്നവർക്ക്, രണ്ട് സ്കീമുകളും വിശ്വസനീയമാണ്. എന്നിരുന്നാലും, 444 ദിവസത്തെ എഫ്ഡിയിൽ പരമാവധി വരുമാനം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ത്യൻ ബാങ്ക് എസ്ബിഐയേക്കാൾ മുന്നിലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?



Click it and Unblock the Notifications