സ്ഥിരമായ വരുമാനം നൽകുന്ന ഒരു സുരക്ഷിത നിക്ഷേപമാണ് സ്ഥിര നിക്ഷേപം (എഫ്ഡി). എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കിടയിൽ എഫ്ഡികൾ ജനപ്രിയമാണ്. 7 ദിവസം മുതൽ 10 വർഷം വരെ ഹ്രസ്വകാലത്തേക്കോ ദീർഘകാലത്തേക്കോ പണം നിക്ഷേപിക്കാം. എത്ര തുക നിക്ഷേപിക്കുന്നു, എത്ര കാലത്തേക്ക് എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങൾക്ക് ലഭിക്കുന്ന പലിശ. എപ്പോൾ പലിശ ലഭിക്കണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അതായത്, എല്ലാ മാസവും, ഓരോ 3 മാസത്തിലും, ഓരോ 6 മാസത്തിലും, എല്ലാ വർഷവും, അല്ലെങ്കിൽ നിക്ഷേപം അവസാനിക്കുമ്പോൾ എല്ലാം ഒറ്റയടിക്ക് എന്നിങ്ങനെ പല ഓപ്ഷനുകളുണ്ട്.
ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കിൽ നിക്ഷേപകർക്ക് എഫ്ഡികൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ എസ്ബിഐയും ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണൽ ബാങ്കും മുന്നിൽതന്നെയുണ്ട്. 8 ലക്ഷം രൂപയുടെ എഫ്ഡിയിൽ സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും കൂടുതൽ നേട്ടം ലഭിക്കുന്നത് എസ്ബിഐയിൽനിന്നാണോ ബാങ്ക് ഓഫ് ബറോഡയിൽനിന്നാണോ അതോ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നാണോയെന്ന് നോക്കാം.
എസ്‌ബിഐ 3 വർഷത്തെ എഫ്‌ഡി പലിശ നിരക്ക്
സാധാരണ പൗരന്മാർക്ക് മൂന്നു വർഷത്തെ എഫ്ഡികൾക്ക് എസ്ബിഐ 6.75 ശതമാനം പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനമാണ് പലിശ നിരക്ക്. എസ്ബിഐയിൽ 8 ലക്ഷം രൂപ 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ, സാധാരണ പൗരന്മാർക്ക് കാലാവധി പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി തുകയായി 9,77,914 രൂപ ലഭിക്കും. പലിശയായി കിട്ടുക 1,77,914 രൂപയായിരിക്കും. മുതിർന്ന പൗരന്മാർക്ക് മെച്യൂരിറ്റി തുകയായി 9,92,438 രൂപയായിരിക്കും ലഭിക്കുക. പലിശ ഇനത്തിൽ കിട്ടുക 1,92,438 രൂപയായിരിക്കും.

പഞ്ചാബ് നാഷണൽ ബാങ്ക് 3 വർഷത്തെ എഫ്‌ഡി പലിശ നിരക്ക്
പഞ്ചാബ് നാഷണൽ ബാങ്ക് നിലവിൽ 3 വർഷത്തെ എഫ്‌ഡിയിൽ സാധാരണ പൗരന്മാർക്ക് 7 ശതമാനം പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 3 വർഷത്തെ എഫ്‌ഡിയിൽ 7.50 ശതമാനം പലിശ നിരക്ക് നൽകുന്നു. പിഎൻബിയിൽ 3 വർഷത്തേക്ക് 8 ലക്ഷം സ്ഥിര നിക്ഷേപം നടത്തിയാൽ, സാധാരണ പൗരന്മാർക്ക് ലഭിക്കുന്ന മെച്യൂരിറ്റി തുക 9,85,151 രൂപയും പലിശ ഇനത്തിലെ റിട്ടേൺ 1,85,151 രൂപയും ആയിരിക്കും. മുതിർന്ന പൗരന്മാർക്ക് മെച്യൂരിറ്റി തുകയായി 9,99,773 രൂപയും ലഭിക്കുന്ന റിട്ടേൺ 1,99,773 രൂപയും ആയിരിക്കും.
ബാങ്ക് ഓഫ് ബറോഡ 3 വർഷത്തെ എഫ്‌ഡി പലിശ നിരക്ക്
സാധാരണ പൗരന്മാർക്ക് 7.15 ശതമാനമാണ് നൽകുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനമാണ് പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡയിൽ 3 വർഷത്തേക്ക് 8 ലക്ഷം നിക്ഷേപിച്ചാൽ, സാധാരണ പൗരന്മാർക്ക് മെച്യൂരിറ്റി തുകയായ 9,89,517 രൂപയും പലിശ ഇനത്തിൽ റിട്ടേണായി 1,89,517 രൂപയും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് മെച്യൂരിറ്റി തുക 10,04,198 രൂപയും റിട്ടേൺ 2,04,198 രൂപയും ആയിരിക്കും.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

വാട്സാപ്പിൽ 'ബോസ്' വരുന്നുണ്ടോ? പണം തട്ടുന്ന പുതിയ തട്ടിപ്പിനെതിരെ സെബിയുടെ മുന്നറിയിപ്പ്

യുടിഐ എഎംസി Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ എന്തൊക്കെ?

കെഎസ്ആർ ബെംഗളൂരു യാർഡ് നവീകരണം: ട്രെയിൻ യാത്രക്കാർ ഇന്ന് ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ



Click it and Unblock the Notifications