മുതിർന്ന പൗരൻമാരുടെ സാമ്പത്തിക സുരക്ഷ ഏറെ പ്രധാനമാണ്. അതിനു വേണ്ടി നേരത്തെ തന്നെ പ്ലാൻ ചെയ്യണം. നിലവിൽ മുതിർന്ന പൗരൻമാർക്കായി നിരവധി സ്കീമുകൾ ഉണ്ട്. അവയെല്ലാം ഉയർന്ന പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. അത്തരത്തിൽ കുറഞ്ഞ കാലം കൊണ്ട് വലിയ നേട്ടം ലഭിക്കുന്ന പോസ്റ്റ് ഓഫീസ് സ്കീമാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS). ഇതിലൂടെ ഉറപ്പുള്ള റിട്ടേൺ ലഭിക്കും.
5 വർഷത്തെ കാലാവധിയുള്ള ഈ സ്കീം 60 വയസ്സും അതിനു മുകളിലുമുള്ള മുതിർന്ന പൗരൻമാർക്ക് വേണ്ടിയാണ്. റിട്ടയർമെന്റ് സമയത്ത് നിങ്ങൾക്ക് വലിയൊരു തുക ലഭിച്ചേക്കാം. ആ തുക സീനിയർ സിറ്റിസൺ സ്കീമിൽ നിക്ഷേപിച്ചാൽ അത് വളരും. 5 വർഷം കൊണ്ട് നിക്ഷേപിക്കുന്നതിനും അധികം സമ്പാദിക്കാനും സാധിക്കും.
പ്രായമാവുമ്പോൾ നിരവധി സാമ്പത്തിക ചിലവുകൾ വന്നേക്കാം. ചികിത്സാ ചിലവുകൾക്ക് പുറമേ റിട്ടയർമെന്റ് കാലം ജീവിതം ആസ്വദിക്കാനുള്ള സമയവുമാണ്. 60 വയസ്സ് വരെയുള്ള നിങ്ങളുടെ നിക്ഷേപം 5 വർഷം കൊണ്ട് ഉയരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ സ്കീം മികച്ച ഓപ്ഷനാണ്. മറ്റും നിക്ഷേപങ്ങളെ അപേക്ഷിച്ച് അപകട രഹിതമായ സ്കീമാണിത്.
പലിശ നിരക്കും നിക്ഷേപവും
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ നിലവിലെ പലിശ നിരക്ക് 8.2 ശതമാനമാണ്. ഇതിലൂടെ മുതിർന്ന പൗരൻമാർക്ക് ഒരു സ്ഥിര വരുമാനവും ലഭിക്കുന്നു. നിക്ഷേപത്തിനൊപ്പം വരുമാനവും നിങ്ങൾക്ക് ഉറപ്പാക്കാം. നിങ്ങൾക്ക് ലഭിക്കുന്ന പലിശ പ്രതിമാസ, ത്രൈമാസ, വാർഷിക വരുമാനമായി കണക്കാക്കാം.
5 വർഷത്തേക്കാണ് ഈ സ്കീമിൽ നിക്ഷേപിക്കാനുള്ള കാലാവധി. എന്നാൽ നിങ്ങൾക്ക് 3 വർഷത്തേയ്ക്ക് കൂടെ ഈ കാലാവധി നീട്ടാൻ സാധിക്കും. പരമാവധി 30 ലക്ഷം വരെ നിങ്ങൾക്ക് നിക്ഷേപിക്കാം. സെക്ഷൻ 80 സി പ്രകാരം ഈ സ്കീമിന് നികുതി ഒഴിവാക്കിയിരിക്കുന്നു. എന്നിരുന്നാലും, പലിശ വരുമാനമായി കണക്കാക്കുന്നതിനാൽ നികുതി വന്നേക്കാം. അതായത് വാർഷിക റിട്ടേൺ 50,000 രൂപ കവിയുന്നുവെങ്കിൽ ടി.ഡി.എസ് ബാധകമാവും.
നിങ്ങളുടെ നിക്ഷേപത്തിലൂടെ എത്ര രൂപ സമ്പാദിക്കാമെന്ന് നോക്കാം..... 5 ലക്ഷം, 15 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ എത്ര നേടാം..?

- 5 ലക്ഷം നിക്ഷേപിച്ചാൽ....
5 വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാൽ 8.2% പലിശ കണക്കാക്കിയാൽ എല്ലാ മാസവും 3,416 രൂപ ലഭിക്കും. ത്രൈമാസ വരുമാനം കണക്കാക്കിയാൽ 10,250 രൂപ ലഭിക്കും. വാർഷിക വരുമാനം 41,000 ലഭിക്കും. അതായത് 5 വർഷത്തേക്ക് നിങ്ങളുടെ മൊത്തം പലിശ തുക 2,05,000 രൂപയായിരിക്കും. കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ മൊത്തം തുക 7,05,000 രൂപയാവും.
- 15 ലക്ഷം നിക്ഷേപിച്ചാൽ
5 വർഷത്തേക്ക് 15 ലക്ഷം നിക്ഷേപിച്ചാൽ നിലവിലെ പലിശ അനുസരിച്ച് നിങ്ങൾക്ക് എല്ലാ മാസവും 10,250 രൂപ വരുമാനം ഉറപ്പാക്കാം. ത്രൈമാസ വരുമാനം കണക്കാക്കുന്നവർക്ക് 30,750 രൂപ കിട്ടും. വാർഷിക വരുമാനം ആഗ്രഹിക്കുന്നവർക്ക് 1,23,000 രൂപ ലഭിക്കും. അതായത് 15 ലക്ഷം നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് പലിശ മാത്രം 1,23,000 രൂപ ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുക 21,15,000 രൂപയാവും.
- 30 ലക്ഷം നിക്ഷേപിച്ചാൽ....
30 ലക്ഷം 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ 8.2% പലിശ നിരക്കിൽ എല്ലാ മാസവും 20,500 രൂപ വരുമാനം ലഭിക്കും. എന്നാൽ ത്രൈമാസ വരുമാനം ആഗ്രഹിക്കുന്നവർക്ക് 61,500 രൂപ ലഭിക്കും. വാർഷിക വരുമാനം ആഗ്രഹിക്കുന്നവർക്ക് ഓരോ വർഷവും 246,000 രൂപ നേടാം. അതായത് ഈ 5 വർഷം കൊണ്ട് പലിശ മാത്രം 12,30,000 ഉറപ്പാക്കാം. എങ്കിൽ ഈ സ്കീമിന്റെ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് മൊത്തം 42,30,000 രൂപ ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications