പ്രായം 60 കഴിഞ്ഞില്ലേ? ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത് സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടമായെന്ന് തോന്നാറുണ്ടോ? എങ്കിൽ പേടിക്കേണ്ട മുതിർന്ന പൗരൻമാർക്ക് 60 വയസ്സിനു ശേഷവും സമ്പാദിക്കാം, അതും ഉയർന്ന പലിശ വരുമാനത്തോടെ. പൊതുവേ അപകട സാധ്യത കുറഞ്ഞ സ്ഥിര നിക്ഷേപങ്ങളിലാണ് മുതിർന്ന പൗരൻമാർ നിക്ഷേപം ആരംഭിക്കുന്നത്. എന്നാൽ നിലവിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചതിനാൽ നിക്ഷേപകർക്ക് കാര്യമായ വരുമാനം ലഭിക്കുന്നില്ല.
എന്നാൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സർക്കാർ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതിയുണ്ട്. അതാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. പോസ്റ്റ് ഓഫീസിലൂടെ ഉറപ്പാക്കാവുന്ന ഒരു മികച്ച സമ്പാദ്യ പദ്ധതിയാണിത്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS)
അഞ്ച് വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കാവുന്ന ഒരു സുരക്ഷിത നിക്ഷേപ മാർഗമാണിത്. 60 വയസ്സ് കഴിഞ്ഞാൽ നിങ്ങൾക്ക് ഈ പദ്ധതിയിൽ ഒറ്റത്തവണയായി ഒരു നിശ്ചിത തുക നിക്ഷേപിക്കാം. നിലവിൽ വാർഷിക പലിശ നിരക്ക് 8.2% ആണ്. ഇതിന് അനുസരിച്ച് പലിശ വരുമാനം ലഭിക്കുന്നു. സ്ഥിര നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ സ്കീമിലൂടെ ലഭിക്കുന്ന വരുമാനത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം, ഒരു വർഷത്തിൽ പരമാവധി 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യം ലഭിക്കും.
നിങ്ങൾക്ക് നിക്ഷേപിക്കാവുന്ന ഏറ്റവും ഉയർന്ന 30 ലക്ഷവും, ഏറ്റവും കുറഞ്ഞ തുക 1,000 രൂപയുമാണ്. ഈ സ്കീമിൽ നിങ്ങൾക്ക് സിംഗിൾ അക്കൗണ്ടും ജോയിൻ്റ് അക്കൗണ്ടും ആരംഭിക്കാം.

സ്ഥിര നിക്ഷേപങ്ങളെ കുറിച്ചും അറിയാം
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സുരക്ഷിത നിക്ഷേപങ്ങളാണ് സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്ഡി. എങ്കിലും 5 വർഷത്തേക്കാണ് കൂടുതലും നിക്ഷേപ കാലാവധി തിരഞ്ഞെടുക്കുന്നത്. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിന്നും വ്യത്യസ്തമായി എഫ്ഡികൾക്ക് പരമാവധി നിക്ഷേപ പരിധിയില്ല. മുൻനിര ബാങ്കുകൾ മുതിർന്ന പൗരൻമാർക്കായി നൽകുന്ന ചില എഫ്ഡി സ്കീമുകളെ കുറിച്ചും അറിഞ്ഞിരിക്കാം.
എസ്‌ബിഐ എഫ്‌ഡി
മുതിർന്ന പൗരന്മാർക്ക് 5 വർഷത്തെ എഫ്‌ഡിയിൽ 7.05% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 10 വർഷം വരെയുള്ള എഫ്‌ഡികൾക്കും ഈ നിരക്ക് സമാനമാണ്.
കാനറ ബാങ്ക് എഫ്ഡി
5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് ബാങ്ക് 6.75% നിരക്ക് വാഗ്ദാനം ചെയ്യുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക് എഫ്ഡി
പിഎൻബി മുതിർന്ന പൗരന്മാർക്ക് 5 വർഷം മുതൽ 1894 ദിവസം വരെയുള്ള എഫ്‌ഡികൾക്ക് 6.8% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് എഫ്ഡി
5 വർഷത്തെ മുതിർന്ന പൗരന്മാരുടെ എഫ്ഡിക്ക് ഈ പ്രൈവറ്റ് ബാങ്ക് 6.90% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഐസിഐസിഐ ബാങ്ക് എഫ്ഡി
ഐസിഐസിഐ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്ഡിക്ക് 7.10% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ആക്സിസ് ബാങ്ക് എഫ്ഡി
ആക്‌സിസ് ബാങ്ക് 5 വർഷം മുതൽ 10 വർഷം വരെയുള്ള മുതിർന്ന പൗരന്മാരുടെ എഫ്‌ഡികൾക്ക് 7.35% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമുമായി ബാങ്ക് എഫ്ഡികൾ താരതമ്യം ചെയ്യുമ്പോൾ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നത് പോസ്റ്റ് ഓഫീസ് സ്കീമായ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം തന്നെയാണ്. പ്രായം മുന്നേറുമ്പോൾ സുരക്ഷിതമായി നിക്ഷേപിക്കാനും ഉയർന്ന തുക സമ്പാദിക്കാനും ആഗ്രഹിക്കുന്നവർക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം ഒരു മികച്ച തിരഞ്ഞെടുപ്പാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications