ജോലിയിൽ നിന്നും വിരമിക്കുമ്പോൾ സ്ഥിരമായ വരുമാനം ലഭിക്കും. അതിന് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ (SCSS) നിക്ഷേപിക്കാം. സർക്കാർ പിന്തുണയുള്ള ഈ പദ്ധതി മുതിർന്ന പൗരന്മാർക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്. ഈ സ്കീം പ്രകാരം ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകക്ക് ഓരോ മൂന്നു മാസത്തിലും പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 5 വർഷത്തെ കാലാവധിയിലാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കുന്നത്.
ഈ സ്കീമിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാൽ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സേവിംഗ്സ് സ്കീമിൽ നിങ്ങൾക്ക് സിംഗിൾ അക്കൗണ്ടും ജോയിൻ്റ് അക്കൗണ്ടും തുറക്കാം. നിലവിൽ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.2 ശതമാനമാണ്.
ഒരു SCSS അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?
നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ചാൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൻ്റെ അപേക്ഷാ ഫോം ലഭിക്കും. നേരിട്ട് പോവാൻ സാധിക്കാത്തവർക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഈ ഫോം ഡൗൺലോഡ് ചെയ്യാം. ആവശ്യമായ വിവരങ്ങൾ ഫോമിൽ പൂരിപ്പിക്കുക. ഒപ്പം നിങ്ങളുടെ ഫോട്ടോ, തിരിച്ചറിയൽ രേഖ (പാൻ കാർഡ്, ആധാർ കാർഡ് അല്ലെങ്കിൽ പാസ്‌പോർട്ട്), മേൽവിലാസ തെളിവ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവയും സമർപ്പിക്കണം.
ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷം അല്ലെങ്കിൽ വിആർഎസ് എടുത്തതിനു ശേഷം ഈ സ്കീമിൽ നിക്ഷേപം ആരംഭിക്കാൻ പ്ലാനുണ്ടോ? എങ്കിൽ അപേക്ഷാ ഫോമിനൊപ്പം നിങ്ങളുടെ തൊഴിലുടമ നൽകുന്ന വിരമിക്കൽ തെളിവും സമർപ്പിക്കേണ്ടതുണ്ട്.

കാലാവധി നീട്ടാം
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ട് കാലാവധി നീട്ടാൻ സാധിക്കും. 5 വർഷത്തെ കാലാവധി പൂർത്തിയാകുന്ന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ കാലാവധി നീട്ടാം. 3 വർഷം നീട്ടാം. കാലാവധി നീട്ടുന്നതിനും പോസ്റ്റ് ഓഫീസിൽ ഒരു ഫോം പൂരിപ്പിച്ച് നൽകണം. കൂടുതൽ വർഷത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.
അക്കൗണ്ട് ക്ലോസ് ചെയ്യാം
അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വർഷത്തിനു മുന്നേ ക്ലോസ് ചെയ്താൽ പലിശ കിട്ടില്ല. ക്ലോസ് ചെയ്യുന്നതിനു മുന്നേ ഏതെങ്കിലും തവണ പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അത് മുതലിൽ നിന്ന് കുറയ്ക്കും. ബാക്കി തുകയായിരിക്കും നിക്ഷേപകന് ലഭിക്കുന്നത്.
ഒരു വർഷത്തിനു ശേഷം 2 വർഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താൽ, മൊത്തം നിക്ഷേപത്തിന്റെ 1.5% കുറയ്ക്കും. ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുന്നത്.
രണ്ട് വർഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താൽ, മൊത്തം നിക്ഷേപത്തിന്റെ 1% കുറയ്ക്കും.
കാലാവധി ഒരു തവണ നീട്ടിയിട്ടുണ്ടെങ്കിൽ ആ നീട്ടിയ കാലാവധിയുടെ ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താൽ, നിക്ഷേപത്തിന്റെ 1% കുറയ്ക്കും.
നിലവിലെ പലിശ നിരക്ക് 8.2 ശതമാനമാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ പരമാവധി 30 ലക്ഷം നിക്ഷേപിച്ചാൽ ഈ സ്കീമിൽ എത്ര രൂപ മെച്യൂരിറ്റി തുക ലഭിക്കും?
5 വർഷത്തെ കാലാവധിയിൽ 30 ലക്ഷം നിക്ഷേപിച്ചാൽ ഓരോ മൂന്നു മാസത്തിലും ലഭിക്കുന്ന പലിശ വരുമാനം 61,500 രൂപയാണ്. അതായത് മൊത്തം 5 വർഷം കൊണ്ട് ലഭിക്കുന്ന പലിശ വരുമാനം 12,30,000 രൂപയാണ്. അങ്ങനെയെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 42,30,000 രൂപയായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications